താൾ:CiXIV34.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

തും കണ്ടു- അപ്പൊൾ അമ്മ പറഞ്ഞു മകനെ ഇങ്ങിനെ ചെയ്തത്
എന്തു ഞാനും അഛ്ശനും വലഞ്ഞു നിന്നെ അന്വെഷിച്ചു- എന്നു
കെട്ടാറെ കുറ്റം ഇല്ലാത്ത ബാലന്റെ ഉത്തരം ആവിത് എന്നെ
അന്വെഷിച്ചത് എന്തു എന്റെ അഛ്ശന്റെ ഭവനത്തിൽ എനി
ക്കവസിക്കെണ്ടത് എന്നു ബൊധിച്ചില്ലയൊ- എന്നതിന്റെ അ
ൎത്ഥം നല്ലവണ്ണം തിരിയാതെ അവർ ചൊദിപ്പാൻ മടിച്ചു അവ
നൊടു കൂട നചറ(നസ്രത്ത) എന്ന ഊരിലെക്ക് ചെന്നു- അവിടെ െ
യശു അവൎക്ക അധീനനായി പാൎത്തു ബുദ്ധിയിലും ദൈവത്താലും
മനുഷ്യരാലും ഉള്ള പ്രസന്നതയിലും ദിനമ്പ്രതി അധികം വൎദ്ധി
ച്ചുപൊരുകയും ചെയ്തു-

ഇതി ശ്രീ യെഷൂക്രിസ്തമാഹാത്മ്യെയെഷൂല്പത്തി
വൎണ്ണനം നാമ ദ്വിതീയൊദ്ധ്യായഃ

ഗുരുരുവാച

ആജന്മനൊഗുണൈരൈശൈൎവ്വിശിഷ്ടൊപിവിഭൊസ്സുതഃ
ത്രിംശദ്വൎഷ്ഷവയൊയാവന്നഹ്യാചാൎയ്യത്വമദദെ
തല്പ്രൊദുൎഭവനാൽപൂൎവ്വം തന്മഹിമ്നഃ പ്രസിദ്ധയെ
യൊഹന്നിനാമകസ്സാധുരീശ്വരെണന്യയൊജ്യത
സ ഐശവചസാവിഷ്ടഃ പരിഭ്രാമ്യന്നഘൊഷയൽ
ഹെവശ്ചാത്തവതസ്വൎഗ്ഗസാമ്രാജ്യംഹ്യായയാവിതി

യൊഹന്നിരുവാച

അഹംവൊനീരമാത്രെണസംസ്കരൊമ്യഗ്രതസ്സരഃ
പ്രഭുസ്ത്വായാതിയൽ വാദ്വൌവൊഢുംനാൎഹൊഭവാമ്യഹം
ആയാസ്യന്നപിമല്പശ്ചാത്സമൽ പൂൎവ്വമവിദ്യത
പവിത്രെണാത്മനായുഷ്മാൻ സംസ്കൎത്താസൊനലെനച
ശൂൎപ്പപാണിഃ കുസൂലെസൌസസ്യം പ്രസ്ഫൊട്യചെഷ്യതി
തുഷന്തുവഹ്നിനാസമ്യഗനിൎവ്വാണെനധക്ഷ്യതി-

ദൈവപുത്രൻ ജനനം മുതൽ കൊണ്ടു ദിവ്യഗുണങ്ങളാൽ വിള
ങ്ങുന്നവൻ എങ്കിലും ൩൦ ആണ്ടു ഗുരുവെലയെ എടുക്കാതെ സ്വസ്ഥ

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/30&oldid=192181" എന്ന താളിൽനിന്ന് ശേഖരിച്ചത്