ആദ്യപാഠം ൯
തിന്നുഎനിക്കുപദെശിക്കെണമെ—൩ നിന്റെധൎമ്മത്തെസൂ
ക്ഷിച്ചുപൂൎണ്ണഹൃദയത്തൊടെ പ്രമാണിക്കെണ്ടതിന്നുഎനിക്കു
വിവെകംതരെണമെ—൪ നിന്റെകല്പനകളുടെ മാൎഗ്ഗത്തിൽഞാ
ൻഇഷ്ടപ്പെടുകകൊണ്ടുഅതിൽഎന്നെനടകൊള്ളുമാറാക്കെ
ണമെ—— ൫ലാഭത്തെക്കല്ലനിന്റെസാക്ഷികളിലെക്ക്എന്റെ
ഹൃദയത്തെചായിക്കെണമെ—— ൬–മായയെനൊക്കാതവണ്ണം
എൻകണ്ണുകളെതിരിച്ചുനിന്റെവഴിയിൽഎന്നെജീവിപ്പി
ക്കെണമെ——൭. കണ്ടാലുംഞാൻനിന്റെനിയൊഗങ്ങളെവാഞ്ഛി
ച്ചിരിക്കുന്നുനിന്റെനീതിയിൽഎന്നെജീവിപ്പിക്കെണമെ——
൮. എന്റെകാലടികളെനിന്റെവചനത്തിൽക്രമപ്പെടുത്തെ
ണമെ യാതൊര്അകൃത്യത്തെയുംഎന്നിൽവാഴിക്കയുംഅരു
തെ—— (സങ്കീ ൧൧൯)
൨൮– ഇപ്രകാരംഅപെക്ഷിച്ചാൽയഹൊവഎന്തൊന്നുകൊടുക്കും.
ഉ. ഞാൻനിണക്കബുദ്ധിഉപദെശിച്ചുനടക്കെണ്ടുന്നവഴിയെപ
ഠിപ്പിക്കും—എന്റെകണ്ണുകൊണ്ടുംനിന്നൊടുമന്ത്രിക്കും.(സങ്കീ൩൭൮)
അപ്പൊൾതിരുവെഴുത്തുകളെതിരിച്ചറിയെണ്ടതിന്നായിഅ
വൻഅവൎക്കുബുദ്ധിയെതുറന്നു(ലു ൨൪,൪൫)
൨൯–വായിച്ചികെൾ്ക്കുന്നബഹുജനങ്ങൾദൈവവാക്കുകളെഗ്രഹിക്കാ
ത്തതെന്തു—
ഉ.പ്രാണമയനായമനുഷ്യന്ദൈവാത്മാവിന്റെവകൈ
ക്കൊള്ളുന്നില്ലഅത്അവന്നു ഭൊഷത്വമല്ലൊആകുന്നതു—
ആത്മികമായിവിവെചിക്കെണ്ടാതാകയാൽഅത്അവന്നു
തിരിവാൻകഴികയുമില്ല(കൊരി ൨൧൪)
൩൦– ഈപ്രാകൃതഭാവത്തിനുഎപ്പൊൾഭെദംവരും—
ഉ. കാൎത്താവിലെക്ക്തിരിഞ്ഞപ്പൊഴെക്കുഹൃദയത്തിന്മെലുള്ളമൂ
ടിഎടുത്തുപൊക്കും(൧ കൊ ൩,൧൬)
2