താൾ:CiXIV32.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ക്രിസ്തീയവിശ്വാസം

൨൯൫—സെവിക്കെണ്ടും പ്രകാരം പറയാമൊ

ഉ. സഹൊദരന്മാരെ ഞാൻ ദൈവത്തിന്റെ മനസ്സലിവുകളെ ഒ
ഒൎപ്പിച്ചു നിങ്ങളെ പ്രബൊധിപ്പിക്കുന്നിതു—നിങ്ങൾ ബുദ്ധിയുള്ള
ഉപാസനയായി നിങ്ങളുടെ ശരീരങ്ങളെ ജീവിക്കുന്നതും വിശു
ദ്ധവും ദൈവത്തിന്നു സുഗ്രാഹ്യവുമായ ബലിയാക്കി കഴി
ക്ക (രൊമ.൧൨, ൧)—൭൨

൨൯൬—സാരമുള്ള ബലി എന്താകുന്നു

ഉ. കെൾ്ക്കുന്നതുബലിയെക്കാളും ചെവിക്കൊള്ളുന്നതുമുട്ടാട്ടിൻ െ
മദസ്സെക്കാളും നല്ലൂ(൧ശമു. ൧൫, ൨൨)

രണ്ടാംഖണ്ഡം

പുത്രനായ ദൈവം

൨൯൭—യെശു ക്രിസ്തൻ സത്യദൈവമൊ—

ഉ. ഇവൻ സത്യദൈവവും നിത്യജീവനുമാകുന്നു പൈതങ്ങളെ വി
ഗ്രഹങ്ങളിൽ നിന്നു നിങ്ങളെ കാത്തുകൊൾ്വിൻ (൧യൊ. ൫, ൨൦)
ക്രിസ്തൻ യുഗാദികളൊളം വാഴ്തപ്പെട്ടു സൎവ്വത്തിന്മെലും ദൈവ
മായവൻതന്നെ ആമെൻ—(രൊ. ൯, ൫) .൨൬൫—

൨൯൮—യെന്തു ക്രിസ്തുമനുഷ്യൻ‌എന്നു വരികിൽദൈവമാകുന്ന
തു എങ്ങിനെ—

ഉ. ദൈവമായവൻ ജഡത്തിൽ വിളങ്ങിയവൻ (൯൩)ആദിയിൽ
വചനം—ദൈവത്തൊടു കൂട ആയിരുന്നു—ആവചനം ദൈവമായിരു
ന്നുആവചനം ജഡമായി നമ്മുടെ ഇടയിൽ വസിച്ചു—(യൊ, ൧,൧൪.
൨൭൨)—ഞാൻ പിതാവിൻപക്കൽ നിന്നു പുറപ്പെട്ടുലൊക
ത്തിൽ വന്നു പിന്നെയുംലൊകത്തെ വിട്ടു പിതാവിങ്കലെക്ക
പൊകുന്നു—(യൊ. ൧൬,൨൮)—അവന്റെ നിൎഗ്ഗമനങ്ങൾ
പൂൎവ്വം അനാദികാലങ്ങളിലുമാം (മിക. ൫. ൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/76&oldid=196094" എന്ന താളിൽനിന്ന് ശേഖരിച്ചത്