താൾ:CiXIV31 qt.pdf/736

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഹ 722 വിഹ്വ

വിസ്ഫാരം, ത്തിന്റെ. s. The twang of a bow. ഞാ
ണൊലി.

വിസ്ഫൊടം, ത്തിന്റെ. s. A boil, a pustule. കുരു.

വിസ്മയം, ത്തിന്റെ. s. 1. Wonder, surprise, asto-
nishment. അത്ഭുതം. 2. pride, arrogance. അഹങ്കാരം.
3. doubt, uncertainty. സംശയം.

വിസ്മയരസം, ത്തിന്റെ. s. Expression or appearance
of astonishment. അത്ഭുതഭാവം.

വിസ്മയാന്വിതം, &c. adj. Astonished, surprised. വി
സ്മയത്തൊടുകൂടിയ.

വിസ്മയിക്കുന്നു, ച്ചു, പ്പാൻ. v. a. To wonder, to be
surprised, astonished.

വിസ്മയിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To surprise, to
astonish.

വിസ്മാപനം, ത്തിന്റെ. s. 1. Deceit, illusion. വഞ്ച
ന. 2. a magical or enchanted city, one that appears and
disappears unexpectedly, or in unexpected situations, a
city of the Gandharbas. 3. astonishing, surprising, caus-
ing wonder or surprise.

വിസ്മിതം, &c. ads. Astonished, surprised. വിസ്മയി
ക്കപ്പെട്ട.

വിസ്മൃതൻ, ന്റെ. s. One who is astounded, confused,
bewildered. ഭ്രമിക്കപ്പെട്ടവൻ.

വിസ്മൃതം, &c. ads. Forgotten. മറക്കപ്പെട്ട, ഭ്രമിക്ക
പ്പെട്ട.

വിസ്മൃതി, യുടെ. s. Forgetfulness, forgetting. മറവി.

വിസ്മൃതിക്കാരൻ, ന്റെ. s. A forgetful person. മറ
വിയുള്ളവൻ.

വിസ്രഗന്ധം, ത്തിന്റെ. s. A smell like that of raw
meat.

വിസ്രഗന്ധി, യുടെ. സ്. Yellow orpiment. മനയൊല.

വിസ്രബ്ധം, &c. adj. 1. Trusted, confided in. വിശ്വ
സിക്കപ്പെട്ട. 2. loved, regarded. സ്നെഹിക്കപ്പെട്ട.
3. placid, tamed, humbled. ഇണക്കമുള്ള. 4. steady,
diligent. ജാഗ്രതയുള്ള.

വിസ്രം, ത്തിന്റെ. s. A smell like that of raw meat.
പച്ച മാംസത്തിന്റെ ഗന്ധം.

വിസ്രംഭം, ത്തിന്റെ. s. 1. Trust, confidence. വിശ്വാ
സം. 2. affection, regard, affectionate solicitude. സ്നെ
ഹം. 3. acquaintance. പരിചയം.

വിസ്രസ, യുടെ. s. Old age. decrepitude. വാൎദ്ധക്യം.

വിസ്രാവം, ത്തിന്റെ. s. 0ozing, flowing, dripping.
ഒലിക്കുക.

വിഹഗം, ത്തിന്റെ. s. 1. A bird. പക്ഷി. 2. an
arrow. അമ്പ. 3. a cloud. മെഘം. 4. the sun. ആദി
ത്യൻ. 5. the moon. ചന്ദ്രൻ.

വിഹംഗമം, ത്തിന്റെ. s. 1. A bird. പക്ഷി. 2. an
arrow. അമ്പ.

വിഹംഗം, ത്തിന്റെ. s. 1. A bird. പക്ഷി. 2. an
arrow. അമ്പ.

വിഹംഗിക, യുടെ. s. A pole for carrying burdens. കാ
വടി.

വിഹതം, &c. adj. 1. Opposed, impeded, resisted. വി
രൊധിക്കപ്പെട്ട. 2. hurt, killed. കൊല്ലപ്പെട്ട.

വിഹനനം, ത്തിന്റെ. S. 1. Opposition, obstruction,
impediment. വിരൊധം. 2. injury, hurting. 3. killing
കൊല്ലുക.

വിഹരണം, ത്തിന്റെ. s. Consecration.

വിഹരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To move, to walk
about for pleasure. 2. to play, to sport. 3. to consecrate.
വിഹരിച്ചഅഗ്നി, Consecrated fire.

വിഹസനം, ത്തിന്റെ. s. A gentle laugh, a smile.
പുഞ്ചിരി.

വിഹസിതം, ത്തിന്റെ. s. A gentle laugh, a smile. പു
ഞ്ചിരി.

വിഹസ്തത, യുടെ. s. 1. Confusion, perplexity, bewilder-
ment. ഭ്രമം. 2. negligence, inactivity. അജാഗ്രത.

വിഹസ്തം, &e. adj. Confounded, perplexed, bewildered.
ഭ്രമിക്കപ്പെട്ട.

വിഹാപിതം, ത്തിന്റെ. s. Gift, donation. ദാനം.

വിഹായസ, ിന്റെ. s. 1. The sky, the atmosphere.
ആകാശം. 2. a bird. പക്ഷി.

വിഹാരം, ത്തിന്റെ. s. 1. Walking for pleasure or
amusement. ഉല്ലാസമായി നടക്കുക. 2. wandering,
roaming, going about. സഞ്ചാരം. 3. a Jaina temple.
4. play, sport, pastime. ഉല്ലാസം.

വിഹിതം, ത്തിന്റെ. s. 1. Wish, pleasure. ഇഷ്ടം. 2.
displeasure. അനിഷ്ടം.

വിഹീനം, &c. adj. Abandoned, left, deserted, deprived
of. ഉപെക്ഷിക്കപ്പെട്ട, വെർപെട്ട.

വിഹൃതം, ത്തിന്റെ. s. One of the modes of feminine
dalliance or those actions arising from and indicating
love. വിലാസം.

വിഹൃതി, യുടെ. s. Opening, expanding, spreading. വി
ടൎച്ച.

വിഹ്വലത, യുടെ. s. Agitation, alarm, the state of be-
ing overcome with fear or agitation, a being beside one's
self, or unable to restrain one's self. ഭയങ്കൊണ്ടുള്ള
ചഞ്ചലം, പരിഭ്രമം.

വിഹ്വലം, &c. ad. Agitated, alarmed, overcome with
fear or agitation, beside one's self, unable to restrain one's
self. പരിഭ്രമിക്കപ്പെട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/736&oldid=176763" എന്ന താളിൽനിന്ന് ശേഖരിച്ചത്