താൾ:CiXIV34.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

നപ്രാപ്തുംശക്യതെകിഞ്ചിദ്യദീശെനനദീയതെ
നഖൃഷ്ടാഖ്യൊഭിഷിക്തൊഹം തദഗ്രെത്വഹമീരിതഃ
ഇതശ്ചാഹംഹ്രസിഷ്യാമിസദാവൎദ്ധിഷ്യതെത്വസൌ
ഊൎദ്ധ്വാദ്യൊഹ്യവരൂഢൊസ്തിസൎവ്വശ്രെഷ്ഠസ്സവിദ്യതെ-
അദ്വീതിയെസുതെസാസ്യ പ്രീതയെഹിപിതെശ്വരഃ
വിശ്വാധികാരമന്യൂനം തല്കരെചസമാൎപ്പയൽ
പുത്രെപ്രത്യെതിയഃ കശ്ചിൽസനിത്യം ജീവമാപ്നുയാൽ
അവിശ്വാസാസ്തുഭൊക്ഷ്യന്തെകൊപമൈശ്ചരമക്ഷയം

അനന്തരം യൊഹനാന്റെ കീൎത്തി എങ്ങും പരക്കയാൽ യഹൂദരു
ടെ മഹാപുരൊഹിതരും അതുകെട്ടു പുരാണവെദത്തിൽ മുൻപറ
ഞ്ഞമഹാരക്ഷിതാവ് നീ തന്നെയൊ എന്നുചൊദിപ്പാൻ ചിലരെ
നിയൊഗിച്ചപ്പൊൾ ആവാഗ്ദത്ത ക്രിസ്തൻ ഞാൻ അല്ല അവന്റെ വര
വിനെ അറിയിപ്പാൻ മുൻ നടപ്പവൻ അത്രെ എന്നു ഉത്തരം പറഞ്ഞു-
പിറ്റെന്നാൾ യെശു കടന്നു പൊകുന്നതു കണ്ടു ഇതാലൊകത്തിൽ
പാവങ്ങളെ എടുക്കുന്ന ദൈവത്തിൽ കുഞ്ഞാടു എന്നു പ്രവചിച്ചു-
എന്നാറെ അവന്റെ ശിഷ്യന്മാർ യെശുവെ കൊണ്ടു ചൊദിച്ചപ്പൊ
ൾ തന്റെ എളപ്പവും സ്വപ്രഭുവിന്റെ മഹത്വവും ഇവ്വണ്ണം പ്രകാ
ശിപ്പിച്ചു- ദൈവം കൊടുക്ക ഒഴികെ മനുഷ്യനു ഒന്നും ലഭിപ്പാൻ
കഴികയില്ല- ഞാൻ അഭിഷിക്തനല്ല മുന്നടപ്പവനത്രെ- അതുകൊ
ണ്ടു ഞാൻ കുറകയും അവൻ വളരുകയും വെണ്ടതു- ഉയരത്തിൽ നി
ന്നു വന്നവനത്രെ സൎവ്വത്തിന്നും മീതെ ആകുന്നു- പിതാവു തന്റെ എ
ക ജാതനിൽ പ്രിയപ്പെട്ടു സൎവ്വാധികാരവും അവനെ എല്പിച്ചു- ദെ
വവചനത്തെ കെൾ്പിക്കുന്ന പുത്രനെ വിശ്വസിപ്പവന്നത്രെ നിത്യ
ജീവൻ ഉണ്ടു വിശ്വസിക്കാത്തവന്റെ മെൽ ദൈവകൊപം വ
സിക്കെഉള്ളു—

ഗുരുരുവാച

അഥസ്വസ്യാഗ്രഗെണെത്ഥമഭിഷിക്തസുതൊപിച

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/33&oldid=192186" എന്ന താളിൽനിന്ന് ശേഖരിച്ചത്