താൾ:CiXIV32.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൮൩

൩൩൩ — വിശുദ്ധാത്മാവായവൻആർ

ഉ. പിതാവിൽനിന്നുപുറപ്പെടുന്നസത്യാത്മാവ്(യൊ. ൧൫, ൨൬) —

തെജസ്സിന്റെയുംശക്തിയുടെയുംആത്മാവായദെവാത്മാ
വ്തന്നെ — (൧പെത. ൪, ൧൪) — ൨൬൯

൩൩൪ — വിശ്വാസികളിൽഅവന്ന്എന്തുവെലആകുന്നു —

ഉ. പിതാവ്എന്റെനാമത്തിൽഅയപ്പാനിരിക്കുന്നവിശു
ദ്ധാത്മാവ്എന്ന കാൎയ്യസ്ഥനൊആയവൻ നിങ്ങൾ്ക്ക്സകല
വുംഉപദെശിച്ചുംഞാൻനിങ്ങളൊടുപറഞ്ഞവ ഒ ക്കയും
ഒൎപ്പിച്ചുംകൊടുക്കും(യൊ ൧൪,൨൬)—ഞാൻപിതാവിൻ
വക്കൽനിന്നുനിങ്ങൾ്ക്കുഅയപ്പാനിരിക്കുന്നസത്യാത്മാവ്
വരുമ്പൊൾഎന്നെകൊണ്ടുസാക്ഷ്യംപറയുംഅവൻസ്വയമായി
ഒന്നുംപറയാതെതാൻകെൾ്ക്കുന്നതിനെഅത്രെപറഞ്ഞുഭാവിയെ
കൂടനിങ്ങളെഅറിയിച്ചുഇപ്രകാരംഎല്ലാസത്യത്തിലെക്കുംവഴിന
ടത്തും—അവൻഎനിക്കുള്ളതിൽ നിന്നുഎടുത്തുനിങ്ങ
ളെഅറിയിക്കുകയാൽഎനിക്കമഹത്വംവരുത്തും(യൊ
൧൬, ൧൩)—നാംദെവമക്കൾഎന്നുആത്മാവുതാനുംനമ്മു
ടെആത്മാവൊടുകൂടസാക്ഷ്യംപറയുന്നു—(രൊ.൮,൧൬‌)

൩൩൫—ലൊകരിൽഅവന്നുഎന്തുവെലആകുന്നു —

ഉ. അവൻവന്നു പാപം — നീതി — ന്യായവിധി—എന്നിവറ്റെകൊ
ണ്ടുലൊകത്തൊടുതൎക്കിച്ചുബൊധംവരുത്തും—അവർ
എന്നിൽവിശ്വസിക്കായ്കകൊണ്ടുപാപബൊധവുംഞാ
ൻപിതാവിൻസമീപത്തെക്ക്‌യാത്രയായിഇനി കാണാ
തവണ്ണംഅവിടെഇരിക്കുംഎന്നതുകൊണ്ടുനീതിബൊ
ധവുംഈലൊകത്തിന്റെ പ്രഭുവിന്നുശിക്ഷവിധിച്ചുക
ഴികകൊണ്ടുവിധിബൊധവുംവരുത്തും−(യൊ. ൧൬,൮)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/87&oldid=196080" എന്ന താളിൽനിന്ന് ശേഖരിച്ചത്