താൾ:CiXIV31 qt.pdf/772

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശലാ 758 ശശ

ശരീരാവസ്ഥ, യുടെ. s. The state of the body, con-
stitution.

ശരീരി, യുടെ. s. An animal, a sentient being, or the
sentient soul as invested with a body. പ്രാണി, ജീ
വൻ.

ശരു, വിന്റെ. s. 1. Passion, anger. കൊപം. 2. the
thunderbolt of INDRA. വജ്രായുധം. 3. an arrow. അ
മ്പ.

ശൎക്കര, യുടെ. s. 1. Sarcara, clayed or candied sugar.
2. country sugar, പഞ്ചസാര. 3. a stony nodule, or
gravel. ചരല. 4. soil abounding in gravel. 5. a potsherd,
the fragment of a broken pot or tile. ഓട്ടുനുറുക്ക.

ശൎക്കരപ്പാവ, ിന്റെ. s. The inspissated juice of the
sugar-cane, sirup.

ശൎക്കരപ്പായസം, ത്തിന്റെ. s. Pottage sweetened
with sugar.

ശൎക്കരയുപ്പെരി, യുടെ. s. Sugar sauce or condiment.

ശൎക്കരവാക്കം ിന്റെ. s. Sweet words, sugared words,
deceit, flattery.

ശൎക്കരാവതീ, യുടെ. s. Gravel, a soil abounding in gravel
or gritty and stony fragments.

ശൎക്കരിലം, adj. Stony, gravelly, abounding in stony or
gravelly particles, (a spot or place.)

ശൎമ്മൻ, ന്റെ. s. A name or appellation common to
Brahmans.

ശൎമ്മം, ത്തിന്റെ. s. Joy, pleasure, happiness. സന്തൊ
ഷം. adj. Happy, glad.

ശൎവ്വൻ, ന്റെ. s. A name of Siva. ശിവൻ.

ശൎവ്വരീ, യുടെ. s. 1. Night. രാത്രി. 2. a woman. സ്ത്രീ.
3. turmeric. മഞ്ഞൾ.

ശൎവ്വരീനാഥൻ, ന്റെ. s. The moon. ചന്ദ്രൻ.

ശൎവ്വരീശൻ, ന്റെ. s. The moon. ചന്ദ്രൻ.

ശൎവ്വാണി, യുടെ. s. A name of PÁRWATI. പാൎവ്വതി.

ശലഭം, ത്തിന്റെ. s. A grasshopper.

ശലം, ത്തിന്റെ. s. The quill of a porcupine. എയ്യ
ന്റെ മുള്ള.

ശലലം, ത്തിന്റെ. s. The quill of a porcupine. എയ്യ
ന്റെ മുള്ള,

ശലലി, യുടെ. s. The quill of a porcupine.

ശലാക, യുടെ. s. 1. A javelin, a dart. 2. an arrow
അമ്പ. 3. a ramrod, peg or pin. 4. a bar or rod of
metal. 5. a surgeon's probe or tent. 6. a rib of an
umbrella, the bar of a cage, &c. 7. a small piece of
pointed wood or bamboo serving as a tooth-pick, or a
larger one serving as a ruler, &c. 8. a bone. 9. a thorny
shrub, Vangueria spinosa. മലങ്കാര.

ശലാടു, വിന്റെ. s. Unripe fruit. പച്ചക്ക.

ശല്ക്കം, ത്തിന്റെ. s. 1. A part, a portion, a piece. ഖ
ണ്ഡം. 2. bark, rind. തൊലി. 3. the scale of a fish.
ചെതമ്പൽ.

ശല്മലി, യുടെ. s. The silk cotton-tree, Bombax hepta-
phyllum. മുള്ളിലവ.

ശല്മലീപിഞ്ഛം, ത്തിന്റെ. s. The gum of the silk
cotton-tree. എഅലവിൻ പശ.

ശല്മലിവെഷ്ടം, ത്തിന്റെ. s. The gum of the silk
cotton-tree.

ശല്യക്കാരൻ, ന്റെ. s. A mischievous fellow, a common
disturber.

ശല്യൻ, ന്റെ. s. A king, the maternal uncle of
YUDHISHT’HIR.

ശല്യം, ത്തിന്റെ. s. 1. A thorny shrub, Vangueria
spinosa. മലങ്കാര. 2. a porcupine. മുള്ളൻ. 3. an arrow.
അമ്പ. 4. a dart, a javelin. കുന്തം. 5. an iron crow.
ഇരിമ്പുപാര. 6. the point of a goad or iron head of an
arrow. 7. a bamboo rod or stake. 8. difficulty, embar-
rassment, distress. പ്രയാസം. 9. abuse, defamation. 10.
trouble, vexation, molestation, disturbance, mischief.
ഉപദ്രവം, ശല്യം ചെയ്യുന്നു, To trouble, to molest,
to vex.

ശല്ലകം, ത്തിന്റെ. s. 1. A plant, Bignonia Indica. 2.
bark, rind. തൊലീ.

ശല്ലകി, യുടെ. s. 1. A porcupine. മുള്ളൻ. 2. the gum
olibanum tree.

ശല്ലാവ, ിന്റെ. s. Muslin cloth, fine cloth.

ശവക്കുഴി, യുടെ. s. A grave.

ശവദാഹം, ത്തിന്റെ. s. The burning or burial of a
corpse.

ശവപ്രായം. adj. Insensible, inanimate, void of life or
motion, destitute of feeling, as a dead body.

ശവം, ത്തിന്റെ. s. A corpse, a dead body.

ശവരൻ, ന്റെ. s. 1. A barbarian, one inhabiting the
mountainous district of India and wearing the feathers
of the peacock, &c. as decorations. 2. a name of SIVA.
ശിവൻ.

ശവസംസ്കാരം, ത്തിന്റെ. s. The burial or burning
of a corpse.

ശശധരൻ, ന്റെ. s. The moon, either from its dark
spots resembling a hare, or from that animal being the
emblem on her banner.

ശശൻ, ന്റെ. s. A man of mild and virtuous character,
but uxorious and woman led, one of the four characters
in which men are classed by erotic writers.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/772&oldid=176799" എന്ന താളിൽനിന്ന് ശേഖരിച്ചത്