താൾ:CiXIV31 qt.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആന്ധ 69 ആപീ

ആനവതി, ind. As much as or till ninety. തൊണ്ണൂ
റൊളം.

ആനവളർ, രിന്റെ. s. 1. A plant. 2. a stick used to
beat elephants with.

ആനവാൾ, ളിന്റെ. s. An officer or superintendant
of a pagoda.

ആനാകം. adv. As far as heaven. ആകാശത്തിങ്ക
ലൊളം.

ആനായൻ, ന്റെ. s. A cow-herd, a shepherd.

ആനായം, ത്തിന്റെ. s. A net. വല.

ആനായ്യം, ത്തിന്റെ. s. Consecrated fire, placed on
the south side.

ആനാവ, ിന്റെ. s. A female calf.

ആനാഹം, ത്തിന്റെ. s. 1. Length, especially of cloth.
നീളം. 2. epistasis, suppression of urine, or constupation.
ബന്ധനം.

ആനീതം. adj. Brought; lead. കൊണ്ടുവരപ്പെട്ടത.

ആനുകൂല്യം, ത്തിന്റെ. s. Good will, concord, favour
അനുകൂലം.

ആനുപൂൎവീ, യുടെ. s. Order, method. ക്രമം.

ആനുലൊമ്യം, ത്തിന്റെ. s. See ആനുകൂല്യം.

ആനൃശംസ്യം, ത്തിന്റെ. s. Sin. പാപം.

ആന്ത, യുടെ. s. A chamelion.

ആന്തം, ത്തിന്റെ. s. A spike, fixed to fruit trees to
prevent persons from stealing the fruit. ആന്തംവെക്കു
ന്നു. To fix spikes on fruit trees to prevent their being
robbed.

ആന്തരം. adj. Secret, private inward, internal. രഹസ്യ
മുള്ളത. s. 1. Secret. 2. knowledge. 3. importance.

ആന്തൎയ്യം , ത്തിന്റെ. s. 1. The mind. 2. opinion.

ആന്ത്രക്കഴപ്പ, ിന്റെ. s. See ആന്ത്രനൊവ.

ആന്ത്രക്കൊളുത്ത, ിന്റെ. s. Catching pain arising from
flatulency of the bowels.

ആന്ത്രനൊവ, ിന്റെ. s. Pain arising from flatulency.

ആന്ത്രം, ത്തിന്റെ. s. The bowels, entrails, or intes-
tines.

ആന്ത്രവായു, വിന്റെ. s: A disease arising from fla-
tulency.

ആന്ത്രവീക്കം, ത്തിന്റെ. s. The swelling of the testi
cle.

ആന്ത്രവൃദ്ധി, യുടെ . s. See the preceding.

ആന്ദൊളിക, യുടെ. s. A litter, or monjeel. അന്തൊളം.

ആന്ദൊളിതം, &c. adj. Shaken, trembling. ഇളക്കപ്പെ
ട്ടത.

ആന്ധസികൻ, ന്റെ. s. A cook ; a confectioner; a
victualler, അടുക്കളക്കാരൻ.

ആന്യം, ത്തിന്റെ. s. Hire paid to carpenters.

ആന്യം. adj. Belonging to another, not one's own. മറ്റൊ
രുത്തന്നുള്ളത.

ആന്വീക്ഷികീ, യുടെ. s. Logical philosophy, meta-
physics. തൎക്കവിദ്യ.

ആപക്വം, ത്തിന്റെ. s. Half baked grain, &c., eaten
from the hand; sweet bread. അതിരസമുള്ള അപ്പം.

ആപഗാ, യുടെ. s. A river, a stream. ഗംഗാ.

ആപണം, ത്തിന്റെ. s. 1. A market. 2. a shop. ക
ച്ചവടസ്ഥലം. 3. merchandise. കച്ചവടം.

ആപണികൻ, ന്റെ. s. A dealer, a merchant. അ
ങ്ങാടിക്കാരൻ.

ആപതിതം, &c. adj. Fallen, descended, alighted. വീ
ണത.

ആപത്ത, ിന്റെ. s. 1. Peril; danger. 2. calamity, mis-
fortune; distress; adversity.

ആപത്തി, യുടെ. s. 1. Misfortune, calamity. 2. peril,
danger. ആപത്ത.

ആപൽ, ിന്റെ. s. 1. Calamity, misfortune. 2. distress,
adversity. 3. peril. ആപത്ത. ആപൽകാലം. A
time of calamity, or distress.

ആപൽകരം . adj. Calamitous, causing misery, distress.
ആപത്തുണ്ടാക്കുന്നത.

ആപൽപ്രാപ്തൻ, ന്റെ. s. Unfortunate, unhappy,
afflicted. ആപത്തിൽ അകപ്പെട്ടവൻ.

ആപദ, ിന്റെ. s. See ആപത്ത.

ആപന്നം, &c. ady. Unfortunate, unlhappy, afflicted.
ആപൽ പ്രാപ്തം.

ആപന്നസത്വാ, യുടെ. s. A pregnant woman. ഗൎഭി
ണി.

ആപമിത്യകം, ത്തിന്റെ. s. Property, &c., obtained by
barter. പകൎത്ത ഉണ്ടാകുന്ന അൎത്ഥം.

ആപാതം, ത്തിന്റെ. s. 1. Throwing down, causing
to descend. 2. falling, descending. പതനം.

ആപാതുകൻ, ന്റെ. s. A worshipper, വന്ദിക്കുന്ന
വൻ.

ആപാദം. adj. To the feet. പാദത്താളം.

ആപാദചൂഡം. adv. From head to foot. പാദത്തി
ങ്കൽനിന്ന തലയൊളം.

ആപാദമസ്തകം. adv. From head to foot.

ആപാനം, ത്തിന്റെ. s. 1. A place for drinking in
society, പാനസ്ഥലം. 2. a public drinking vessel. വ
ട്ടകം. 3. drinking.

ആപാലി, യുടെ. s. A louse; a flea. പെൻ, ചെള്ള

ആപീഡം , ത്തിന്റെ. s. A chaplet or garland tied on
the crown of the head. ശിരാലങ്കാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/83&oldid=176110" എന്ന താളിൽനിന്ന് ശേഖരിച്ചത്