താൾ:CiXIV34.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യം ദൈവം അവറ്റിന്നു പുതിയ അഭ്യുദയം വരുത്തി തന്റെ ജ്ഞാ
നത്തെ വിളങ്ങിച്ചതിവ്വണ്ണം-

അബ്രഹാമാഭിധംസാധും സ്വദെശാദാഹ്വയൻ വിഭുഃ
യംദെക്ഷ്യാമ്യപരം ദെശം തത്രയാഹീത്യു വാചതം-
സവിശ്വാസാന്വിതൊഗെഹം യഥാജ്ഞാപ്തം ത്യജന്നിജം
ഗത്വാഭൂമിംകനാനാഖ്യാം തത്രൊവാസസ്ത്രീയാസഹ-
ഭൃശഞ്ചാനുഗൃഹീതെനതെനസാൎദ്ധം പരെശ്വരഃ
ദയാലുസ്സംവിദഞ്ചക്രെനാനാമംഗലസംയുതാം-
തം വൃദ്ധംവൃദ്ധപത്നീകം നിരപത്യമവഗ്വിഭുഃ
സ്ത്രീതെ സവിഷ്യതെസൂനും മഹാവംശ പിതാമഹം-
അസ്മിന്നിവാസയിഷ്യാമിദെശെസംഖ്യാത്വദന്വയം
സൎവ്വെചത്വാല്കുലദ്വാരാനരാഃ പ്രാപ്സ്യന്തിമംഗലം-
ജജ്ഞെതതൊചിരാത്സൂനുരിസ്ഹാകാഖ്യഃ പ്രതിശ്രുതഃ
സുതാവെസാവയാകൊബൌചെസ്ഹാകാദുല്ബഭൂവതുഃ-

ദൈവം അബ്രഹാം എന്നഒരു മനുഷ്യനെ സ്വദെശത്തിൽ നി
ന്നു വിളിച്ചു താൻ കാണിപ്പാനുള്ള രാജ്യത്തിൽ പൊവാൻ കല്പിച്ച
ത് അവൻ വിശ്വാസപൂൎവ്വം അനുസരിച്ചു കനാൻ ദെശത്തൊളം
യാത്രയായി അവിടെ പരദെശിയായി പാൎത്തപ്പൊൾ ദൈവം അ
വനൊടു അനുഗ്രഹങ്ങൾ ഏറിയ നിയമവും സഖ്യവും ചെയ്തു- പി
ന്നെ അവന്നും ഭാൎയ്യെക്കും വാൎദ്ധക്യം കണ്ട നെരത്തു നിന്റെ ഭാൎയ്യ
എണ്ണിക്കൂടാത്ത സന്തതിയുള്ള പുത്രനെ പ്രസവിക്കും എന്നും നി
ന്റെ സന്താനത്താൽ എല്ലാ മനുഷ്യരും അനുഗ്രഹിക്കപ്പെടും എന്നും
അറിയിച്ചു- അപ്രകാരം തന്നെ ഇഛാൿ എന്ന മകൻ പിറന്നു
അവന്നു എസാവ് യാകൊബ് എന്നവരും ജനിച്ചു-

യാകൊബസ്ത്വിസ്രയെലെതിസജ്ഞാംലെഭെവരെശ്വരാൽ
തസ്യചദ്വാദശാഭൂവൻ പുത്രാവംശപിതാമഹാഃ-
പശ്ചാദ്ദുൎഭിക്ഷഹെതൊസ്തെത്യക്ത്വാസ്വംജന്മനിവൃതം
അവാദിഗ്വൎത്തിനംദെശംമിസരാഖ്യംയയുസ്സമെ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/12&oldid=192146" എന്ന താളിൽനിന്ന് ശേഖരിച്ചത്