താൾ:CiXIV31 qt.pdf/709

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാൎക്ക 695 വാൎപ്പ

വാരിജസംഭവൻ, ന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ.

വാരിദം, ത്തിന്റെ. s. A cloud. മെഘം.

വാരിധരം, ത്തിന്റെ. s. A cloud. മെഘം.

വാരിധാര, യുടെ. s. See ജലധാര.

വാരിധി, യുടെ. s. The sea. സമുദ്രം.

വാരിനിധി, യുടെ. s. The ocean. സമുദ്രം.

വാരിപൎണ്ണി, യുടെ . s. An aquatic plant, Pistia stratioles,
നീൎച്ചീര.

വാരിപൂരം, ത്തിന്റെ. s. 1. A flood, an inundation, a
torrent of rain water. വെള്ളപ്പെരുപ്പം. 2. the flow of
the tide. വെലിയെറ്റം.

വാരിപ്പുറം, ത്തിന്റെ. s. 1. The side opposite the ribs.
2. the top of a roof.

വാരിപ്രവാഹം, ത്തിന്റെ. s. A water-fall, a cascade,
a torrent. അരുവി.

വാരിയൻ, ന്റെ. s. One of a certain class, a servant at
a temple.

വാരിരാശി, യുടെ. s. The ocean or sea. സമുദ്രം.

വാരിവാരണം, ത്തിന്റെ. s. A dam or bank to con-
fine water. ചിറ.

വാരിവാഹം, ത്തിന്റെ. s. A cloud. മെഘം.

വാരിവൃദ്ധി, യുടെ. s. The flow of the tide. വെലി
യെറ്റം.

വാരിശ്യാര, രുടെ. s. The wife of a വാരിയൻ, or a wo-
man of that class.

വാരുണം, ത്തിന്റെ. s. 1. One of the 18 Puránas.
പതിനെട്ടു പുരാണത്തിലൊന്ന. 2. the ocean. സമു
ദ്രം. 3. the west, the region of WARUNA. പടിഞ്ഞാറെ
ദിക്ക. 4. the 24th lunar asterism of the Hindus. ചത
യം നക്ഷത്രം.

വാരുണി, യുടെ. s. 1. A name of the saint AGASTYA.
അഗസ്ത്യൻ. 2. any distilled spirituous liquor. മദ്യം.
3. the west, the region of WARUNA. പടിഞ്ഞാറെദിക്ക.
4. the 24th lunar asterism of the Hindus. ചതയം ന
ക്ഷത്രം.

വാരുന്നു, രി, വാൻ. v. a, 1. To take up by the hands-
ful. 2. to take away. വാരിക്കൊടുക്കുന്നു, To give liber-
ally. വാരിക്കൂട്ടുന്നു, To heap up. വാരിയിടുന്നു, To
throw earth, sand, &c. upon another.

വാരുന്നു, ൎന്നു, വാൻ. v. a. To trim a palmira leaf to
write upon, &c. to cut straight.

വാരുറ്റ. adj. Strong, robust.

വാൎക്കളമാൻ, ന്റെ. s. A kind of animal, according to
some authorities, a young deer.

വാൎക്കാരൻ, ന്റെ. s. A peon or sipahi.

വാൎക്കുന്നു, ൎത്തു, പ്പാൻ. v. a. 1. To pour, to strain. 2.
to cast melted metal.

വാൎച്ച, യുടെ. s. Effusion, issue, pouring out, a run-
ning or flowing down.

വാൎത്ത, യുടെ. s. 1. Tidings, intelligence, news. വൎത്ത
മാനം. 2. rumour, report. ജനശ്രുതി. 3. livelihood,
business, profession. ജീവിതം.

വാൎത്തകഞ്ഞി, യുടെ. s. The water of boiled rice, or
rice gruel.

വാൎത്തതിരുവുടമ്പ, ിന്റെ. s. An iron image, a molten
image.

വാൎത്തൻ, ന്റെ. s. 1. One who is well, or in health.
2. one who follows any business or profession.

വാൎത്തം, ത്തിന്റെ. s. 1. Health. സൌഖ്യം. 2. chaff.
പതിര. adj. 1. Well, healthy. 2. following any busi-
ness or profession.

വാൎത്താകം, ത്തിന്റെ. s. The egg plant, or its unripe
vegetable fruit, Solanum melongena. വഴുതിന, വഴുതി
നങ്ങാ.

വാൎത്താകി, യുടെ. s. The Brinjal or egg plant, Solanum
melongena. ചെറുവഴുതിന.

വാൎത്തായനൻ, ന്റെ. s. 1. A spy, an emissary, an
agent. ഒറ്റുകാരൻ. 2. an ambassador, an intelligencer.
സ്ഥാനാപതി.

വാൎത്താവഹൻ, ന്റെ. s. 1. A chandler. തിരികൾ
വില്ക്കുന്നവൻ. 2. a messenger. ദൂതൻ. 3. one who
carries a letter or news, or goes on an errand.

വാൎത്താവൃത്തി, യുടെ. s. 1. A householder. 2. the duty
of a householder, or of a domestic.

വാൎത്തികൻ, ന്റെ. s. 1. An intelligencer, an informer,
an agent or envoy. വൎത്തമാനമറിയിക്കുന്നവൻ. 2.
a man of the third or merchantile tribe. വൈശ്യൻ.

വാൎത്തിക്യം, adj. Relating to news, intelligence, &c.

വാൎദ്ധകം, ത്തിന്റെ. s. 1. Old age. വൃദ്ധത. 2. the
infirmity, &c. of age. 3. a number of old men. വൃദ്ധ
ന്മാരുടെ കൂട്ടം.

വാൎദ്ധക്യം, ത്തിന്റെ. s. Old age. വൃദ്ധത.

വാൎദ്ധുഷി, യുടെ. s. An usurer. പലിശക്ക കൊടു
ക്കുന്നവൻ.

വാൎദ്ധുഷികൻ, ന്റെ. s. An usurer. പലിശക്കുകൊ
ടുക്കുന്നവൻ.

വാൎദ്ധുഷ്യം, ത്തിന്റെ. s. Interest, usury, usurious loan.
പലിശ.

വാൎപ്പട്ടാളം, ത്തിന്റെ. s. A regiment wearing belts.

വാൎപ്പ, ിന്റെ. s. 1. The act of casting or founding me-
tal. 2. a caldron, a boiler.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/709&oldid=176736" എന്ന താളിൽനിന്ന് ശേഖരിച്ചത്