താൾ:CiXIV31 qt.pdf/864

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷുബ്ധം 850 ക്ഷെത്ര

Oxalis monadelpha. പുളിയാറൽ. 10. a cruel woman.

ക്ഷുദ്രകംബു, വിന്റെ. s. A small shell. പിരിശംഖ.

ക്ഷുദ്രക്കാരൻ, ന്റെ. s. A sorcerer, a magician.

ക്ഷുദ്രക്കാരി, യുടെ. s. A sorceress.

ക്ഷുദ്രഘണ്ടിക, യുടെ. s. A tinkling ornament, a girdle
of small bells. കിങ്ങിണി.

ക്ഷുദ്രജന്തു, വിന്റെ. s. 1. Any small animal, as a dog,
a cat, &c. 2. a kind of worm.

ക്ഷുദ്രതമം, &c. adj. 1. Very small, minute. എറ്റവും
ചെറിയ. 2. very mean or low. എറ്റവും നിസ്സാര
മായുള്ള. 3. finely pounded or levigated. നന്നായി
പൊടിക്കപ്പെട്ട.

ക്ഷുദ്രനാസികൻ, ന്റെ. s. One who has a small nose.
ചെറിയമൂക്കുള്ളവൻ.

ക്ഷുദ്രൻ, ന്റെ. s. 1. A little or small man. ചെറിയ
വൻ. 2. a mean or low man. നിസ്സാരൻ. 3. a mean,
niggardly, avaricious man. ലുബ്ധൻ. 4. a cruel man.
നിൎദ്ദയൻ. 5. a poor, indigent man. അഗതി.

ക്ഷുദ്രപ്രയൊഗം, ത്തിന്റെ. s. Sorcery, magic art,
witchcraft. ക്ഷുദ്രപ്രയൊഗം ചെയ്യുന്നു, To practice
sorcery.

ക്ഷുദ്രബാധ, യുടെ. s. Possession by an evil spirit,
enchantment.

ക്ഷുദ്രം, ത്തിന്റെ. s. 1. Smallness, littleness. അല്പം.
2. cruelty. ക്രൂരത. 3. trickery, sorcery, witchcraft,
magic. adj. 1. Small, little. ചെറിയ. 2. mean, low.
ഹീനമായുള്ള. 3. mean, niggardly, avaricious. ലുബ്ധു
ള്ള. 4, cruel. ക്രൂരതയുള്ള. 5. poor, indigent. ക്ഷുദ്രം
ചെയ്യുന്നു, To practice sorcery, or perform witchcraft,
to bewitch.

ക്ഷുദ്രവാൎത്തകി, യുടെ. s. The egg plant, Solanum me
longena. ചെറുവഴുതിന.

ക്ഷുദ്രശത്രു, വിന്റെ. s. A cruel enemy.

ക്ഷുദ്രശംഖം, ത്തിന്റെ. s. A small shell. പിരിശംഖ.

ക്ഷുദ്രാണ്ഡം, ത്തിന്റെ. s. The spawn of fish, small
fry. പാൎപ്പ.

ക്ഷുദ്രാമ്ല, യുടെ. s. Wood sorrel, Oxalis monadelpha.
പുളിയാറൽ.

ക്ഷുധ, യുടെ. s. Hunger. വിശപ്പ.

ക്ഷുധാഭിജനനം, ത്തിന്റെ. s. Black mustard. കറു
ത്തകടുക.

ക്ഷുധിതം, &c. adj. Hungered, hungry. വിശപ്പുള്ള.

ക്ഷുധുനൻ, ന്റെ. s. A savage, a barbarian. ദുഷ്ടൻ.

ക്ഷുപം, ത്തിന്റെ. s. A small tree, one with short
branches and roots, a bush, a shrub. ചെറിയ വൃക്ഷം.

ക്ഷുബ്ധം, ത്തിന്റെ. s. 1. A churning stick. കടകൊൽ.

2. fear, alarm. ഭയം. adj. Agitated, alarmed. ഭയപ്പെട്ട.

ക്ഷുഭിതം, &c. adj. 1. Frightened, alarmed, afraid. ഭയ
പ്പെട്ട. 2. agitated, literally or metaphorically. ഇളക്ക
പ്പെട്ട.

ക്ഷുമ, യുടെ. s. 1. Linseed, Linum usitatissimum. 2. a
sort of flax. ചണം. 3. gram. മുതിര. 4. the indigo
plant. അമരി.

ക്ഷുരകൻ, ന്റെ. s. 1. A barber. ക്ഷൌരക്കാരൻ.
2. the name of a tree, commonly Tila. മൈലെള്ള.

ക്ഷുരകി, യുടെ. s. A female barber. ക്ഷൌരക്കാരി.

ക്ഷുരപ്രം, ത്തിന്റെ. s. A kind of arrow with a horse-
shoe head. കത്തിയമ്പ.

ക്ഷുരഭാണ്ഡം, ത്തിന്റെ. s. 1. The sheath of a dagger
or large knife. 2. a barber's razor case. കത്തികൂട.

ക്ഷുരമൎദ്ദി, യുടെ. s. A barber.ക്ഷൌരക്കാരൻ.

ക്ഷുരം, ത്തിന്റെ. s. 1. The long leaved Barleria, bear-
ing a dark blue flower, Barleria longifolia. വയൽചു
ള്ളി. 2. also Tribulus lanuginosa. ഞെരിഞ്ഞിൽ, ഗൊ
ക്ഷുരം. 3. a horse's hoof. കുതിരക്കുളമ്പ. 4. the hoof
of a cow, &c. പശുമുതലായവയുടെ കുളമ്പ. 5.
the foot of a bedstead. കട്ടിൽകാൽ. 6. a razor. ക്ഷൌര
ക്കത്തി.

ക്ഷുരി, യുടെ. s. 1. A male or female barber. 2. a knife.
കത്തി. 3. a razor. ക്ഷൌരക്കത്തി.

ക്ഷുരിക, യുടെ. s. A large knife. ചുരിക.

ക്ഷുല്ലകം. &c. adj. 1. Small, little. ചെറിയ. 2. hard.
കടുപ്പമുള്ള. 3. poor, indigent. ദരിദ്രമായുള്ള. 4. low,
vile. ഹീനമായുള്ള. 5. wicked, malicious, abandoned.
ദുഷ്ട. 6. young, youngest. ഇളയ. 7. pained, distressed.
വെദനപ്പെട്ട.

ക്ഷുല്ലതാതകൻ, ന്റെ. s. A paternal uncle. ചിറ്റ
പ്പൻ.

ക്ഷുല്ലം, &c. adj. Small, little.

ക്ഷെത്രജൻ, ന്റെ. s. A son, the offspring of the wife
by a kinsman or person duly appointed to procreate
issue to the husband. പുത്രൻ.

ക്ഷെത്രജ്ഞൻ, ന്റെ. s. 1. The soul. ആത്മാവ. 2. a
skilful, clever, dexterous man. പ്രവീണൻ. 3. a hus-
bandman, &c. കൃഷിക്കാരൻ. 4. a libertine, a whore-
monger. വെശ്യാസംഗക്കാരൻ.

ക്ഷെത്രം, ത്തിന്റെ. s. 1. A field. വിളഭൂമി. 2. the
body. ശരീരം. 3. a wife. ഭാൎയ്യ. 4. a sacred place, a
place of pilgrimage. പുണ്യസ്ഥലം. 5. a geometrical
figure. 6. a Hindu temple.

ക്ഷെത്രസംബന്ധം, ത്തിന്റെ. s. Right or privilege
in a temple.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/864&oldid=176892" എന്ന താളിൽനിന്ന് ശേഖരിച്ചത്