താൾ:CiXIV31 qt.pdf/725

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിര 711 വിര

വിമോഹം, ത്തിന്റെ. s. Covetousness, greediness.

വിമൊക്ഷണം, ത്തിന്റെ. s. Quitting, abandoning,
resigning. ത്യാഗം.

വിംബം, ത്തിന്റെ. s. See ബിംബം.

വിംബിക, യുടെ. s. See ബിംബിക.

വിമ്മല്യനാട, ട്ടിന്റെ. s. The name of a country or
province on the coast of Malabar, Tekencúr.

വിമ്മല്യാധീശൻ, ന്റെ. s. The title of the Tekencúr
Rajah.

വിമ്മിട്ടം, or വിമ്മിഷ്ടം, ത്തിന്റെ. s. 1. Difficulty,
distress. 2. difficulty of breathing, oppression in the
chest.

വിയൽ, ത്തിന്റെ. s. Sky, heaven, ether, atmosphere.
ആകാശം.


വിയദ്ഗംഗ, യുടെ. s. The Ganges or river of heaven,
the milky way, ആകാശഗംഗ.

വിയമം, ത്തിന്റെ. s. 1. Forbearance, restraint, rest,
cessation. അടക്കം. 2. pain, or distress of various kinds.
പീഡ.

വിയൎക്കുന്നു, ൎത്തു, ൎപ്പാൻ. v. n. To sweat, to perspire.

വിയൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to perspire.

വിയൎപ്പതുള്ളി, യുടെ. s. A drop of sweat.

വിയാതൻ, ന്റെ. s. A shameless, impudent fellow.
നാണംകെട്ടവൻ.

വിയാമം, ത്തിന്റെ. s. 1. Forbearance, rest, cessation.
അടക്കം. 2. pain or distress of various kinds പീഡ.

വിയുക്തം. adj. Separated, parted, put asunder. വെർ
പെട്ട.

വിയൊഗം, ത്തിന്റെ. s. 1. Absence, separation, espe-
cially of lovers. 2, disunion, disjunction. വെർപാട.

വിയാഗി, യുടെ. s. 1. The ruddy goose. ഹംസഭെ
ദം. 2. one who is separate, absent, remote, apart.

വിര, യുടെ. s. 1. A worm, a grub. 2. seed of herbs and
plants. വിത്ത.

വിരകൽ, ലിന്റെ. s. Mixing,

വിരകുന്നു, കി, വാൻ. v. a. To mix, to mingle, as clay,
&c. കുഴക്കുന്നു, മെതിക്കുന്നു.

വിരക്തൻ, ന്റെ. s. 1. One who feels aversion or dis-
gust, one who is indifferent about any person or thing, a
hater. 2. one who is interested or feels passion or regard
for any person or any thing.

വിരക്തം, &c. all. 1. Averse, indifferent, free from in-
clination or affection. 2. empassioned, interested, feeling
passion or regard for any person or any thing.

വിരക്തി, യു ടെ . s. 1. A version, disgust, indifference.
2. disregard for one's relations or connexions.

വിരക്തിയാകുന്നു, യി, വാൻ. v. n. To have aversion
or disgust, to be indifferent about any thing. അലംഭാ
വം വരുന്നു.

വിരചിതം. adj. 1. Made, prepared; effected. ഉണ്ടാ
ക്കപ്പെട്ട. 2. written, composed.

വിരട്ടുന്നു, ട്ടി, വാൻ. v. a. To frighten, to terrify, to
drive or chase away, to scare.

വിരതി, യുടെ. s. Stopping, ceasing, rest, interval, cessa-
tion. ഇളവ, നിവൃത്തി.

വിരദാനം, ത്തിന്റെ. s. Giving seed corn away after
a sufficient quantity has been sown. വിത്തുദാനം.

വിരപ്പാട, ിന്റെ. s. A certain quantity of seed land.
വിത്തുപാട.

വിരമനം, ത്തിന്റെ. s. Rest, repose, cessation from
fatigue or labour. അടക്കം .

വിരമിക്കുന്നു, ച്ചു, വാൻ. v. n. To rest, to repose, to
refresh one's self. അടങ്ങന്നു.

വിരലളവ, ിന്റെ. s. Measuring, or measurement by
the finger.

വിരലായം, ത്തിന്റെ. s. A finger's length.

വിരലിട, യുടെ. s. 1. The space between the fingers.
2. a finger's breadth.

വിരൽ, ലിന്റെ. s. 1. A finger. 2. a toe. 3. a finger's
breadth.

വിരൽചുറ്റ, ിന്റെ. s. A whitlow.

വിരൽമൊതിരം, ത്തിന്റെ. s. A finger ring.

വിരവ, adj. Soon, quick.

വിരവിൽ. adv. Soon, quickly.

വിരവൊടെ. adv. Soon, quickly.

വിരസത, യുടെ. s. Displeasure, dislike. വിമുഖത.

വിരസം, ത്തിന്റെ. s. Rupture or disagreement among
friends, dislike. രസക്കെട.

വിരഹം, ത്തിന്റെ. s. Separation, parting, absence,
especially the separation of lovers. വെൎപാട.

വിരഹി, യുടെ. s. One who is separate, absent or apart
from. വെർപെട്ടവൻ.

വിരഹൊതകണ്ഠിത, യുടെ. s. A woman whose lover
or husband is absent.

വിരളം. adj. 1. Tine, delicate, thin (but with interstices.)
2, apart, wide, separated by intervals. 3. remote, rare,
occurring at distant or repeated intervals of time. -

വിരളി, യുടെ. s. A scare-crow, any thing put to frighten
away birds, beasts, &c.

വിരളുന്നു, ണ്ടു, വാൻ. v. n. To be frightened, to be
actuated by fear, to be scared.

വിരൾച, യുടെ. s. Fear, dread, terror.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/725&oldid=176752" എന്ന താളിൽനിന്ന് ശേഖരിച്ചത്