൭൪ ക്രിസ്തീയവിശ്വാസം
ല ശത്രുക്കളെയും തന്റെ കാലുകളിൻ കീഴിൽ ആക്കി കള
വൊളത്തിന്നു വാഴെണ്ടതു(൧കൊ. ൧൫. ൨൫)
൩൦൨—ക്രീസ്തന്റെപുരൊഹിതവെലഎന്തു—
ഉ. ഇവൻപാപങ്ങൾ്ക്കുവെണ്ടി ഒരു ബലിയെകഴിച്ചിട്ടു എന്നുംദൈ
വത്തിൻ
വലഭാഗത്തിരുന്നു—ഇനിശത്രുക്കൾപാദപീഠമാകു
വൊളവും കാത്തിരിക്കുന്നു— ഒരു കാഴ്ചകൊണ്ടല്ലൊ അവൻ
വിശുദ്ധീകരിക്കപ്പെടുന്നവരെഎന്നെക്കുംതികെച്ചിരിക്കു
ന്നു (എബ്ര. ൧൦, ൧൨)—ഇവൻഎന്നെക്കും പാൎക്കുകകൊണ്ടു
പൌരൊഹിത്യത്തെ മാറാത്തതായി കൈക്കെണ്ടിരിക്കുന്നു.
എന്നതു കൊണ്ടുതാന്മൂലമായി ദൈവത്തൊടുഅണയുന്നവരെ
അവൎക്കു വെണ്ടി പക്ഷവാദം ചെയ്വാൻസദാ ജീവിക്കുന്നവനാ
യി അവൻ മുറ്റും രക്ഷിച്ചു കൂടും—(എബ്ര. ൭, ൨൪)
൩൦൩—ക്രീസ്തന്റെ പ്രവാചകവെലഎന്തു
ഉ. യഹൊവ എന്നെ അഭിഷെകം ചെയ്തു സാധുക്കൾ്ക്കു സുവിശെ
ഷം അറിയിപ്പാൻ ആയിട്ടു തന്നെ അയച്ചിരിക്ക കൊണ്ടു
യഹൊവ എന്നെ കൎത്താവിൻ ആത്മാവ്‌എന്മെലുണ്ടു—മുറിഞ്ഞ
ഹൃദയമുള്ളവരെകെട്ടി ബദ്ധന്മാൎക്ക കെട്ടഴിപ്പിനെയും അ
ടച്ചവൎക്കു ഒഴിവിനെയും അറിയിച്ചു യഹൊവയുടെ അനുകൂ
ലവൎഷത്തെയുംനമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസ
ത്തെയുംഘൊഷിച്ചു ദുഃഖിതന്മാരെആശ്വസിപ്പിച്ചു ചി
യൊനിലെദുഃഖികൾ്ക്ക് ക്ഷാരത്തിന്നു പകരംഅലങ്കാരത്തെ
യുംദുഃഖത്തിന്നു പകരം ആനന്ദതൈലത്തെയും നെഞ്ഞട
പ്പിന്നുപകരംസ്തുതിവസ്ത്രത്തെയും വെച്ചു കൊടുപ്പാൻഅ
വൻ എന്നെ അയച്ചു—അവൎക്കുനീതിവൃക്ഷങ്ങൾഎന്നും
യഹൊവയുടെനടുതലഎന്നും അലങ്കാരനാമവുംവരും
(യശ. ൬൧, ൧)