താൾ:CiXIV31 qt.pdf/748

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളി 734 വെളു

വെല്കൽ, ലിന്റെ. s. Conquering, overcoming, victory.

വെല്ലക്കട്ടി, യുടെ. s. A lump of coarse sugar.

വെല്ലം, ത്തിന്റെ. s. 1. Coarse sugar or Sharcara. 2.
molasses.

വെല്ലൽ, ലിന്റെ. s. Conquering, overcoming, victory.

വെല്ലുന്നു, ന്നു, ല്പാൻ. v. a. To conquer, to overcome, to
get the victory, to vanquish, to subdue.

വെല്ലുവിളി, യുടെ. s. 1. A challenge to fight. 2. a shout
of victory. വെല്ലുവിളിക്കുന്നു, To challenge to fight.

വെവ്വെറെ. adv. 1. Separately, severally. 2. differently,
variously. വെവ്വെറെവെക്കുന്നു, To lay things sepa-
rately, or apart from each other.

വെവ്വെറ്റുവഴി. adv. In different ways, separate modes,
separately, severally.

വെളി, യുടെ. s. 1. The air, the atmosphere. 2. an open
field, the field. 3. publicity, notoriety. 4. out of doors,
outside. 5. a kind of yam of spontaneous growth. വെ
ളിയിൽ പൊകുന്നു, To go to the privy, to go out.
വെളിയിലാക്കുന്നു, 1. To put out. 2. to release from
prison.

വെളിച്ചപ്പാട, ിന്റെ. s. An oracle of the gods, a per-
son who professes to be possessed by the gods, and to
make known their wishes.

വെളിച്ചപ്പടുന്നു, ട്ടു, വാൻ. v. n. 1. To be revealed,
to be made known. 2. to be manifest or come to light.

വെളിച്ചമാകുന്നു, യി, വാൻ. v. n. 1. To be light, to
be clear, evident. 2. to dawn.

വെളിച്ചം, ത്തിന്റെ. s. 1. Light, luminous matter. 2.
a light. 3. publicity. വെളിച്ചം കാട്ടുന്നു, To give or
shew a light.

വെളിച്ചിമരം, ത്തിന്റെ. s. A kind of tree which emits
light in the night.

വെളിച്ചെണ്ണ, യുടെ. s. Lamp oil.

വെളിന്താളി, യുടെ. s. The stem of a kind of yam of
spontaneous growth.

വെളിപാട, ിന്റെ. s. Revelation, manifestation.

വെളിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To make public,
to make known, to discover, to reveal.

വെളിപ്പെടുന്നു, ട്ടു, വാൻ. v. a. To appear, to come to
light, to be manifest.

വെളിമ്പറമ്പ, ിന്റെ. s. An open field.

വെളിയം, ത്തിന്റെ. s. An open place.

വെളിര, ിന്റെ. s. A stork or crane.

വെളിവ, ിന്റെ. s. 1. Light. 2. mental view. 3. sensi-
bility, sobriety.

വെളിവാതിൽ, ലിന്റെ. s. A window.

വെളിവുകെടുന്നു, ട്ടു, വാൻ. v. n. 1. To be or become
delirious, insensible. 2. to be intoxicated.

വെളിവുകെട്ടവൻ, ന്റെ. s. 1. One who is delirious,
insensible. 2. an intoxicated man.

വെളിവുകെട, ിന്റെ. s. 1. Delirium, insensibility, faint-
ing. 2. inebriety, intoxication.

വെളുക്കുന്നു, ത്തു, പ്പാൻ. v. n. 1. To dawn, to begin
to grow light. 2. to grow white, or clean by washing.
3. to be destroyed, to perish.

വെളുക്കെ. adv. 1. At dawn, early in the morning. 2. white.

വെളുത്ത. adj. 1. White, of a white or whitish colour.

വെളുത്ത അടെക്കാമണിയൻ, ന്റെ. s. Colosia ar-
gentea or margariticea, or a species of the Indian Sphe-
ranthus.

വെളുത്തഅമൽപൊരി, യുടെ. s. Ophioxylon of ser-
pents, a white variety.

വെളുത്തകരവിര, ന്റെ. s. The name of a plant, the
white oleander, Nerium odorum.

വെളുത്തകാക്കക്കൊടി, യുടെ. s. Echites matrophylia.

വെളുത്തചെമ്പകം, ത്തിന്റെ. s. A flower tree, Mesua
ferrea.

വെളുത്തചെമ്പരത്തി, യുടെ. s. The white variety of the
shoe-flower.

വെളുത്തചെമന്തി, യുടെ. s. A white variety of the
Nyctanthes arbor tristis.

വെളുത്തതുളസി, യുടെ. s. White basil, Ocimum album.

വെളുത്തപക്ഷം, ത്തിന്റെ. s. Crescent, the moon in
her state of increase.

വെളുത്തമന്താരം, ത്തിന്റെ. s. A species of Bauhinea
bearing a white flower, Bauhinia candida or acuminata.

വെളുത്തവാടാമല്ലിക, യുടെ. s. A white species of the
Amaranthus.

വെളുത്തവാവ, ിന്റെ. s. The full moon.

വെളുത്തശംഖപുഷ്പം, ത്തിന്റെ. s. The white variety
of the shell-flower, Clitoria ternatea.

വെളുത്തശീല, യുടെ. s. A clean cloth, a cloth that is
washed.

വെളുത്തീയം, ത്തിന്റെ. s. Tin, white lead.

വെളുത്തുപ്പ, ിന്റെ. s. White salt.

വെളുത്തെടൻ, ന്റെ. s. A washerman.

വെളുപ്പ, ിന്റെ. s. 1. The white leprosy. 2. whiteness.
3. a whitish colour given by washing. 4. paleness caused
by sickness. 5. the dawn of day.

വെളുപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To make white
and clean by washing, to whiten, to bleach. 2. to bur-
nish, to polish.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/748&oldid=176775" എന്ന താളിൽനിന്ന് ശേഖരിച്ചത്