താൾ:CiXIV34.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കളിൽ നിത്യം ശുദ്ധജ്ഞാനവും യൊഗ്യസെവയും നടക്കെണം ചുറ്റു
മുള്ള ദെശങ്ങളിൽ മൂഢത്വമാകുന്ന ഇരിട്ടു നിറഞ്ഞതു പൊക്കുവാൻ
ഇസ്രയെലിൽ നിന്നു എങ്ങും സത്യവെളിച്ചം പരന്നു വിളങ്ങെണം എന്നുത
ന്നെ. ഇസ്രയെലരൊ ഉപകാരം മറന്നു തങ്ങളുടെ ദൈവത്തെ ത്യജിച്ചു
പലദെവകളെ പൂജിച്ചു തുടങ്ങി- അതുകൊണ്ടു അവൻ അവരെ ശിക്ഷി
ച്ചു ശത്രുക്കളുടെ കൈവശമാക്കി കൊടുത്തു എങ്കിലും അവർ തങ്ങളുടെ െ
ദാഷംവിചാരിച്ചു അനുതപിച്ചു ദൈവത്തെ പിന്നെയും പ്രാൎത്ഥി
ച്ചു തുടങ്ങിയാൽ അവൻ കനിഞ്ഞു അവരെ ഉദ്ധരിക്കും- ഇങ്ങിനെ
ഒരൊരൊ നടപ്പുകളാൽ ആ ജാതിയെ വളൎത്തുമ്പൊൾ തന്റെ അഭി
പ്രായവും ഭാവിവൎത്തമാനങ്ങളും അന്നന്നു ചെയ്യെണ്ടതും അറിയിപ്പാ
ൻ അനെകം ഉപദെഷ്ടാക്കന്മാരെ അവരിൽ അയച്ചു പൊന്നു- അ
വർ പ്രവാചകന്മാരെന്നും നബികളെന്നും ഉള്ളവർ ഇവർ എല്ലാ
വരും തങ്ങളുടെ ശെഷം വരുവാനുള്ള അതിമാനുഷനായ വംശരക്ഷി
ത്വവെ സൂചിപ്പിച്ചു അവങ്കലെ ആശയെ ജ്വലിപ്പിച്ചു നടന്നു-

ആസീത്സഹസ്രവൎഷെഭ്യൊവിക്രമാൎക്കശകാല്പുരാ
തദ്ദെശെഭൂപതിൎദ്ദാവിദാഖ്യൊഭക്തൊൎച്ചകൊവിഭൊഃ-
സ്വവംശ്യമഹിമൊദ്ദെശെസ്വകുലെചൊത്ഭവിഷ്യതഃ
നൃത്യാതുൎവ്വിഷയെ പ്രാപ്നൊൽ സപ്രതിജ്ഞാം പ്രഭൊരിമാം-
ത്വദ്വംശശ്ശാശ്വതംസ്ഥാതാത്വദ്രാജത്വഞ്ചസന്തതം
സിംഹാസനഞ്ചതെവെത്താദൃഢീഭൂതംസനാതനം-
ഉദൎക്കെപ്രാപ്തദൃഷ്ടിശ്ചസ്വയംദാവിദസൌകവിഃ
നാനാഗീതെഷുഭവ്യസ്യനൃത്രാതുഃ പ്രജഗൌയശഃ

ആയവരിൽ പ്രസിദ്ധൻ യഹൂദഗൊത്രത്തിലെ ദാവിദ് രാജാവ്
തന്നെ ലൊകരക്ഷിതാവ് നിന്റെ വംശത്തിൽ ജനിക്കും എന്നും നി
ന്റെ രാജ്യവും സിംഹാസനവും എന്നെന്നെക്കും നിലനില്ക്കുംഎന്നുംദൈ
വം അവനൊടു അരുളിചെയ്തത് അല്ലാതെ ദാവിദ് ദെവാത്മാവിൽക
ണ്ടഭാവിവിശെഷങ്ങളെനാനാസങ്കീൎത്തനങ്ങളാൽ വൎണ്ണിച്ചു നരത്രാ
താവ് ഇന്നപ്രകാരം കഷ്ടപ്പെട്ടു സ്വശരീരത്തെ ബലിയാക്കി മനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/16&oldid=192153" എന്ന താളിൽനിന്ന് ശേഖരിച്ചത്