താൾ:CiXIV34.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ഷ്യജാതിക്കപുരൊഹിതനായി വരുമെന്നും ഇന്നപ്രകാരം ദൈ
വം അവനെ ഉയൎത്തി തന്റെ വലഭാഗത്തു ഇരുത്തി ദ്രൊഹികളെ
യും കലഹിക്കുന്നവംശങ്ങളെയും അവന്നു പാദപീഠമാക്കിവെക്കും
എന്നും മറ്റും വിവരിച്ചു പാടുകയും ചെയ്തു-

തൽപശ്ചാൽക്രമശൊന്യെപിയഹൂദ്യാഭവ്യവാദിനഃ
ഭവ്യം പ്രാദുൎഭ്ഭവം തസ്യപ്രൊചുരീശ്വരശിക്ഷിതാഃ-
തെഷാമിഷായനാമൈകൊവിശെഷണ പ്രസിദ്ധ്യതി
യസ്സാൎദ്ധദ്വിശതാബ്ദൈഭ്യൊദാവിദ്രാജാദനുദഭൂൽ-
സ ഈശ്വരാൎപ്പിതജ്ഞാനദ്യൊതിതാന്തരലൊചനഃ
ഖൃഷ്ടസ്യൈൎയ്യമാനുഷ്യെപശ്യന്നെവമവൎണ്ണയൽ-

ഇഷായഉവാച

അസ്മഭ്യംജായതെതൊകമസ്മഭ്യന്ദീയതെസുതഃ
ധുരം രാജ്യാധികാരസ്യയസ്സ്വസ്കന്ധെധരിഷ്യതി
സചബാലൊത്ഭുതൊമന്ത്രീശക്തിമാൻപരമെശ്വരഃ
നിത്യസ്സന്ധീശ്ചരശ്ചെതിസംജ്ഞാഭിരഭിധാസ്യതെ
ദാവിദ്രാജാസനസ്ഥസ്യതസ്യരാജ്യംസദൈധിതാ
സന്ധ്യാഡ്യം ന്യായധൎമ്മാഭ്യാം ദൃഢീഭൂതൊദയസ്ഥിതി

ദാവിദിന്റെ ശെഷം വെറെ യഹൂദന്മാർ ദൈവൊവദിഷ്ടരായി
ഭാവിയിൽ ജനിക്കെണ്ടുന്ന രക്ഷിതാവെ അറിയിച്ചതിൽ യശാ
യ എന്നവൻ എറ്റവും പ്രസിദ്ധൻ അവൻ ദൈവജ്ഞാനത്താൽ
ഉൾ്ക്കണ്ണു തെളിഞ്ഞുപറഞ്ഞിതു നമുക്കു ഒരു ശിശു ജനിക്കും ഒരു പുത്ര
ൻ നമുക്ക നല്കപ്പെടുന്നു രാജ്യാധികാരഭാരം അവന്റെതൊളിന്മെ
ൽ ഇരിക്കും അവന്റെ പെരൊ അത്ഭുതൻ- മന്ത്രീ- ശക്തിയുള്ളദെ
വൻ- നിത്യപിതാവ്- സമാധാനരാജാവ് എന്നുള്ളതാകും- ദാ
വിദ്രാജാസനത്തിന്മെൽ അവന്റെ വാഴ്ചയും സന്ധിന്യായങ്ങളുടെ
വൎദ്ധനവും ഇളകാതെ മുഴുത്തു പൊരും എന്നത്രെ

പുനശ്ചഭാവിനീം വാൎത്താംവ്യതീതാമിവകല്പയൻ
ഇഷായസ്തസ്യമൎത്ത്യാൎത്ഥംദുഃഖഭൊഗമവൎണ്ണയൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/17&oldid=192156" എന്ന താളിൽനിന്ന് ശേഖരിച്ചത്