താൾ:CiXIV31 qt.pdf/763

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാഘ്രി 749 വ്യാപ

വ്യാകൂതി, യുടെ. s. Fraud, deception, disguise. വഞ്ചന.

വ്യാകൊശം or വ്യകൊഷം. adj. Budded, blown, (as
a flower.) വിടൎന്ന.

വ്യാക്കൂൺ, ണിന്റെ. s. Wish, desire, but especially
the longing of pregnant women.

വ്യാഖ്യ, യുടെ. s. See വ്യാഖ്യാനം.

വ്യാഖ്യാതം, &c. adj. 1. Spoken, said. പറയപ്പെട്ട. 2.
conquered, overcome. ജയിക്കപ്പെട്ട. 3. explained,
expounded. വിസ്തരിക്കപ്പെട്ട.

വ്യാഖ്യാതാ, വിന്റെ. സ് A commentator, an expositor.

വ്യാഖ്യാനക്കാരൻ, ന്റെ. s. See the last.

വ്യാഖ്യാനപ്പെടുത്തുന്നു, ത്തി, വാൻ. v. a. To ex-
plain, to expound: to comment on.

വ്യാഖ്യാനം, ത്തിന്റെ. s. Explanation, exposition,
comment, commentary or gloss. വ്യാഖ്യാനംചെയ്യുന്നു,
To comment on, or make a commentary, to explain.

വ്യാഖ്യാനിക്കുന്നു, ച്ചു, പ്പാൻ. 1. a. To explain, to ex-
pound.

വ്യാഘാതം, ത്തിന്റെ. s, 1. Striking, beating, അടി.
2. impediment, obstacle. തടവ. 3, the thirteenth astro-
nomical Yoga. ജ്യൊതിഷത്തിൽ പതിമൂന്നാമത്തെ
യൊഗം. 4. rhetorical figure, the production of two
different effects from a similar cause or by similar
agency.

വ്യാഘ്രചൎമ്മം, ത്തിന്റെ. s. A tiger's slein. കടുവാ
ത്തൊകൽ.

വ്യാഘ്രചിത്ര, യുടെ. s. A leopard, Felis leopardas.
പുലി.

വാഘ്രനഖം, ത്തിന്റെ. s. 1. A sort of perfume. പു
ലിച്ചുവടി. 2. a scratch or impression of the finger nails.
അള്ളൽ.

വ്യാഘ്രപാത, ത്തിന്റെ. s. The name of a tree, Fla-
conurtia sapida. (Rox.) വൈയങ്കതക.

വ്യാഘ്രപാദം, ത്തിന്റെ. s. The name of a tree, Fla-
courtia sapada. വൈയങ്കത.

വാഘ്രപുച്ഛം, ത്തിന്റെ. s. The castor oil tree, Palma
Christi. ആവണക്ക.

വ്യാഘ്രം, ത്തിന്റെ. s. 1. A royal tiger, Felis Tigris.
കടുവാ. 2. in composition as a prefix, Best, pre-emi-
nent. ശ്രെഷ്ഠത. 3. a variety of the castor oil plant.
ആവണക്ക.

വ്യാഘ്രാടം, ത്തിന്റെ. s. 1. The name of a tree, Fla-
courtia sapida. (Rox, ) വൈയങ്കതക. 2. a sky lark.
വാനമ്പാടി.

വ്യാഘ്രി, യുടെ. s. A prickly sort of nightshade, Solanum
jacquini. കണ്ടകാരി.

വ്യാജക്കാരൻ, ന്റെ.s. A deceiver, defrauder, a liar,
an impostor.

വ്യാജച്ചരക്ക, ിന്റെ. s. Contraband or smuggled goods.

വ്യാജനിന്ദ, യുടെ. s. Apparent censure, but covert
praise, a figure of rhetoric.

വ്യാജം, ത്തിന്റെ. s. 1. Deceit, fraud, cunning. 2. a
lie, a falsehood. 3. a pretence. 4. disguise either of pur-
pose or person. 5. wickedness. വ്യാജം ചെയ്യുന്നു, To
deceive, to defraud. വ്യാജം പറയുന്നു, To lie, to tell
a lie.

വ്യാജവൃത്തി, യുടെ. s. Fraudulency, an evil design or
project.

വ്യാജസ്തുതി, യുടെ. s. Praise or censure conveyed in
language that expresses the contrary, affected reproach
or ironical commendation.

വ്യാജൊക്തി, യുടെ. s. Covert expression of any thing
so as to mislead others from its real cause.

വ്യാജ്യം, ത്തിന്റെ. s. A law-suit, dispute, or quarrel,
a claim. വ്യവഹാരം.

വ്യാഡൻ, ന്റെ. s. 1. A name of INDRA. ഇന്ദ്രൻ. 2.
a villain, a rogue. കള്ളൻ.

വ്യാഡം, ത്തിന്റെ. s. 1. A snake. പാമ്പ. 2. a car-
nivorous animal or beast of prey. വനമൃഗം.

വ്യാധൻ, ന്റെ. s. 1. A hunter, or fowler, one who
lives by killing deer, &c. നായാടി, കാട്ടാളൻ. 2. a low
or wicked man. ഹീനൻ.

വ്യാധി, യുടെ. s. 1. Sickness, illness, disease, malady.
2. leprosy. 3. a speck on the eye. 4. proud flesh in a
sore.

വ്യാധിക്കാരൻ, ന്റെ. s. One who is sick, or diseas-
ed. രൊഗി.

വ്യാധിഘാതം, ത്തിന്റെ. s. The cassia fistula tree,
Cassia fistula. കൊന്ന.

വ്യാധിതൻ, ന്റെ. s. A sick man. വ്യാധിക്കാരൻ.

വ്യാധിതം, &c. adj. Sick, ill, diseased. രൊഗമുള്ള.

വ്യാധുതം., &c. adj. Shaken, shaking, trembling, tremu-
lous. ഇളക്കപ്പെട്ട.

വ്യാനൻ, ന്റെ. s. One of the five vital airs, that which
is diffused throughout the body. പഞ്ച വായുക്കളിൽ
ഒന്ന.

വ്യാപകൻ, ന്റെ. s. One who is omnipresent, GOD.
വ്യാപിച്ചിരിക്കുന്നവൻ.

വ്യാപകം, &c. adj. 1. Pervading, diffusive, comprehen-
sive, spreading or extending widely. 2. (in law,) com-
prehending all the points of an argument, pervading the
whole plea. s. Essential and inherent property. വ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/763&oldid=176790" എന്ന താളിൽനിന്ന് ശേഖരിച്ചത്