താൾ:CiXIV31 qt.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രബ 543 പ്രഭു

സ്താരം. 4. abundance, quantity. 5. illusion, delusion,
trick. മായ. 6. an army. സൈന്യം.

പ്രപഞ്ചിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To declare fully,
to explain. 2. to extend, to enlarge.

പ്രപദം,ത്തിന്റെ. s. The point of the foot, the tip of
the toes. പാദാഗ്രം.

പ്രപന്നം. adj. 1. Obtained, gained, received, procured.
പ്രാപിക്കപ്പെട്ട. 2. fixed, placed. സ്ഥാപിക്കപ്പെട്ട.
3. proper, right. യൊഗ്യം.

പ്രപ,യുടെ. s. A place where water is distributed, a
place of refreshment. തണ്ണീർപന്തൽ.

പ്രപാതം,ത്തിന്റെ. s. 1. A precipice, a cliff. ചെരി
തടം. 2. a cascade, a water fall. അരിവി. 3. a bank, a
shore. തീരം.

പ്രപാഥം,ത്തിന്റെ. s. A road. വഴി.

പ്രപിതാമഹൻ,ന്റെ. s. A paternal great grand-
father. മുതുമുത്തഛൻ.

പ്രപിതാമഹി,യുടെ. s. A paternal great grandmother.
മുതുമുത്തഛി.

പ്രപീഡനം,ത്തിന്റെ. s. Torture, tormenting, inflict-
ing pain. പീഡനം.

പ്രപുന്നാടം,ത്തിന്റെ. s. A tree, Cassia tora, തകര.

പ്രപൌണ്ഡരീകം,ത്തിന്റെ. s. A small herbaceous
plant, used in medicine and as a perfume, commonly
Punderya; in medicine it forms the basis of applications
to ulcers and bad eyes. വീരപുണ്ഡരീകം.

പ്രഫുല്ത്ത. adj. Blown. വിടരപെട്ട.

പ്രഫുല്ലം. adj. Blown, as a flower. വിടരപ്പെട്ടത.

പ്രബന്ധകല്പന,യുടെ. s. A. feigned story, whether
founded on fact or not. കവിതാ കഥ.

പ്രബന്ധം,ത്തിന്റെ. s. A connected discussion or
narrative, an historical collection. കപിയാൽ ഉണ്ടാ
ക്കപ്പെട്ട കഥ.

പ്രബൎഹം, &c. adj, Chief, principal, superior. പ്രധാ
നമായുള്ള.

പ്രബലത,യുടെ. s. 1. Strength, power. 2. greatness,
illustriousness.

പ്രബലൻ,ന്റെ. s. 1. A strong, powerful man. 2. an
illustrious, celebrated person. 3. wealthy.

പ്രബലപ്പെടുത്തുന്നു,ത്തി,വാൻ. v. a. 1. To make
publicly known, to celebrate or make illustrious. 2. to
extend, to augment.

പ്രബലപ്പെടുന്നു,ട്ടു,വാൻ. v. n. To increase, to im-
prove, to become great or powerful, to prevail.

പ്രബലം. adj. 1. Strong, powerful, 2. illustrious.

പ്രബലിക്കുന്നു,ച്ചു,പ്പാൻ. v. n. To become strong,

great or renowned.

പ്രബുദ്ധിമാൻ,ന്റെ. s. A man of superior intelli-
gence; a sage.

പ്രബൊധനം,ത്തിന്റെ. s. 1. Reviving the fragrance
of a perfume, which has lost its scent. വാടകെട്ടുക. 2.
awakening, arousing, exciting, reviving. ഉണൎത്തൽ.

പ്രബൊധം,ത്തിന്റെ. s. 1. Vigilance, wakefulness, ac-
tive or vigilant state of being. ഉണൎച്ച. 2. intellect, un-
derstanding, ബുദ്ധി. 3. knowledge, wisdom. അറിവ.

പ്രഭ,യുടെ. s. Light, radiance, Splendour. ശൊഭ.

പ്രഭഞ്ജനൻ,ന്റെ. s. Air or wind. വായു.

പ്രഭവ,യുടെ. s. The first year in the Hindu cycle of
sixty. അറുപതവൎഷത്തിൽ ഒന്നാമത്തെത.

പ്രഭവം,ത്തിന്റെ. s. 1. Generative cause, the basis
or root of being or existence. ഉത്ഭവം. 2, the operative
cause, or immediate origin of being, as the father or mo-
ther, &c. ഉത്ഭവകാരണം. 3. the place of receiving
existence, taking its rise or where an object is first
perceived. ഉത്ഭവസ്ഥലം. 4. birth, production. ജന
നം. 5. the basis or origin of water, i.e. light. വെള്ള
ത്തിന്റെെ ഉത്ഭവം. 6. strength, superiority, power.
ശക്തി.

പ്രഭവിഷ്ണു,വിന്റെ. s. Consequence, importance,
power, authority, supremacy. പ്രധാനത.

പ്രഭാകരൻ,ന്റെ. s. 1. The sun. ആദിത്യൻ. 2. fire
അഗ്നി. 3. the moon. ചന്ദ്രൻ. 4. the Ocean. സമുദ്രം.
5. the name of a sage who wrote the book പ്രഭാകരം.

പ്രഭാകീടം,ത്തിന്റെ. s. A fire fly. മിന്നാമിനുങ്ങ.

പ്രഭാതകാലം, ത്തിന്റെ. s. Morning, dawn, day-break.
ഉദയസമയം, ഉഷഃകാലം.

പ്രഭാതം,ത്തിന്റെ. s. Morning, the dawn, day-break.
ഉഷസ്സ.

പ്രഭാവം,ത്തിന്റെ. s. 1. Majesty, dignity, magnani-
mity, high spirit. പ്രതാപം. 2. power, strength, energy
ശക്തി.

പ്രഭാസം,ത്തിന്റെ. s. A place of pilgrimage in the
west of India. തീൎത്ഥസ്ഥലം.

പ്രഭിന്നം,ത്തിന്റെ. s. A furious elephant, one in rut
or from whose temples the juice is exuding. മദമ്പെട്ട
ആന.

പ്രഭു,വിന്റെ. s. A prince, a lord, a nobleman, a
master, a ruler, a governor. അധിപൻ, കൎത്താവ.

പ്രഭുത,യുടെ. s. See the following.

പ്രഭുത്വം,ത്തിന്റെ. s. Greatness, power, dominion,
supremacy, lordship, sovereignty, rule, government, ക
ൎത്തൃത്വം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/557&oldid=176584" എന്ന താളിൽനിന്ന് ശേഖരിച്ചത്