താൾ:CiXIV32.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രനായദൈവം ൭൯

വനും ആകുന്നു പാതാളത്തിന്നും മരണത്തിന്നും ഉള്ളതാക്കൊലു
കളും എനിക്കുണ്ടു–(അറി. ൧, ൧൭)

൩൧൭—വെദവിധിപ്രകാരം ക്രിസ്തനെഎങ്ങിനെമറചെയ്തു.

ഉ. സാഹസംചെയ്യാതെയും വായിൽ ഒരു വഞ്ചന കൂടാതെയും‌ഇ
രുന്നിട്ടും മരണത്തിൽ‌അവനെസമ്പന്നരൊടുംശവക്കുഴിയെ
ദുഷ്ടരൊടും ചെൎത്തുവെച്ചു—(യശ.൫൩, ൯)

൩൧൮— മരിച്ചതിന്റെ ശെഷം യെശുഎവിടെ ഇരുന്നു—

ഉ. യൊനാമത്സ്യത്തിന്റെവയറ്റിൽ ൩ രാപ്പകൽ ഇരുന്നപ്രകാരം
തന്നെ മനുഷ്യപുത്രൻ ൩ രാപ്പകൽ ഭൂമിഹൃദയത്തിൽ ഇരിക്കും
(മത. ൧൨, ൪൦)—ഞാൻ സത്യമായി നിന്നൊടുപറയുന്നുഇന്നു
നീ എന്നൊടു കൂട എദെനിൽ (പരദീസിൽ) ഇരിക്കും. (ലൂ. ൨൩,൪൩)

൩൧൯—പാതാളത്തിൽ ഇറങ്ങിയ പ്രകാരം വല്ല വിശെഷം ഉണ്ടൊ—

ഉ. ക്രിസ്തൻ ജഡപ്രകാരം മരിപ്പിക്കപ്പെട്ടിട്ടും ആത്മപ്രകാരംജീ
വിപ്പിക്കപ്പെട്ടു ആത്മാവിൽതന്നെ പുറപ്പെട്ടു പണ്ടു നൊഹ
യുടെ ദിവസങ്ങളിൽ പെട്ടകം ഒരുക്കിയ സമയം ദൈവത്തി
ന്റെ ദീൎഘക്ഷമ കാത്തിരിക്കുമ്പൊൾ അനുസരിക്കായ്കകൊ
ണ്ടു തടവിലാക്കിയആത്മാക്കളൊടുഘൊഷിച്ചറിയിച്ചു
(൧ പെത. ൩,൧൮.)

൩൨൦—മരിച്ചവരൊടും സുവിശെഷം അറിയിച്ചതു എന്തു—

ഉ—മരിച്ചവൎക്കും‌ആവിശെഷം അറിയിക്കപ്പെട്ടതു അവർമനുഷ്യ
പ്രകാരം ജഡത്തിൽ വിധിപ്രാപിച്ചു ആത്മാവിൽദൈവപ്രകാ
രം ജീവിക്കെണ്ടിന്നുതന്നെ—(൧പെത. ൪,൬)

൩൨൧. നമ്മുടെ കൎത്താവ് മരിച്ചവരൊടു കൂട പാൎത്തുവൊ

ഉ. നിങ്ങൾ ജീവനൊടിരിക്കുന്നവനെ മരിച്ചവരൊടുഎന്തിന്നു
അന്വെഷിക്കുന്നു—അവനിവിടെ ഇല്ല ഉയിൎത്തെഴുനീറ്റു
അവൻ മുമ്പെ ഗലീലയിൽ വെച്ചു നിങ്ങളൊടു മനുഷ്യപു


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/83&oldid=196086" എന്ന താളിൽനിന്ന് ശേഖരിച്ചത്