താൾ:CiXIV34.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

പ്രഭുൎന്നിൎദ്ദയന്താഭാസന്ത്യക്ത്വാതാമബ്രവീൽപുനഃ
മഹാംസ്തെനെനവാക്യെനവിശ്വാസൊനാരിസിദ്ധ്യതി
ആതസ്ത്വംകുശലം യാഹി യഥാചെഷ്ടന്തഥാസ്തുതെ
ഇമാനിസാന്ത്വവാക്യം നി നിശമ്യാസൌവിദെശിനീ
ഗൃഹംഗത്വാസുതാം സ്വീയാം പ്രാപ ഭൂതവിവൎജ്ജിതാം.

ഭൂതൊപദ്രവത്തെ മാറ്റുവാൻ കൂടെ യെശുതന്നെ ശക്ത െ
നന്നു പലപ്പൊഴും കാണിച്ചു- ഒരിക്കൽ പുറജാതിക്കാരത്തി ഒരു
ത്തി വന്നു എന്റെ മകൾ ദുൎഭൂതബാധയാൽ വളരെ വലഞ്ഞിരി
ക്കുന്നു എന്നിൽ കരുണ കാട്ടെണമെ എന്നപെക്ഷിച്ചാറെ യെ
ശു മിണ്ടാതെ നിന്നു- ഇവളെ വിട്ടയക്കെണ്ടതു നമ്മുടെ പിന്നാ െ
ല നടക്കുന്നുവല്ലൊ എന്നു ശിഷ്യന്മാർ അപെക്ഷിച്ചതിന്നും ഇസ്രയെ
ലിലെ ഉഴന്ന ആടുകൾ്ക്കല്ലാതെ അന്യജാതിക്കാൎക്കവെണ്ടി ഞാൻ അ
യക്കപ്പെട്ടവനല്ല എന്നു യെശു പറഞ്ഞു- ആ വചനത്താലും അവൾ മ
ടുത്തുപൊകാതെ അടി വണങ്ങി കൎത്താവെ തുണയാകെണമെ എ
ന്നു പ്രാൎത്ഥിച്ചപ്പൊൾ യെശു കല്പിച്ചു- മുമ്പെ കുട്ടികൾ്ക്ക തൃപ്തിവര
ട്ടെ അവരുടെ അപ്പം എടുത്തു നായ്ക്കൾക്ക ചാടുന്നതു യൊഗ്യമല്ല.
എന്നിങ്ങിനെനിഷ്ഠൂരമായി നടിക്കുന്ന വാക്യം കെട്ടാറെ അവൾ ആ
ശയെ ത്യജിക്കാതെ- സത്യംതന്നെ കൎത്താവെ എങ്കിലും കുട്ടിക
ളുടെ കഷണ ശെഷിപ്പു വീഴുന്നതു നായ്ക്കൾ തിന്നുകിലുമാം എന്നു
പറഞ്ഞ ഉടനെ യെശു സന്തൊഷിച്ചു സ്ത്രീയെ നിന്റെ വിശ്വാസം
വലിയതു ആ വചനം നിമിത്തം സമാധാനത്തൊടെ പൊക ഇഷ്ട
പ്രകാർമ് നിണക്കുണ്ടാക എന്നു അരുളിച്ചെയ്തു അവളും പൊയി
വീട്ടിൽ എത്തി മകളെ ഭൂതബാധ കൂടാതെ കാൺ്കയും ചെയ്തു-

എകദായൈരനാമൈകൊമഠാദ്ധ്യക്ഷസ്സമാഗതഃ ശ്രീയെഷൂം പ്രാൎത്ഥയാമാസവതിത്വാതസ്യപാദയൊഃ
ബാലാമെദുഹിതെദാനീം മൃത പ്രായാസ്ഥിതാപ്രഭൊ
ഭവാംസ്തുചെൽസ്പൃശെദെത്യതസ്യാരക്ഷാതദാഭവെൽ
ഇദംസ്വീകൃത്യതൽ ഗെഹം പ്രതിപ്രാതിഷ്ഠത പ്രഭുഃ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/38&oldid=192196" എന്ന താളിൽനിന്ന് ശേഖരിച്ചത്