താൾ:CiXIV31 qt.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഫ 70 ആഭൊ

ആപീതം, &c. adj. Drunk. പാനിക്കപ്പെട്ടത.

ആപീനം, ത്തിന്റെ. s. An udder. അകിട.

ആപൂപം, ത്തിന്റെ. s. Bread. അപ്പം.

ആപൂപികൻ, ന്റെ. s. 1. A baker. 2. a confectioner.
അപ്പക്കാരൻ.

ആപൂപികം, ത്തിന്റെ. s. A multitude of cakes. അ
പ്പകൂട്ടം.

ആപൃഛനം, ത്തിന്റെ. s. 1. Asking or taking leave.
യാത്രചൊദിക്ക. 2. conversation, speaking to or with.
സംഭാഷണം.

ആപൊക്ലിമം, ത്തിന്റെ. s. The 3rd, 6th, 9th, and
12th signs in the Zodiac. ൩, ൬, ൯, ൧൨ാം രാശി.

ആപ്തൻ, ന്റെ. s. A confident ; a dear friend. സ്നെ
ഹിതൻ.

ആപ്തം, &c. adj. 1, Obtained, gained. ലഭിക്കപ്പെട്ടത.
2. intimate, lear, confidential, trusted, attached. വിശ്വ
സിക്കപ്പെട്ടത.

ആപ്തസ്നെഹം, ത്തിന്റെ. s. Intimate friendship.

ആപ്തി, യുടെ. s. 1. Gain, acquisition, profit. ലാഭം. 2.
binding, joining. വെഷ്ടനം.

ആപ്തൊക്തി, യുടെ, s. 1. An augment, or affix (in gram-
mar.) 2. a word of received acceptation and established
ly usage only. 3. friendly advice. ഗുണദൊഷവാക്ക.

ആപ്പ, ിന്റെ. s. A wedge. ആപ്പടിക്കുന്നു. To wedge.
ആപ്പിടുന്നു. To fasten with wedges.

ആപ്യ. adj. Watery, consisting of water; as froth, &c.,
ജലത്തിൽ ഭവിച്ചത.

ആപ്യായനം, ത്തിന്റെ. s. 1. Refreshment, satiety,
തൃപ്തി. 2. increasing. വൎദ്ധന.

ആപ്യായിതം, &c. adj. Refreshed, satisfied. തൃപ്തി
പ്പെട്ടത.

ആപ്രപദം. adv. Reaching (from the shoulders) to the
feet. പുറവടിയൊളം.

ആപ്രപദീനം, ത്തിന്റെ. s. A dress reaching from
the shoulders to the feet. നിലയങ്കി.

ആപ്ലവനം, ത്തിന്റെ. s. Bathing, immersion. കുളി.

ആപ്ലവം, ത്തിന്റെ. s. Bathing, immersion. സ്നാനം,
മുക്കുക.

ആപ്ലവവ്രതി, യുടെ. s. An initiated householder, one
who has passed through the first order, that of Brahma-
chári, and is admitted into the second. ഗൃഹസ്ഥാശ്രമി.

ആപ്ലാവം, ത്തിന്റെ. s. Bathing, immersion, കുളി.

ആപ്ലുതൻ, ന്റെ. s. An initiated householder. ഗ്രഹ
സ്ഥൻ. adj. Bathed.

ആഫലൊദയം. adv. To success. ഫലൊദയത്തങ്ക
ലൊളം.

ആബദ്ധതൂണൻ, ന്റെ. s. One who is armed with a
quiver. അമ്പുറയിട്ടവൻ.

ആബദ്ധം, ത്തിന്റെ. s. The tie of a yoke, that which
fastens the ox to the yoke, or the latter to the plough.
അമിക്കയറ. adj. tied or bound firmly. കെട്ടപ്പെട്ടത.

ആബന്ധനം, ത്തിന്റെ. s. 1. Binding, tying or con-
fining firmly. ബന്ധനം. 2. affection.

ആബാലവൃദ്ധം. adv. From youth to old age.

ആബ്ദികം, adj. Yearly, annually. ആണ്ടുതൊറുമുള്ള.

ആഭ, യുടെ. s. Peauty, splendour, brightness. ശൊഭ.

ആഭരണം, ത്തിന്റെ. s. Ornament, decoration, as
jewels, &c.

ആഭാഷണം, ത്തിന്റെ. s. Conversation, addressing,
speaking to. സംസാരം.

ആഭാസത്വം, ത്തിന്റെ. s. 1. Corruption, depravity,
worthlessness. 2. indignity or affront. 3. disorder, irre-
gularity.

ആഭാസൻ, ന്റെ. s. One who is depraved, corrupt,
basc, vile, &c.

ആഭാസം, &c. adj. 1. Corrupt, depraved, worthless. 2.
irregular, disorderly; trifling നിന്ദ്യം.

ആഭാസ്വരന്മാർ, രുടെ. s. plu. Demigods. ദെവക
ളിൽ ഒരു വക.

ആഭിചാരക്കാരൻ, ന്റെ. s. An enchanter, a charmer;
a magician; a sorcerer.

ആഭിചാരം, ത്തിന്റെ. s. Enchantment; charm; sor-
cery. ആഭിചാരം ചെയ്യുന്നു. To bewitch, to enchant,
to charm.

ആഭിമുഖ്യത, യുടെ. s. Pre-eminence, excellency, digni-
ty, greatness. ശ്രെഷ്ഠത.

ആഭിമുഖ്യം, &c. adj. Pre-eminent, excellent, dignified,
noble, great. ശ്രെഷ്ഠം, നെരിടുക.

ആഭീരൻ, ന്റെ. s. An herdsman. ഇടയൻ.

ആഭീരവല്ലി, യുടെ. s. A village of herdsmen. ഇടയ
ന്മാരുടെ കുട്ടി.

ആഭീരീ, യുടെ. s. A woman of the herdsman tribe. ഇടച്ചി.

ആഭീലം, ത്തിന്റെ. s. Bodily pain. അതിവെദന
adj. 1. Formidable, fearful, terrible. ഭയങ്കര. 2. suf-
fering pain.

അഭൂതപ്ലവം, ത്തിന്റെ. s. Possesssion of evil spirits,
transmigration. പിശാചുക്കളാലുള്ള ബാധ.

ആഭൊഗം, ത്തിന്റെ. s. 1. Completion, fulness. പൂ
ൎണ്ണത. 2. effort, pains. 3. the expanded hood of the Cobra
capella.

ആഭൊഗാനന്ദം, ത്തിന്റെ. s. Perfect or complete
happiness. പൂൎണ്ണാനന്ദം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/84&oldid=176111" എന്ന താളിൽനിന്ന് ശേഖരിച്ചത്