താൾ:CiXIV32.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ പത്തുകല്പനകൾ

അടുത്തുഅധരങ്ങൾകൊണ്ട്എന്നെബഹുമാനിക്കുന്നുഎങ്കി
ലുംഅവരുടെഹൃദയംഎന്നൊടകന്നിരിക്കുന്നു—(മത.൧൫,
൮വാക്ക്)

൭൮–മനുഷ്യർസങ്കല്പിച്ചആരാധനകൾഒക്കയുംഎങ്ങിനെആകുന്നു

ഉ. ഇവർമനുഷ്യരുടെകല്പനകളായഉപദെശങ്ങളെപഠിപ്പിച്ചു
കൊണ്ടുഎന്നെവ്യൎത്ഥമായിആരാധിക്കുന്നു(മത.൧൫,൯)

൭൯–ജ്ഞാനാരാധനഎങ്ങിനെആകുന്നു—

ഉ. പിതാവായദൈവത്തിന്മുമ്പാകെശുദ്ധവുംനിൎമ്മലതയുമുള്ള
ആരാധനയെഅനാഥരെയുംവിധവമാരെയുംഅവരുടെ
സങ്കടത്തിൽചെന്നുകാണുന്നതുംതന്നെത്താൻലൊകത്തി
ൽനിന്നുകളങ്കമില്ലാത്തവായികാത്തിരിക്കുന്നതുംഅ
ത്രെ(യാകൊ.൧,൨൭)

൮൦–എന്നാൽദൈവത്തിന്നുസത്യപ്രതിമയില്ലയൊ—

ഉ. യെശുക്രിസ്തൻകാണാത്തദൈവത്തിന്റെപ്രതിമയുംസൃ
ഷ്ടിക്കൊക്കെക്കുംആദ്യജാതനുംആകുന്നു—എന്തെന്നാൽസ
ൎവ്വവുംഅവനിൽസൃഷ്ടിക്കപ്പെട്ടുസ്വൎഗ്ഗത്തിൽഉള്ളവയുംഭൂമി
മെലുള്ളവയുംകാണ്മവയുംകാണാത്തവയുംസൎവ്വവുംഅവനാലുംഅവ
ങ്കലെക്കുംസൃഷ്ടമാകുന്നു—താൻസൎവ്വത്തിന്നുമുമ്പെയുംഉണ്ടായിരി
ക്കുന്നുസൎവ്വവുംഅവങ്കൽകൂടിനില്ക്കുന്നു(കൊല൧,൧൬)

൮൧–ദൈവത്തെപിന്നെഎങ്ങിനെകാണുകയുംസെവിക്കയും
വെണ്ടു—

ഉ. യെശുപറഞ്ഞുഫിലിപ്പെഞാൻഇത്രകാലവുംനിങ്ങളൊ
ടുകൂടെഇരുന്നിട്ടുംനീഎന്നെഅറിഞ്ഞില്ലയൊഎന്നെകണ്ടി
ട്ടുള്ളവൻപിതാവിനെകണ്ടുപിന്നെപിതാവിനെകാണി
ക്കെണമെന്നുനീഎങ്ങിനെചൊദിക്കുന്നു(യൊ,൧൪മ,൯)

൮൨–എതുനാമം‌കൊണ്ടുദൈവത്തെവന്ദിക്കെണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/26&oldid=196156" എന്ന താളിൽനിന്ന് ശേഖരിച്ചത്