താൾ:CiXIV34.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

മൃതൊത്ഥാവനശക്ത്യാചശക്തിരന്യാമഹത്തരാ
സദ്ധൎമ്മപ്രാണഹീനാ നാം പ്രാണദാത്രീനിദൎശ്യതെ-

ഇങ്ങിനെ ഒരൊരൊ അത്ഭുതകൎമ്മങ്ങളെ ചെയ്തുകൊണ്ടു യെശുത
ന്റെ അതിമാനുഷശക്തിയെ വിളങ്ങിച്ചു ഉപദെശങ്ങളെ കെൾപ്പാനും
ഈ പുതിയമതം ദൈവികം എന്നു പ്രമാണിപ്പാനും ലൊകരെ ഉത്സാഹി
പ്പിച്ചതല്ലാതെ തന്റെ ഹൃദയഭാവത്തെ കൂട പ്രകാശിപ്പിച്ചു- അത്
എന്തെന്നാൽ മനുഷ്യരെ രക്ഷിപ്പാനല്ലാതെ നശിപ്പിപ്പാൻ ഞാൻ വന്നി
ട്ടില്ല എന്ന വാക്കുപൊലെ ദുഃഖങ്ങളെ അകറ്റി സത്യസൌഖ്യത്തെ വരു
ത്തുവാനത്രെ അവന്നു കാംക്ഷ ഉണ്ടു- ദുഷ്ടനിഗ്രഹത്തിന്നായി ദെവാവതാ
രം വെണ്ടുന്നതല്ലപൊൽ കൎത്താവിന്റെ ശക്തിയെക്കാൾ ക്ഷാന്തി അധി
കം വലിയത്- എന്നുള്ളതിന്നു ഒരു ദൃഷ്ടാന്തം പറയാം- യെശു ഒരിക്കൽ
യാത്രചെയ്യുമ്പൊൾ ഒരു ശമൎയ്യ ഗ്രാമത്തിൽ രാത്രി പാൎക്കെണ്ടതിന്നു ദൂത
രെ മുന്നയച്ചു- ശമൎയ്യക്കാർ മതഭെദം നിമിത്തം അവരെ ചെൎത്തു കൊള്ളാ
യ്കയാൽ- രണ്ടു ശിഷ്യന്മാർ മനം എരിഞ്ഞു ഇവരുടെ മെൽ വാനത്തിൽ
നിന്നു അഗ്നിപെയ്തു ഭസ്മീകരിപ്പാൻ കല്പിക്കെണ്ടെ എന്നു ചൊദിച്ചാ
റെ യെശു തിരിഞ്ഞു ക്ഷാന്തിക്കുറവു നിമിത്തം അവരെ ഭൎത്സിച്ചു നിങ്ങ
ൾ ഇന്ന ആത്മാവിന്റെ മക്കൾ എന്നറിയുന്നില്ലയൊ എന്നു ചൊല്ലി
വെറൊരു ഗ്രാമത്തിൽ ചെന്നുപാൎത്തു-

എന്നിട്ടു ദൈവപുത്രൻ സ്വൎഗ്ഗത്തിൽ നിന്നവതരിച്ചത് മനുഷ്യരുടെ ശ
രീരങ്ങൾ്ക്ക കെവലം സൌഖ്യം വരുത്തെണ്ടതിന്നുത്രെ എന്നു വിചാരി
ക്കെണ്ടാ മനുഷ്യരുടെ മുഖ്യസങ്കടം ദെഹപീഡ അല്ല ദെഹിപാപരൊ
ഗം കൊണ്ടു വലയുന്നതു തന്നെ- ആകയാൽ യെശുവിശെഷാൽ ഉ
ള്ളങ്ങളെ സ്വസ്ഥമാക്കുവാൻ വന്നതു- അതുകൊണ്ടു യെശു കുഷ്ഠരൊ
ഗികളെ ശുദ്ധീകരിച്ചതിനാൽ ആത്മശുദ്ധിവരുത്തുവാൻ ഞാ െ
നമതിയാവു എന്നു കാണിച്ചു- കുരുടൎക്ക കാഴ്ചകൊടുക്കയാൽ ഉ
ൾ്ക്കണ്ണിനെ തെളിയിക്കുന്ന ശക്തിയെ പ്രകാശിപ്പിച്ചു- പരമാൎത്ഥമു
ള്ള ഒരമൃതം യെശുതന്നെ വിശക്കുന്ന മനസ്സിന്നു കൊടുക്കുന്നതി
ന്നു ദൃഷ്ടാന്തമായി വന്നത് അത്ഭുതമായ ആഹാരദാനം തന്നെ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/46&oldid=192211" എന്ന താളിൽനിന്ന് ശേഖരിച്ചത്