താൾ:CiXIV32.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ ആദ്യപാഠം

വാറാകും

ഉ. ദൈവത്തിന്റെശാശ്വതശക്തിയുംദിവത്വവുംആയിഅവ
ന്റെകാണാത്തഗുണങ്ങൾ ലൊകസൃഷ്ടിമുതൽപണികളാൽ
ബുദ്ധിക്കുതിരിഞ്ഞുകാണായ്വരുന്നു രൊമ ൨,൨൦)

൭– എന്നാൽഭക്തിയില്ലാത്തവൎക്കുഒഴികകഴിവുപറവാൻഎന്തു
കൊണ്ടുകഴികയില്ല—

ഉ. ദൈവത്തെഅറിഞ്ഞിട്ടുംദൈവംഎന്നുമഹത്വീകരിക്കയും
കൃതജ്ഞരാകയുംചെയ്യാതെതങ്ങളുടെനിരൂപണങ്ങളിൽ
വ്യൎത്ഥരായ്തീൎന്നുഅവരുടെബൊധമില്ലാത്തഹൃദയംഇരുണ്ടുപൊകയും
ചെയ്തു (രൊ ൧,൨൧)

൮– അവരുടെവ്യൎത്ഥചിന്തകളാലെഅവർഎന്തൊരുബുദ്ധിഹീ
നരായെനടത്തി

ഉ. ജ്ഞാനികൾഎന്നുചൊല്ലികൊണ്ടുഅവർമൂഢരായിപൊയി
കെടാത്തദൈവത്തിന്റെതെജസ്സിനെകെട്ടുള്ളമനുഷ്യൻപക്ഷി
പശുഇഴജന്തു ഇവറ്റിൽരൂപസദൃശ്യത്തൊടുപകൎന്നുകളകയുംചെ
യ്തു (രൊ ൧,൨൨–൨൩)

൯– ഈബുദ്ധിഹീനതയുടെഫലംഎന്താകുന്നു—

ഉ. ദൈവംഅവരുടെഹൃദയങ്ങളിലെമൊഹങ്ങളാൽസ്വശരീ
രങ്ങളെതങ്ങളിൽഅവമാനിക്കെണ്ടതിന്നുഅവരെഅശു
ദ്ധിയിലെക്കുംദ്രുഷ്കാമങ്ങളെക്കുംഏല്പിച്ചു(രൊമ ൧,൨൪൨൯)

൧൦–സൃഷ്ടികാൎയ്യങ്ങളെകൂടാതെദൈവംവെറൊരുപ്രകാരത്തി
ലുംതന്നെപ്രകാശിപ്പിച്ചില്ലയൊ—

ഉ. പണ്ടു ദൈവംവല്ലപ്പൊഴുംപലവിധത്തിലുംപ്രവാചകരെകൊ
ണ്ടുപിതാക്കന്മാരൊട് അരുളിചെയ്തിട്ടുഈനാളുകളുടെഒടു
ക്കത്തിൽതാന്റെപുത്രനെകൊണ്ടുനമ്മൊടുരെച്ചു (എബ്ര൧,൧)

൧൧–പുത്രനായവൻആർ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/8&oldid=196180" എന്ന താളിൽനിന്ന് ശേഖരിച്ചത്