താൾ:CiXIV34.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ബലിസ്കതൊധികഃ കശ്ചിന്നരൊദ്ധൃത്യാ അപെക്ഷ്യതെ-
ശാസ്ത്രെമൊസ്യുദിതെസത്യം പാപമാൎജ്ജനസാധനം
നൊച്യതെസ്പഷ്ടരൂപെണഛായാഭിസ്തുപ്രകാശ്യതെ-
അൎത്ഥാൽഭവ്യസ്യഖൃഷ്ടസ്യമൃത്യൊൎദ്വാരാഘശൊധനം
യൽഭാവിതസ്യസങ്കെതൊജ്ഞെയൊമൌസമഖാദിഷ്ഠ-
അതൊയജ്ഞാദികൎമ്മാന്നിമൊസ്യുക്താനീസ്രയെലജാഃ
സൎവ്വദൈവാനുതിഷ്ഠെയുരിതിനൈഛ്ശൽവരെശ്വരഃ-
യഥാതുശിക്ഷയാബാലശ്ശിഷ്യതെബാലയൊഗ്യയാ
തഥാമൌസെനശാസ്ത്രെണശിഷ്യന്താമിസ്രയെലജാഃ-
ശെഷചയൊഗ്യ യാശിഷ്ട്യാബൊധവക്വത്വമാസ്ഥിതാഃ
ഗൃഹീതുംസത്തരംശാസ്ത്രംസമൎത്ഥാസ്സംഭവഞ്ചിതി-

യാകൊബ കഴിഞ്ഞശെഷം വംശം വളരെ വൎദ്ധിക്കയാൽ മിസ്രക്കാ
ർ അവരെ ദ്വെഷിച്ചുഹിംസിച്ചു തുടങ്ങിയാറെ ദൈവം മൊശെഎന്ന
ഒരുത്തമനെ നിയൊഗിച്ചു മിസ്രരാജാവെയും പ്രജകളെയും അത്ഭുത
ക്രിയകളെ കാണിപ്പിച്ചു അവനെകൊണ്ടു സാവംശത്തെ മിസ്രദെ
ശത്തിൽനിന്നുദ്ധരിച്ചു അറവിമരുഭൂമിയിൽ സീനായി മലയൊ
ളം നടത്തിച്ചു- ആ മലമെൽദൈവം ഭീമതെജസ്സൊടെ ഇറങ്ങി
തന്റെ ധൎമ്മവ്യവസ്ഥയെ അരുളിചെയ്തു- ഇസ്രയെലർ ആചരിക്കെ
ണ്ടുന്നതും വർ@ജ്ജിക്കെണ്ടുന്നതും ശൌചം യാഗം മുതലായ ക്രിയാക്ര
മവും അന്നു വിസ്താരെണ അറിയിച്ചുകൊടുത്തു- അതിൽ വിവ
രിച്ച ബലിപ്രായശ്ചിത്തങ്ങളാൽ മനുഷ്യപാപത്തെ ഇല്ലാതാ
ക്കുവാൻ കഴിയാത്തത് എങ്കിലും ക്രിസ്തന്റെ മരണത്താൽ വരുന്ന
പാപശൊധനത്തിന്നു ഒരൊരൊമുങ്കുറികൾ അന്നു പ്രകാശിച്ചു
വന്നു- ആായാഗാദികകൎമ്മങ്ങൾ എപ്പൊഴും അനുഷ്ഠിക്കെണ്ടിയവയും
അല്ല ആ കല്പനകളാൽ ഇസ്രയെലിന്നു ബാലശിക്ഷസംഭവിക്ക പി
ന്നെ പ്രാപ്തി ആയാൽ തികവെറിയ ഉപദെശത്തെ ഗ്രഹിപ്പിക്കാം എ
ന്നതു ദൈവത്തിന്റെ അഭിപ്രായം-

സചമൊസിസ്സായം പ്രൊചെ ഈശ്വരൊന്യം മഹാഗുരും

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/14&oldid=192150" എന്ന താളിൽനിന്ന് ശേഖരിച്ചത്