Jump to content

താൾ:CiXIV32.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമത്തെഅപെക്ഷ ൧൧൦

ഉണ്ടൊ—

ഉ. എൻജനംഎന്നെവിട്ടുമാറുന്നതിൽതൂങ്ങിയിരിക്കുന്നു—അ
ത്യുന്നതങ്കലെക്ക്അവരെവിളിച്ചാലുംഒരുമിച്ച്‌മനസ്സ്ഉയൎത്താ
തെഇരിക്കുന്നു—(ഹൊശ.൧൧,൭)—ഈ‌൨൩ആണ്ടുഞാൻനിങ്ങ
ളൊടുഉത്സാഹിച്ചുപറഞ്ഞുവന്നിട്ടുംനിങ്ങൾകെട്ടില്ല—യഹൊ
വപ്രവാചകരായതന്റെസകലദാസന്മാരെയുംഉത്സാഹി
ച്ചുനിങ്ങൾക്കായിഅയച്ചുവന്നിട്ടുംനിങ്ങൾകെട്ടില്ലശ്രവിപ്പാ
ൻചെവികളെചായിച്ചതുംഇല്ല–(യിറ.൨൫,൩)അനെകം
കണ്ടിട്ടുംനീസൂക്ഷിക്കുന്നില്ലചെവികൾതുറന്നിട്ടുംകെൾക്കുന്നി
ല്ല—(യശ.൪൨,൨൦)—ഒരുത്തൻവന്നുകാറ്റുപൊലെവ്യാജവും
ഭൊഷ്കുംപറഞ്ഞുവീഞ്ഞിനെയുംമദ്യത്തെയുംകൊണ്ടുഞാ
ൻനിന്നൊട്ഘൊഷിക്കാംഎന്നുതുടങ്ങിഎങ്കിൽഅവ
ൻഎന്റെജനത്തിന്നുപ്രസംഗിയായിരിക്കും(മിക൨,൧൧)

൪൩൩– പരത്തിലുള്ളസിദ്ധരുംദൈവനാമത്തെവിശുദ്ധീകരിക്കു
ന്നത്എങ്ങിനെ—

ഉ. അവർദൈവദാസനായമൊശയുടെപാട്ടുംകുഞ്ഞാടിന്റെ
പാട്ടുംപാടികൊള്ളുന്നത്ഇങ്ങിനെ—സൎവ്വശക്തദൈവമാ
യകൎത്താവെനിന്റെക്രിയകൾവലുതുംഅത്ഭുതവുമായവ
നിന്റെവഴികൾനീതിയുംസത്യവുമുള്ളവ—ജാതികളുടെ
രാജാവായുള്ളൊവെനിന്നെഭയപ്പെടാത്തതാരുപൊൽ—
കൎത്താവെതിരുനാമത്തെവാഴ്ത്താത്തതുംആർ—നീഅല്ലൊഎ
കപവിത്രൻനിന്റെനീതിന്യായങ്ങൾവിളങ്ങിവന്നതിനാ
ൽസകലജാതികളുംവന്നുതിരുമുമ്പിൽകുമ്പിടുകയുംചെ
യ്യും—(അറി.൧൫,൩)

രണ്ടാമത്തെഅപെക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/115&oldid=196035" എന്ന താളിൽനിന്ന് ശേഖരിച്ചത്