താൾ:CiXIV32.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ക്രിസ്തീയവിശ്വാസം

ങ്ങളാൽ നുറുങ്ങിയവനും‌ആകുന്നു—നാം സ്വൈരമായിരിപ്പാൻ ശി
ക്ഷ അവന്റെമെൽ ഉണ്ടായിഅവന്റെ മുറുവുകൊണ്ടുനമുക്കുരൊ
ഗശാന്തിവന്നു—നാം എല്ലാവരുംആടുകളെപൊലെതെറ്റിഉഴന്നു
ഒരൊരുത്തൻ അവനവന്റെവഴിക്കതിരിഞ്ഞു യഹൊവനാം
എല്ലാവരുടെ അതിക്രമത്തെയും അവനിൽ എത്തുമാറാക്കി—
അവൻ ഉപദ്രുതൻ‌എങ്കിലും വായ്തുറക്കാതെതാഴ്മയൊടെസഹിച്ചു—
കുലെക്ക് കൊണ്ടുപൊകുന്ന കുഞ്ഞാടുപൊലെയും കത്തിരിക്കു
ന്നവരുടെ മുമ്പാകെമിണ്ടാത്ത ആടുപൊലെയും വായ്തുറക്കാതെ
ഇരുന്നു—ആത്മപ്രയാസം നിമിത്തം അവൻ(ഫലം) കണ്ടു തൃ
പ്തനാകും—അവനെ അറികയാൽ നീതിമാനായ എന്റെ ശുശ്രൂ
ഷക്കാരൻ പലൎക്കും നീതിവരുത്തും‌അവരുടെ അതിക്രമങ്ങ
ളെ അവൻ തന്നെ വഹിക്കും—(യശ. ൫൩,൩. ൧൧)

൩൧൪— യെശു എതു ഫലം അന്വെഷിച്ചുആ കഷ്ടം അനുഭവിച്ചതു—

ഉ. അവൻ നമ്മെ സകല അധൎമ്മത്തിൽനിന്നുംവീണ്ടെടുത്തു സൽക്രി
യകളിൽഎരിവെറിയൊരുസ്വന്തജനത്തെതനിക്കതിരിച്ചുശു
ദ്ധീകരിക്കെണ്ടതിന്നു തന്നെത്താൻ നമുക്കുവെണ്ടി കൊടുത്തു
(തീത.൨, ൧൨–)

൩൧൫ യെശുവിന്റെ മരണം പാപം നിമിത്തം ഉള്ള ബലിയൊ

ഉ. അവൻ നമ്മുടെ പാപങ്ങൾ്ക്ക് പ്രായശ്ചിത്തമാകുന്നു—നമ്മുടെയവറ്റി
ന്നു മാത്രമല്ല—സൎവ്വലൊകത്തിൻ‌പാപങ്ങൾ്ക്കായിട്ടും തന്നെ—(൧
യൊ. ൨,൨) ൧൭൧.

൩൧൬—ക്രിസ്തൻ സത്യമായി മരിച്ചുവൊ—

ഉ. ഞാൻ അവനെ കണ്ടപ്പൊൾ ചത്തവന പൊലെ അവന്റെ
കാല്ക്കൽ വീണു—അവനും തൻവലങ്കൈഎന്മെൽ വെച്ചുഭയ
പ്പെടൊല്ല—ഞാനാദ്യനും അന്ത്യനും ജീവനുള്ളവനുമാകുന്നു—ഞാ
ൻ മരിച്ചവനായി ഇതാ യുഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/82&oldid=196087" എന്ന താളിൽനിന്ന് ശേഖരിച്ചത്