Jump to content

താൾ:CiXIV32.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ക്രിസ്തീയവിശ്വാസം

ൾ്ക്കുപ്രായശ്ചിത്തം ഉണ്ടാവാൻ തക്കവണ്ണം അവൻ കനിവുള്ളവനും
ദൈവവിഷയം വിശ്വസ്തമെൽപുരൊഹിതനും ആകെണ്ടതി
ന്നുസകലത്തിലും സഹൊദരന്മാരൊടു തുല്യനായിചമകആവശ്യ
മായിരുന്നു—താന്തന്നെപരീക്ഷിതനായി കഷ്ടംഅനുഭവിച്ചി
രിക്കയാൽ പരീക്ഷിക്കപ്പെവൎക്കു സഹായിപ്പാൻ മതി
ആകുന്നു—(എബ്ര. ൨,൧,൪.)

൩൦൭—യെശു ക്രിസ്തൻ‌നമ്മുടെ കൎത്താവായത്‌എങ്ങിനെ—

ഉ. നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു—ഞാൻ
അപ്രകാരം ആകയാൽ‌നന്നായിചൊല്ലുന്നു—(യൊ. ൧൩, ൧൩)–
പിതൃപാരമ്പൎയ്യത്താലെ നിസ്സാരമായനടപ്പിൽ നിന്നുനിങ്ങ
ളെമെടിച്ചുവിടുവിച്ചതു പൊൻവെള്ളി മുതലായ അനിത്യവ
സ്തുക്കളെകൊണ്ടല്ല– നിൎദ്ദൊഷവും നിഷ്കളങ്കവുമായ കുഞ്ഞാ
ടിനൊത്ത ക്രിസ്തന്റെ വിലയെറിയരക്തംകൊണ്ടത്രെഎ
ന്നറിക.(൧പെത്ര.൧, ൧൮.)—മരിച്ചവൎക്കും ജീവികൾ്ക്കും ഉ
ടയവനാകെണ്ടതിന്നുതന്നെ ക്രിസ്തൻ മരിക്കയും ഉയിൎക്കയും
ചെയ്തു—(രൊമ. ൧൪,൯)

൩൦൮— ഈ കൎത്താവെ എങ്ങനെ സ്തുതിക്കാം—

ഉ. തൊമാ അവനൊടു‌എൻ കൎത്താവും ദൈവവുമായുള്ളൊ
വെ എന്നു പറഞ്ഞു- (യൊ. ൨൦, ൨൮)–

൩൦൯— എല്ലാവൎക്കും യെശുവെ കൎത്താവെന്നുപറയാമൊ—

ഉ. ദെവാത്മാവിൽ നിന്നുരെക്കുന്നവൻ ആരും യെശു ശാപഗ്രസ്തൻ
എന്നു പറകയില്ല—വിശുദ്ധാത്മാവിൽ അല്ലാതെയെശു കൎത്താ
വെന്നുപറവാൻ ആൎക്കും കഴികയുമില്ല—(൧മൊ.൧൨, ൩)

൩൧൦—ദൈവപുത്രന്നു കഷ്ടാനുഭവവും മരണവും എങ്ങിനെസംഭവിച്ചു

ഉ. നിന്റെകൈയും ആലൊചനയുംസംഭവിക്കെണംഎന്നുമുന്നി
ശ്ചയിച്ചത് ഒക്കയും ചെയ്വാനായിക്കൊണ്ടുഈപട്ടണത്തിൽത

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/80&oldid=196089" എന്ന താളിൽനിന്ന് ശേഖരിച്ചത്