താൾ:CiXIV32.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ ആദ്യപാഠം

യുംവിട്ടെച്ചുനിങ്ങളുടെആത്മാക്കളെ‌രക്ഷിപ്പാൻശക്തവുംഉൾന
ട്ടതുമായ‌വചനത്തെ‌സൌമ്യതയൊടെ‌കൈക്കൊൾ്‌വിൻഎ
ങ്കിലുംതങ്ങളെതന്നെചതിച്ചുകൊണ്ടുകെൾ്ക്കുന്നവരായിരിക്ക
മാത്രമല്ലഅതിനെചെയ്യുന്നവരായിമിരിപ്പിൻ (യാക ൧൨൧,
൨൨) ക്രിസ്തന്റെവചനംഐശ്ചൎയ്യമായി‌നിങ്ങളിൽവസിക്ക
യുംനിങ്ങൾഎല്ലാജ്ഞാനത്തിലും അന്യൊന്യംപഠിപ്പിച്ചുംസ
ങ്കീൎത്തനങ്ങളാലുംസ്തുതികളാലുംആത്മികപാട്ടുകളാലുംബുദ്ധി
ഉപദേശിച്ചുംകൃതജ്ഞതയൊടെനിങ്ങളുടെഹൃദയങ്ങളിൽ
ദൈവത്തിന്നുപാടിക്കൊൾ്കയുമാവു(കൊല. ൩൧൬)

൨൫– വിശെഷിച്ചുപ്രവാചകവാക്കിനെഎങ്ങിനെവായിക്കെണ്ടു

ഉ.പ്രവാചകവാക്യംനമുക്ക്അധികംസ്ഥിരമായിട്ടുണ്ടുഇരിണ്ട
സ്ഥലത്തുപ്രകാശിക്കുന്നവിളക്കഎന്നപൊലെആയതിനെ
നിങ്ങൾഹൃദയങ്ങളിൽനെരംപുലൎന്നുവെള്ളിഉദിക്കുവൊളം
കരുതിക്കൊണ്ടാൽനല്ല‌വണ്ണം ചെയ്യുന്നു(൨ പെത്ര ൧൧൯)

൨൬– പ്രവാചകവാക്കുകളെവിനകരിച്ചുപറഞ്ഞാൽആദ്യംഎന്തൊ
ന്നുവിചാരിക്കണം—

ഉ. തിരുവെഴുത്തിലെപ്രവാചകംഒന്നുംസ്വയമായവ്യാഖ്യാനത്തൊ
ടുചെരുകയില്ല.പ്രവാചകമല്ലൊഒരിക്കലുംമനുഷ്യന്റെഇഷ്ട
ത്താലുച്ചരിക്കപ്പെട്ടില്ല‌വിശുദ്ധാത്മാവിനാൽവഹിക്കപ്പെ
ട്ടത്രെവിശുദ്ധരായദെവമനുഷ്യർചൊല്ലിയതുള്ളു—(൨ പെത്രൻ—൧,൨൦)

൨൭– ദെവവചങ്ങളെവായിച്ചുംകെട്ടുംവിചാരിക്കുമ്പൊൾഎങ്ങി​െ
നപ്രാൎത്ഥിക്കെണ്ടു—

ഉ. നിന്റെധൎമ്മത്തിൽനിന്നുഅത്ഭുതങ്ങളെകാണെണ്ടതിന്നു
എന്റെകണ്ണുകളെ കെട്ടഴിക്കെണമെ ൨—യഹൊവെനിന്റെ
വെപ്പുകളുടെവഴിയെഞാൻഅവസാനത്തൊളം പ്രമാണിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/12&oldid=196175" എന്ന താളിൽനിന്ന് ശേഖരിച്ചത്