താൾ:CiXIV32.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവായ ദൈവം ൬൭

ന്നും വിശ്വസിപ്പാൻ സംഗതി എന്തു—

ഉ. പാനങ്ങളെ സൃഷ്ടിച്ചുവിരിച്ചു ഭൂമിയെയും അതിൽജനിക്കു
ന്നവറ്റെയുംപരത്തി അതിൽ ഉള്ള ജനത്തിന്നുശ്വാസ
ത്തെയും അതിൽനടക്കുന്നവൎക്കു ആത്മാവിനെയും കൊടുക്കു
ന്നവനായയഹൊവഎന്ന ദൈവം ഇപ്രകാരം കല്പിക്കുന്നു
നിന്നെ ഗൎഭത്തിൽനിന്നു മനിഞ്ഞുവീണ്ടെടുക്കുന്നവനുമായ
യഹൊവഇപ്രകാരം കല്പിക്കുന്നു—സകലവും ഉണ്ടാക്കുകയും
വാനങ്ങളെ ഏകനായിട്ടുവിരിക്കയും ഭൂമിയെതനിച്ചുപരത്തു
കയുംചെയ്യുന്നയഹൊവഞാൻ ആകുന്നു—(യശ.൪൨, ൫–൪൪–൨൪)

൨൭൨—സ്വൎഗ്ഗഭൂമികൾ എപ്പൊൾ ഉണ്ടായി—

ഉ. ആദിയിൽ ദൈവം സ്വൎഗ്ഗങ്ങളെയം ഭൂമിയെയും സൃഷ്ടിച്ചു(൧
മൊ. ൧,)–ആദിയിൽ വചനം ഉണ്ടായിരുന്നുആവചനം ദൈ
വത്തൊടു കൂട ആയിരുന്നു—ആ വചനം ദൈവമായുമിരുന്നു
സകലവും അവനാൽ ഉണ്ടാക്കപ്പെട്ടു ഉണ്ടായത് ഒന്നും അ
വനെ കൂടാതെ ഉണ്ടായതുമില്ല—(യൊ. ൧, ൧.൩)

൨൭൩— ദൈവം മനുഷ്യനെയും ഉണ്ടാക്കിയൊ—

ഉ. സൎവ്വഭൂമിയിന്മെലുംവാഴെണ്ടതിന്നുനാം നമ്മുടെ സാദൃശ്യത്തി
ൽനമ്മുടെസ്വരൂപ പ്രകാരം മനുഷ്യരെ ഉണ്ടാക്കുക– എന്നു
ദൈവം കല്പിച്ചു തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു—
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (൧ മൊ൧, ൨൬)

൨൭൪— മനുഷ്യനെ എങ്ങിനെസൃഷ്ടിച്ചു—

ഉ. യഹൊവയായ ദൈവം നിലത്തെ മണ്ണുകൊണ്ടു മനുഷ്യനെ
മനിഞ്ഞു അവന്റെ മൂക്കിൽ ജീവശ്വാസത്തെ ഊതിമനു
ഷ്യൻ ജീവനുള്ള ദെഹിയായിതീരുകയും ചെയ്തു—
(൧കൊ൧൫, ൪൫.)

൨൭൫— മനുഷ്യന്നുതക്കതായതുണഎങ്ങിനെ ഉണ്ടാക്കി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/71&oldid=196101" എന്ന താളിൽനിന്ന് ശേഖരിച്ചത്