താൾ:CiXIV34.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടുത്താറെ ദൈവം അവരെ കല്പനയെ ലംഘിക്കയാൽ നല്ലതൊ
ട്ടത്തിൽ നിന്നു പുറത്താക്കി സ്ത്രീക്ക ഈറ്റുനൊവു പുരുഷന്നു ദിവ
സവൃത്തിക്കായദ്ധ്വാനം ഒടുക്കം മരണം എന്നിങ്ങിനെ അവരു െ
ട ഗതിയെ കല്പിച്ചു- എങ്കിലും അവർ അഴിനിലയായി പൊകാ
തെ ഇരിപ്പാൻ സൎപ്പത്തെ ശപിച്ചത് ഇവ്വണ്ണം- നീ ശപിക്കപ്പെ
ട്ടു ഉരസ്സിന്മെൽ നടന്നു മണ്ണു തിന്നു പൊകും നിണക്കും സ്ത്രീക്കും ഞാ
ൻ പകയെ വരുത്തുന്നു- സ്ത്രീയുടെ സന്തതി നിന്റെ തലയെ ചതെ
ക്കും നീ അവളുടെ സന്തതിക്ക മടമ്പിനെ അത്രെ ചതെക്കും എന്നി
ങ്ങിനെ അറിയിച്ചതിനാൽ സ്ത്രീയിൽ നിന്നു ജനിപ്പാനുള്ള ഒരു
രക്ഷകന്റെ പ്രത്യാശ അന്നു മുതൽ സൎവ്വദാ ഭ്രഷ്ടരായ മനു
ഷ്യരിൽ വസിച്ചിരിക്കുന്നു-

അംഹശ്ശക്തി നിരാകൎത്തുൎവ്വിഷയെതു പ്രതിശ്രവാഃ
കെകെപശ്ചാദദീയന്തതദ്വാൎത്താംവച്മ്യനുക്രമാൽ-
നൃജാതെൎഭ്രഷ്ടയൊഃപിത്രൊരുല്പെദെസന്തതിൎയ്യദാ
തദാസൌപൈതൃകൊദൊഷസ്തത്സ്വഭാവെവ്യജായത-
നൃസംഖ്യായാം പ്രവൃദ്ധായാം പാതകം ഭൃശമൈധത
ബലാല്കാരെണഗൎഹ്യെണസൎവ്വാ ഭൂഃ പര്യപൂൎയ്യത-
തദാതതായിനാംതെഷാമീശൊദണ്ഡം വിനിൎണ്ണയൻ
ജലപ്ലാവെന ഭൂമിഷ്ഠാൻ സൎവ്വാൻ ജന്തൂനനാശയൽ-
നൊഹാഖ്യൊധാൎമ്മികശ്ചൈകഃ പരിവാരയുതസ്തതഃ
മഹത്യാനൌകയാ തത്രെ സൎവ്വജന്തുയുഗാന്വിതഃ-
തല്പശ്ചാഛ്ശൊഷിതാന്ധപ്സുനൊഹപുത്ര ത്രയൊത്ഭവാഃ
മനുഷ്യാഃ ക്രമശൊവൃദ്ധാ ഭുവിന്യഷ്ഠരിതസ്തതഃ-

എങ്ങിനെ എന്നാൽ ആ ഇരുവൎക്കും മക്കൾ ജനിച്ചപ്പൊൾ പൈതൃ
കദൊഷം അവരിലും ജനിച്ചു പിന്നെ മനുഷ്യസംഖ്യ വൎദ്ധിക്കുന്തൊ
റും പാപശക്തിയും അതിക്രമിച്ചുവന്നു- ബലാല്ക്കാരം മുതലായദൊ
ഷങ്ങൾ ഭൂമി എങ്ങും നിറഞ്ഞു വഴിഞ്ഞപ്പൊൾ ദൈവം ജലപ്ര
ളയം എന്നഒരു ദണ്ഡം വിധിച്ചു ഭൂമിയിൽ ഉള്ള ജന്തുക്കളെ ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/10&oldid=192141" എന്ന താളിൽനിന്ന് ശേഖരിച്ചത്