താൾ:CiXIV34.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

റിതന്നെത്താൻ ബലിയാക്കികൊടുത്തതുനിമിത്തം അവൻ നെടു
ങ്കാലം ജീവിച്ചു വലിയസന്തതിയെ കണ്ടു തൃപ്തനാകും ധൎമ്മിഷ്ഠനാ
യ എൻസെവകൻ അന്യരുടെ ദണ്ഡങ്ങളെ സഹിക്കയാൽ തന്റെ
ജ്ഞാനത്താൽ അനെകൎക്കു ശുദ്ധിവരുത്തിലൊകം എങ്ങും ജയിച്ചു
നടക്കും എന്നു മുതലായ പ്രവാചകങ്ങൾ-

ഇഷായാദചരംപശ്ചാന്മീകാഖ്യൊഭവ്യവാചകഃ
ഏവം പ്രകാശയാമാസശുഭം ജന്മസ്ഥലം പ്രഭൊഃ-
ഹെത്വം യഹൂദിദെശീയെപുരിബെത്ലാഹമഫ്രതെ
യഹൂദിനാംസഹസ്രെഷ്ഠകിംലഘുത്വെനഗണ്യസെ-
ഇസ്രയെലാധിപൊഭാവീതാന്മദ്ധ്യാന്നിസ്സരിഷ്യതി
പരന്തുപൂൎവ്വതൊപ്യാസീദനാദിശ്ചാസ്യനിസ്സൃതിഃ-

അനന്തരം മീകാ എന്ന പ്രവാചകൻ ക്രിസ്തന്റെ ജന്മദെശ െ
ത്തകുറിച്ചതിവ്വണ്ണം- അല്ലയൊ യഹൂദ്യതറകളിൽ എണ്ണു
വാൻ പൊരാത്ത ബെത്ഥ്ലഹെം എഫ്രതെ നിന്നിൽ നിന്നു ഇസ്ര
യെല്ക്ക അധിപൻ പുറപ്പെട്ടുവരും ആയവന്റെ പുറപ്പാടു പൂൎവ്വത്തി
ലും അനാദിയും ആയതു-- ഇങ്ങിനെ ദെവവശാൽ അനെകംസ
ത്യബൊധകന്മാർ ഇസ്രയെലിൽ ഉദിച്ചു പാപവാഴ്ചയെ ഇളക്കി
മഹാരക്ഷിതാവിന്നു വഴിയെ ഒരുക്കി നടന്നു എങ്കിലും ആജാ
തിമിക്കവാറും കെളാതെപൊയി ദൈവത്തൊടു ദ്രൊഹിക്കയാ
ൽ അവൻ കഠൊരശിക്ഷകളെ വരുത്തി അവരുടെ നാടും നഗ
രവും ശത്രുസൈന്യങ്ങളെകൊണ്ടു സംഹരിച്ചു ശെഷിപ്പുള്ളവ
രെ പരദെശത്തു ൭൦ വൎഷം പ്രവാസം കഴിപ്പിച്ചു- ആ അനിഷ്ട
കാലത്തു കൂട ശിഷ്ടന്മാർ അഴിനിലയായി പൊകാതെ വാഗ്ദത്ത
പ്രകാരം രക്ഷിതാവ് വരും എന്നു കാത്തുകൊണ്ടിരുന്നു- അവ
ൎക്കു ആശ്വാസപ്രദനായി വന്നു പറഞ്ഞവൻ ദാനിയെൽ ത
ന്നെ-

സാൎദ്ധപഞ്ചാശദ ബ്ദെഭ്യ ശ്രീഖൃഷ്ടസ്യാഗതൊപുരാ
ആചാൎയ്യൊദാനിയെലാഖ്യഃ പ്രൊചെകാലന്തഭാഗതെഃ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/19&oldid=192159" എന്ന താളിൽനിന്ന് ശേഖരിച്ചത്