താൾ:CiXIV31 qt.pdf/628

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിത 614 മിന

മിച്ചം, ത്തിന്റെ. s. 1. Remainder, residue, remnant,
what remains, excess, more than enough. 2. gain.

മിച്ചവാരം, ത്തിന്റെ. s. A certain amount paid annu-
ally by a mortgagee to a mortgager of land.

മിഞ്ചൽ, ലിന്റെ. s. Abundance, excess, that which is
over and above.

മിഞ്ചുന്നു, ഞ്ചി, വാൻ. v. n. 1. To exceed, to surpass.
2. to be abundant, to be over and above, to be left or
remain, as a residue.

മിടമൻ, ന്റെ. s. A skilful, clever, active person.

മിടല, യുടെ. s. A screen made of olas platted together.

മിടറ, ിന്റെ. s. 1. The throat. 2. a draught. or quantity
of liquid, taken at once, a gulp.

മിടാവ, ിന്റെ. s. A pot, a large water-pot.

മിടി, യുടെ. s. See മിടിപ്പ.

മിടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To tap or wrap with
the finger. 2. to beat as the pulse, to palpitate.

മിടിപ്പ, ന്റെ. s. 1. The beating of the pulse. 2. tapping,
rapping or fillipping with the finger.

മിടില, ിന്റെ. s. 1. The throat. 2. a draught of liquid.

മിടുക്ക, ിന്റെ. s. 1. Dexterity, skill. 2. activity. 3. ca-
pability, ability. 4. capacity. മിടുക്കുകാട്ടുന്നു, To shew
dexterity, skill, &c.

മിടുക്കൻ, ന്റെ. s. A dexterous, skilful, clever, active
person.

മിടുക്കി, യുടെ. A clever woman.

മിട്ടാൽ, ലിന്റെ. s. A bank, a shore.

മിട്ടാൽപ്രദെശം, ത്തിന്റെ, s. A bank, a shore.

മിണുക്കുന്നു, ത്തു, പ്പാൻ. v. To mumble, to
grumble, to mutter, to speak, or pray, with a low, inau-
dible sound.

മിണുമിണുപ്പ, ിന്റെ. s. The act of mumbling, grum-
bling, speaking with a low inaudible voice.

മിണ്ടാട്ടം, ത്തിന്റെ. s. Utterance, speaking. മിണ്ടാ
ട്ടം മുട്ടുന്നു, To be or become speechless, to be rendered
speechless, to be silenced.

മിണ്ണാണിമിണ്ണൻ, ന്റെ. s. A worthless fellow.

മിണ്ടാതെ. A negative particle, Silently, silent.

മിണ്ടുന്നു, ണ്ടി, വാൻ. v. a. To speak, to utter. മി
ണ്ടാതിരിക്കുന്നു, To be speechless, to be silent.

മിതപ്പെടുത്തുന്നു, ത്തി, വാൻ. v. a. To moderate, to
regulate, to restrain.

മിതഭാഷണം, ത്തിന്റെ. s. Speaking little, mode-
rately or temperately.

മിതമാകുന്നു, യി, വാൻ. v. n. To be moderate, tem-
perate.

മിതം, ത്തിന്റെ. s. 1. Moderation, temperance, for-
bearance. 2. measure. 3. limitation, bound. adj. Mode-
rate, temperate.

മിതംപചൻ, ന്റെ. s. A niggard, a miser. ലുബ്ധൻ.

മിതംപചം, &c. adj. 1. Miserly, niggardly. ലുബ്ധുള്ള. 2.
moderate, temperate.

മിതാശനം, ത്തിന്റെ. s. Moderation in food, abste-
miousness. അല്പഭക്ഷണം. adj. Abstemious, mode-
rate in diet, eating little or sparingly.

മിതാശി, യുടെ. s. One who eats little or sparingly, an
abstemious person. അല്പം ഭക്ഷിക്കുന്നവൻ.

മിതി, യുടെ. s. 1. Measuring, measure. അളവ. 2. limit,
bound. അതിര.

മിത്രത, യുടെ. s. Friendship, alliance.

മിത്രത്വം, ത്തിന്റെ. s. Friendship, alliance.

മിത്രൻ, ന്റെ. s. 1. The sun. ആദിത്യൻ. 2. a friend,
an ally.

മിത്രം, ത്തിന്റെ. s. 1. A friend, an ally. ബന്ധു. 2.
the thirteenth lunar asterism. അത്തം നക്ഷത്രം.

മിഥസ഻, adv. 1. Mutually, reciprocally. അന്യൊന്യം. 2.
privately. രഹസ്യമായി.

മിഥുനമാസം, ത്തിന്റെ. s. The month June.

മിഥുനം, ത്തിന്റെ. s. 1. A couple, pair, or brace, male
and female. 2. a sign in the zodiac, Gemini. 3. the name
of a month, June.

മിഥ്യാ. ind. Falsely, untruly. adj. False, untrue. അസ
ത്യം.

മിഥ്യാദൃഷ്ടി, യുടെ. s. Denial of future existence, atheism,
heresy.

മിഥ്യാഭിയൊഗം, ത്തിന്റെ. s. Groundless complaint
or demand. കാരണമില്ലാത്ത കാൎയ്യം.

മിഥ്യാഭിശംസനം, ത്തിന്റെ. s. A false accusation.
അപവാദം.

മിഥ്യാഭിശംസി, യുടെ. s. A false accuser. അപവാദി.

മിഥ്യാമതി, യുടെ. s. Error, mistake, ignorance. തെറ്റ.

മിഥ്യാവാദം, ത്തിന്റെ. s. A false accusation. അപ
വാദം.

മിഥ്യാവാദി, യുടെ. s. A false accuser. അപവാദി.

മിഥ്യാവികത്ഥനം, ത്തിന്റെ. s. Flattery, false praise.
മുഖസ്തുതി.

മിനക്കെടുത്തുന്നു, ത്തി, വാൻ. v. a. To cumber, to
occupy to no purpose, to hinder.

മിനക്കെടുന്നു, ട്ടു, വാൻ. v. n. To idle away time, to be
without employment

മിനക്കെട, ിന്റെ. s. 1. Time lost by work being at
a stand, time and labour expended to no purpose, cum-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/628&oldid=176655" എന്ന താളിൽനിന്ന് ശേഖരിച്ചത്