താൾ:CiXIV31 qt.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഗ്രാ 535 പ്രച്ഛി

പ്രകൊഷ്ഠം,ത്തിന്റെ. s. 1. The fore-arm. കൈത്ത
ണ്ട. 2. part of the frame of a door, കട്ടിളക്കാൽ. 3. a
cubit. നെടുമുഴം.

പ്രക്രമണം,ത്തിന്റെ. s. See പ്രക്രമം.

പ്രക്രമം,ത്തിന്റെ. s. 1. Proceeding, going. പൊക്ക.
2. leisure, opportunity, അവസരം. 3. beginning. ആ
രംഭം.

പ്രക്രമിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To proceed, to go.
2. to begin.

പ്രക്രിയ,യുടെ. s. 1. Bearing royal insignia. 2. the de-
rivation of words. ശബ്ദൊത്പത്തി.

പ്രക്വണം,ത്തിന്റെ. s. The sound of the Vina or
Indian lute. വീണയുടെ ശബ്ദം.

പ്രക്വാണം,ത്തിന്റെ. s. See the preceding.

പ്രഖ്യാതം, &c. adj. 1. Celebrated, famous, notorious.
കീൎത്തിക്കപ്പെട്ടത. 2. pleased, happy. ആനന്ദമുള്ള.

പ്രഖ്യാതി,യുടെ. s. 1. Publicity, notoriety. കീൎത്തി. 2.
praise, eulogy. സ്തുതി.

പ്രഗണ്ഡം,ത്തിന്റെ. s. The upper arm from the
elbow to the shoulder, മുഴങ്കൈക്കുമെലെടം.

പ്രഗതജാനുകൻ,ന്റെ. s. One who is bandy-legged,
or has the knees far apart. കവകാലൻ.

പ്രഗത്ഭത,യുടെ. s. 1. Confidence, readiness, firmness.
ധൈൎയ്യം. 2. arrogance, fierceness. ക്രൂരത. 3. power,
eminence, consequence. ശ്രെഷ്ഠത. 4. perverseness,
willfulness. ഗൎവ്വം.

പ്രഗത്ഭം, &c. adj. 1. Bold, confident, audacious, firm,
ready. ധൈൎയ്യമുള്ള. 2. illustrious, eminent. ശ്രെഷ്ഠ
തയുള്ള. 3. strong, able. ശക്തിയുള്ള. 4. shameless, im-
pudent. നാണക്കെടുള്ള.

പ്രഗാഢം, &c. adj. 1. Much, excessive. അധികം. 2.
hard, difficult. വിഷമമായുള്ള. 3. hard, firm. കടുപ്പ
മുള്ള, മുറുക്കമുള്ള.

പ്രഗുണം, &c. adj. Straight, straight in morals. മൎയ്യാദ
യുള്ള.

പ്രഗുണ്യം. adj. 1. More, exceeding. അധികം. 2. ex-
cellent. ശ്രെഷ്ഠതയുള്ള.

പ്രഗൂഢം. adj. Hidden, concealed, invisible, obscure,
secret. രഹസ്യമായുള്ള.

പ്രഗെ. ind. Dawn, morning. ഉഷസ്സ.

പ്രഗ്രഹം,ത്തിന്റെ. s. 1. The string suspending a ba-
lance. നിറകൊല്പരs. 2. a rein, a rope or halter for
horses or cattle. വായ്കയർ. 3. confinement, restriction,
restraint, captivity. ബന്ധനം. 4. a ray of light. രശ്മി.

പ്രഗ്രാഹം,ത്തിന്റെ. s. The string of a balance, &c.
see the last.

പ്രഗ്രീവം,ത്തിന്റെ. s. 1. A window, lattice or bal-
cony. കിളിവാതിൽ. 2. a summer house, a pleasure
house. ചൌക്ക. 3. a building on the top of a palace, a
painted turret. 4. a wooden balustrade, or fence on the
edge of a building. ക്രാതി. 5. a stable. കുതിരലായം.
6. the top of a tree. വൃക്ഷാഗ്രം. 7. an elephant in rut.
മദിച്ച ആന.

പ്രഘണം,ത്തിന്റെ. s. A covered terrace or small
portico before the door of a house. പുറന്തിണ്ണ.

പ്രഘാണം,ത്തിന്റെ. s. See the last.

പ്രഘാരം. adj. oozing out, falling by drops, leaky. ഇ
റ്റുവീഴുന്ന.

പ്രചക്രം,ത്തിന്റെ. s. An army in motion, or as some-
times explained, foraging. സൈന്യയിളക്കം.

പ്രചണ്ഡം, &c. adj. 1. Intolerable; insupportatble. അ
സഹ്യം. 2. excessively hot, or burning. അത്യുഷ്ണമുള്ള.
3. bold, confident, fierce, presuming. ധൈൎയ്യമുള്ള. 4.
wrathful, passionate. ക്രൂരതയുള്ള.

പ്രചയം,ത്തിന്റെ. s. A heap, quantity, number, or
multitude. കൂമ്പാരം.

പ്രചരണം,ത്തിന്റെ. s. Walking about, going. ന
ടക്ക.

പ്രചലായിതം, &c. adj. Rolling about, tossing, tum-
bling, as in sleep. ഉരുളുന്ന.

പ്രചാരണം,ത്തിന്റെ. s. 1. Assenting. അനുവാദം
2. causing to be done. ചെയ്യിക്കുക.

പ്രചാരം,ത്തിന്റെ. s. Walking about, moving. ചു
റ്റും നടക്ക.

പ്രചുരം, &c. adj More, many. വളരെ.

പ്രചെതസ്സ,ിന്റെ. s. A name of WARUNA the Hin-
du Neptune. വരുണൻ.

പ്രചൊദനീ,യുടെ. s. A prickly nightshade, Solanum
jacquini. കണ്ടകാരിച്ചുണ്ട.

പ്രച്ഛദപടം,ത്തിന്റെ. s. A cover, a wrapper, either
of a person or thing, as a cloak, a veil, a sheet, a curtain,
&c. മൂടുപുടവ, മറ.

പ്രച്ഛദം,ത്തിന്റെ. s. A cover, a wrapper. പുതപ്പ.

പ്രച്ഛന്നം,ത്തിന്റെ. S. 1. A private door within a house.
രഹസ്യവാതിൽ. 2. a lattice, a loop hole. കിളിവാതി
ൽ. adj. covered, hidden, concealed. മറെക്കപ്പെട്ടത.

പ്രച്ഛൎദ്ദിക,യുടെ. s. Vomiting, sickness. ഛൎദ്ദി.

പ്രച്ഛാദനം,ത്തിന്റെ. s. 1. An upper or outer gar
ment. ഉത്തരീയം. 2. covering, concealing. മറവ.

പ്രച്ഛിന്നം. adj. 1. Divided, parted, portioned. 2. shar-
ed, divided equally. 3. cut, separated, severed, scattered,
ചിതറപ്പെട്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/549&oldid=176576" എന്ന താളിൽനിന്ന് ശേഖരിച്ചത്