താൾ:CiXIV34.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ന്നഗരക്കാരുമായിവന്നു- അവരുടെ ഖെദം കണ്ടാറെ യെശു കനിഞ്ഞും
ഉള്ളുപതെച്ചും നിന്നു താനും ഒന്നു കരഞ്ഞു ശവം വെച്ച സ്ഥലത്തു എ
ത്തുകയും ചെയ്തു- ദ്വാരത്തിങ്കൽ നിന്നു കല്ലിനെ നീക്കിച്ചപ്പൊൾ നാ
ലുദിവസം കിടന്നതിനാൽ നാറ്റം പിടിക്കും എന്നു മൎത്ത ശങ്കിച്ചു അ
തിന്നു യെശു നീ വിശ്വസിച്ചാൽ ദെവതെജസ്സു കാണും എന്നു ഞാൻ
മുമ്പിൽ പറഞ്ഞിട്ടില്ലയൊ- പിന്നെ കണ്ണുകളെ ഉയൎത്തി പ്രാ
ൎത്ഥിച്ചിതു-

ഹെപിതസ്ത്യാം മഹസ്തൌമിവചനമ്മെയതൊശൃണൊ:
സദാചമാമികാംവാചംശൃണൊഷീത്യപിവെമ്മ്യഹം
യഥാത്വിഹസ്ഥിതാലൊകവിശ്വസ്യുൎമ്മാമകെവദെ
അഹംത്വയെരിതൊസ്മീതിതദ്ധൈതൊരിത്യവാദിഷം

ഗുരുരുവാച

ഇത്യുക്ത്വാസ്വാം മഹാശക്തിം ദൎശയന്നീശ്വരാത്മജഃ
ലാജാരബഹിരെഹീതിമൃതം പ്രൊച്ചൈസ്സമാഹ്വയൽ
സദ്യൊസൌബഹിരാഗഛ്ശദ്വസ്ത്രൈൎബ്ബദ്ധകരാംഘ്രികഃ
ബദ്ധാസ്യൊഗാത്രമാൎജ്ജന്യായഥാന്യസ്യതഗഹ്വരെ
അനിരുദ്ധസ്തദായെഷൂൎമ്മൃത്യുപാശവിഭെദകഃ
ബന്ധനാനിവിമൊച്യൈനംത്യജതെതിസമാദിശൽ

പിതാവെ നീ എന്നെ കെൾ്ക്കയാൽ ഞാൻ സ്തുതിക്കുന്നു എപ്പൊഴും നീ
എന്നെകെൾ്ക്കുന്നു എന്നറിയുന്നുവല്ലൊ- എങ്കിലും ഈ നില്ക്കുന്നവരും
കൂട എന്നിൽ വിശ്വസിക്കെണ്ടതിന്നു ഞാൻ ഇങ്ങിനെ പറയുന്നു
എന്നു പറഞ്ഞശെഷം- ലാജരെ പുറപ്പെട്ടു വാ എന്നു മരിച്ചവനെ
വിളിച്ചു- ഉടനെ അവൻ കാലുംകൈയും മുഖവും ശീലകൾ കൊണ്ടു
കെട്ടുപെട്ടുള്ള പ്രകാരം തന്നെ പുറത്തുവന്നു- ചാവിൻകെട്ടിനെ
കഴിച്ചവൻ അവനെ കെട്ടഴിച്ചു വിടുവിൻ എന്നു കല്പിക്കയും ചെ
യ്തു-

ഇത്യാദ്യാശ്ചൎയ്യകൎമ്മാണിപ്രത്യക്ഷാണിപ്രദൎശയൻ
സ്വസ്യാതിമാനുഷാംശക്തിം ലൊകെഷുവ്യാഞ്ജയൽ പ്രഭുഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/44&oldid=192207" എന്ന താളിൽനിന്ന് ശേഖരിച്ചത്