താൾ:CiXIV32.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ പത്തുകല്പനകൾ

ആറാംകല്പന.

൧൫൬–ആറാംകല്പനഎതു.

ഉ. നീകുലചെയ്യരുത്(൨മൊ൨൦)

൧൫൭–ദെവസാദൃശ്യത്തിൽമനുഷ്യനെഉണ്ടാക്കിയതുകൊണ്ടുമനു
ഷ്യന്റെരക്തത്തെആരെങ്കിലുംചൊരിയിച്ചാൽഅവ
ന്റെരക്തംമനുഷ്യനാൽചൊരിയിക്കപ്പെടൂ(൧മൊ.൯,൬)—
യാതൊരുമനുഷ്യനെകൊല്ലുന്നവനുംകൊല്ലപ്പെടെണംനി
ശ്ചയം(൩മൊ.൨൪,൧൭)

൧൫൮–ഈകല്പനയുടെഅൎത്ഥംക്രിസ്തൻഎങ്ങിനെവ്യാഖ്യാനിച്ചു—

ഉ. നീകുലചെയ്യരുത്എന്നുംആരെങ്കിലുംകുലചെയ്താൽന്യായവി
ധിക്കുഹെതുവാകുംഎന്നുംപൂൎവ്വന്മാരൊടുചൊല്ലപ്പെട്ടത്‌നിങ്ങ
ൾകെട്ടിട്ടുണ്ടല്ലൊ—എന്നാൽതന്റെസഹൊദരനൊടുസംഗതികൂ
ടാതെകൊപിക്കുന്നവനെല്ലാംന്യായവിധിക്കുഹെതുവാകുംഎ
ന്നുംആരെങ്കിലുംസഹൊദരനൊടുവികൃതിഎന്നുപറഞ്ഞാ
ൽഅവൻവിസ്താരസഭെക്ക്ഹെതുവാകുംഎന്നുംആരെങ്കി
ലുംഭൊഷഎന്നുപറഞ്ഞാൽഅവൻഅഗ്നിനരകത്തിലെക്ക്
ഹെതുവാകുംഎന്നുംഞാൻനിങ്ങളൊടുപറയുന്നു(മത.൫,൨൪)

൧൫൯–എന്നാൽകൊപംഎറ്റവുംദൊഷമൊ—

ഉ. പ്രിയസഹൊദരന്മാരെഒരൊരൊമനുഷ്യൻകെൾ്ക്കുന്നതിന്നു
വെഗതയുംപറയുന്നതിന്നുതാമസവുംകൊപത്തിന്നുതാമസവു
മുള്ളവനാക—ആളുടെകൊപംദൈവനീതിയെനടത്തുന്നി
ല്ലല്ലൊ.(യാക.൧,൧൯)—കൊപിച്ചാലുംപാപംചെയ്യായ്വി
ൻസൂൎയ്യൻനിങ്ങളുടെചൊടിപ്പിന്മെൽഅസ്തമിക്കരുതു(എ
ഫ.൫,൨൬).സങ്കി൪,൫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/44&oldid=196134" എന്ന താളിൽനിന്ന് ശേഖരിച്ചത്