൭൫ പുത്രനായദൈവം
൩൦൪— യെശു ദൈവത്തിന്നുംഏകജാതനായത്എങ്ങിനെ—
ഉ. ദൈവദൂതൻ മറിയയൊടുപറഞ്ഞു—പരിശുദ്ധാത്മാവ് നി
ന്റെ മെൽ വരും അത്യുന്നതന്റെ ശക്തി നിന്മെൽ നിഴ
ലിക്കും—അതിനാൽ ജനിക്കുന്ന പരിശുദ്ധാരൂപംദെവപു
ത്രൻ എന്നുവിളിക്കപ്പെടും (ലൂക്ക. ൧, ൩൫)—നീഎന്റെ
പുത്രൻഞാൻ ഇന്നു നിന്നെ ജനിപ്പിച്ചുഎന്നും ഞാൻ
അവന്നുപിതാവും അവൻഎനിക്ക പുത്രനും ആയിരി
ക്കുംഎന്നുംഒരുക്കാൽ ദൂതന്മാരൊടു ആരൊട് എങ്കിലും
പറഞ്ഞിട്ടുണ്ടൊ—ആദ്യജാതനെ പിന്നെയും പ്രപഞ്ച
ത്തിൽ വരുത്തിയിരിക്കുമ്പൊൾ ദൈവദൂതന്മാർ എല്ലാ
വരും ഇവനെ കുമ്പിടെണ്ടുഎന്നരുളിച്ചെയ്യുന്നു—(എ
ബ്രായർ. ൧, ൫.)
൩൦൫— യെശു മനുഷ്യപുത്രനാകുന്നത് എങ്ങനെ
ഉ. കാലസമ്പൂൎണ്ണതവന്നെടത്തു ദൈവംസ്വപുത്രനെ സ്ത്രീയി
ൽ നിന്നുണ്ടായവനും ധൎമ്മത്തിങ്കീഴ പിറന്നവനുമായിട്ടു
അയച്ചു(ഗല. ൪, ൪)—ദാവീദിന്റെ സന്തതിയിൽനിന്നു
ദൈവം തന്റെ വാഗ്ദത്ത പ്രകാരം ഇസ്രയെലിന്നുയെ
ശുഎന്ന ത്രാണ കൎത്താവിനെ ഉദിപ്പിച്ചു—(അപ. ൪൩, ൨൩)
൩൦൬— ക്രിസ്തൻ സത്യമനുഷ്യനാകുവാൻ സംഗതി എന്തു
ഉ. കുട്ടികൾ ജഡരക്തങ്ങൾ കൂടിയുള്ളവരാകകൊണ്ടു അവനും
സമമാം വണ്ണം അവറ്റെ എടുത്തതുമരണത്തിന്റെ അധികാ
രിയാകുന്ന പിശാചിനെ(സ്വ) മരണത്താൽ നീക്കെണ്ടതിന്നും
മരണഭീതിയാൽ ജീവപൎയ്യന്തംദാസ്യത്തിൽ ഉൾ്പെട്ടവരെ ഉദ്ധ
രിക്കെണ്ടതിന്നും ആകുന്നു—ദൂതന്മാരെ അവൻ ഒരിക്കലും കൈ
പിടിക്കുന്നില്ലല്ലൊ—അബ്രഹാമിന്റെസന്തതിയെകൈ
പിടിക്കുകെ ഉള്ളു—അതുകൊണ്ടു ജനത്തിന്റെ പാപങ്ങ