താൾ:CiXIV31 qt.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂരി 630 മൂൎത്തി

മൂത്രാശയം, ത്തിന്റെ. s. 1. The bladder. 2. the lower
belly, the pubic region.

മൂത്രിക്കുന്നു, ച്ചു, പ്പാൻ. v. n. To make water, to void
urine.

മൂത്രിതം. adj. Voided as urine.

മൂത്രൊഴിവ, ിന്റെ. s. Diabetes, an immoderate flow of
urine.

മൂധെവി, യുടെ. s. The goddess of poverty or misfor-
tune.

മൂന്ന, adj. Three, ൩.

മൂന്നാമത. adj. The third, thirdly.

മൂന്നാമൻ, ന്റെ. s. 1. A bail. 2. a middle man, one
neither friend nor foe. 3. a mediator. 4. an arbitrator,
an umpire.

മൂന്നാമവൻ, ന്റെ. s. 1. A third person. 2. a media-
tor. 3. an arbitrator.

മൂന്നാമസ്ഥാനം, ത്തിന്റെ. s. Suretiship. മൂന്നാമ
സ്ഥാനംവെക്കുന്നു, To place in the charge of a third
person.

മൂന്നാം. adj. The third.

മൂന്നൊന്ന. adj. One third.

മൂപ്പ, ിന്റെ. s. 1. Old age, oldness. 2. maturity, full
growth, ripeness. 3. chief dignity, surveyorship. 4. right
of inheritance. മൂപ്പുവെക്കുന്നു, 1. To put one in pos-
session of lawful inheritance. 2. to appoint one to an of-
fice of dignity. മൂപ്പെല്ക്കുന്നു, 1. To take possession of
a lawful inheritance. 2. to assume an office of dignity.

മൂപ്പത്തി, യുടെ. s. 1. A woman of distinction, a lady.
2. an old woman.

മൂപ്പൻ, ന്റെ. s. 1. The elder, a senior. 2. an old man.
3. a head man of a class. 4. a chief man among the
Mahomedans.

മൂപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To enlarge, to increase,
2. to bring up, to cherish. 3. to ripen, to make ripe. 4.
to boil ghee, &c.

മൂപ്പിറക്കുന്നു, ക്കി, വാൻ. v. a. To pluck or take all
the ripe fruit, a term used in reference to a person who
has sold a garden, &c. to another, but who takes all the
ripe fruit before delivering over the garden to the pur-
chaser.

മൂപ്പീന്ന, ിന്റെ. s. An old man, (honorific.)

മൂരൽ, ലിന്റെ. s. 1. Cutting. 2. reaping, mowing.

മൂരാത്ത. adj. Blunt.

മൂരി, യുടെ. s. 1. An ox, a bullock. 2. a billow, or large
wave. 3. stretching. 4. laziness, apathy, numbness through
idleness. 5. stiffness, hardness. മൂരികളയുന്നു, To put

away laziness, dull sloth, apathy. മൂരിയിടുന്നു, മൂരിനി
വിരുന്നു, To stretch one's self.

മൂരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To become stiff, or hard.
2. to be spoiled, as rice after being boiled. 3. to be unruly,
disobedient, self-willed.

മൂരിപ്പ, ിന്റെ. s. 1. Stiffness, hardness of boiled rice.
2. unruliness, disobedience, self-will.

മൂരുന്ന. adj. Sharp, keen, cutting.

മൂരുന്നവൻ, ന്റെ. s. A reaper.

മൂരുന്നു, ൎന്നു, വാൻ. v. a. 1. To mow, to reap. 2. to cut.
മൂൎന്നകളയുന്നു, To cut off. മൂൎന്നിടുന്നു, To cut in
pieces.

മൂൎക്ക്വത, യുടെ. s. 1. Foolishness, ignorance, stupidity,
idiocy. 2. obstinacy. 3. cruelty, wildness, viciousness.

മൂൎക്ക്വൻ, ന്റെ. s. 1. A foolish, ignorant, stupid person,
an idiot. 2. an obstinate person. 3. a cruel, vicious person.

മൂൎക്ക്വമ്പാമ്പ, ിന്റെ. s. A kind of venomous serpent.

മൂൎക്ക്വഭാവം, ത്തിന്റെ. s. A fierce, obstinate look.

മൂൎച്ച, യുടെ. s. 1. An edge or point. 2. sharpness, keen-
ness. 3. quickness, activity, diligence. adj. Sharp, keen,
cutting, piercing. മൂൎച്ചകൂട്ടുന്നു, മൂൎച്ചയാക്കുന്നു, To
sharpen, to whet.

മൂൎച്ഛ, യുടെ. s. Fainting, loss of conscience or sense, in-
sensibility. ബൊധക്കെട.

മൂൎച്ഛകൻ, ന്റെ. s. One who has fainted, lost sense or
consciousness. സുബൊധമില്ലാത്തൻ.

മൂൎച്ഛനം, ത്തിന്റെ. s. Fainting, syncope, swooning.
ബൊധക്കെട.

മൂൎച്ഛാലൻ, ന്റെ. s. One who is insensible, or has faint-
ed. ബൊധംകെട്ടവൻ.

മൂൎച്ഛിക്കുന്നു, ച്ചു, പ്പാൻ. v. n. To swoon away, to faint.
ബൊധം കെടുന്നു.

മൂൎച്ഛിതം, &c. adj. 1. Fainted, insensible, fainting. ബൊ
ധക്കെടുള്ള. 2. stupid, ignorant. മൂഢതയുള്ള. 3. tall,
lofty, ഉന്നതമായുള്ള.

മൂൎത്ത, &c. adj. Sharp, keen, cutting, piercing.

മൂൎത്തം, &c. adj. 1. Fainting, fainted, losing sense or
consciousness. ബൊധക്കെടുള്ള. 2. solid, material,
endowed with form or shape. ആകൃതിയുള്ള.

മൂൎത്താലൻ, ന്റെ. s. One who is insensible or has
fainted. മൊഹിച്ചവൻ.

മൂൎത്തി, യുടെ. s. 1. Matter, substance, solidity. 2. the
body. 3. figure, form, body in general, or any definite
shape, or image. 4. roughness, coarseness. 5. a demon,
an evil spirit.

മൂൎത്തിതുള്ളൽ, ലിന്റെ.s. Dancing, jumping or leaping

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/644&oldid=176671" എന്ന താളിൽനിന്ന് ശേഖരിച്ചത്