താൾ:CiXIV31 qt.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമാ 37 അമൃ

അമരൌഘം, ത്തിന്റെ. s. A multitude of deities.

അമൎക്കുന്നു, ൎത്തു, വാൻ. v. a. 1. To quiet, to calm, to
appease, to mitigate. 2. to press down; to depress. 3.
to suppress, to put down. 4. to oppress, to subdue.

അമൎച്ച. s. 1. Quietness, tranquillity. 2. equanimity, pre-
sence of mind.

അമൎച്ചയില്ലാത്ത. adj. Headstrong; violent, ungovern-
able; unrestrained.

അമൎത്തുന്നു, ൎത്തി, വാൻ. v. a. See അമൎക്കുന്നു.

അമൎത്യത്വം, ത്തിന്റെ. s. 1. Immortality. 2. divinity,
godhead. മരണമില്ലായ്മ.

അമൎത്യൻ, ന്റെ. s. An immortal, a deity. ദെവൻ.

അമൎത്യവൈരി, യുടെ. s. An enemy to the deities.

അമൎപ്പ, ിന്റെ. s. See അമൎച്ച.

അമൎയ്യാദ. s. Disrespect; incivility; dishonour; rudeness.
adj. without bounds; contrary to custom.

അമൎഷണൻ, ന്റെ. s. One who is passionate, wrath-
ful. കൊപി.

അമൎഷണം, ത്തിന്റെ. s. See the following. കൊപം.

അമൎഷം, ത്തിന്റെ. s. Passion; anger; rage; wrath.

അമലൻ, ന്റെ. s. One who is pure; clean; innocent.

അമല, യുടെ. s. 1. Emblic myrobalan, Phyllanthus em-
blica. കിഴുകാനെല്ലി 2. the goddess LACSHMI, SARASWA-
TI, PARWATI.

അമലം, &c. adj. Pure; clear ; limpid, white. s. Talc.

അമളി, യുടെ. s. A tumult, a stir, an uproar. 2. commo-
tion. 3. agitation.

അമളിക്കുന്നു, ച്ചു, പ്പാൻ. v. a. To be troubled, to be
agitated.

അമളിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To trouble, to vex,
to oppress.

അമാ. ind. 1. With, together with. കൂടെ. 2. near. s. 1. The
change of the moon. 2. the new moon. 3. the day of the
new moon. കൎത്താവ.

അമാത്യത്വം, ത്തിന്റെ. s. Ministry, office, counsellor-
ship. മന്ത്രിത്വം.

അമാത്യൻ, ന്റെ. s. A minister; a counsellor; a cour-
tier.

അമാനനം, ത്തിന്റെ. s. Disrespect; abuse. നിന്ദ.

അമാനം, ത്തിന്റെ. s. A deposit, a pledge. അമാനം
വെക്കുന്നു. To pledge; to deposit.

അമാനുഷം, &c. adj. Supernatural; beyond the power
of man. s. A miracle.

അമാന്തക്കാരൻ, ന്റെ. s. A disorderly person.

അമാന്തം, ത്തിന്റെ. s. 1. Confusion; disorder, tumult.
2. confusedness. 3. falsehood.

അമാന്തമാകുന്നു, യി, വാൻ. v. n. 1. To be in confu-
sion, disorder. 2. to be confused or perplexed.

അമാന്തമാക്കുന്നു, ക്കി, വാൻ. v. a. 1. To put in con-
fusion or disorder. 2. to perplex.

അമാംസൻ, ന്റെ. s. One who is very feeble or thin;
a mere skeleton. നന്നാ മെലിഞ്ഞവൻ.

അമാൎഗ്ഗക്കാരൻ, ന്റെ. s. An irreligious person; one
who is dissipated, impious.

അമാൎഗ്ഗം, ത്തിന്റെ. s. Irreligion; impiety; dissipation;
heresy.

അമാൎഗ്ഗസ്ഥൻ, ന്റെ. s. One who is destitute of reli-
gion.

അമാവാസ്യ, യുടെ. s. The day of the new moon.

അമിക്കയറ, റ്റിന്റെ. s. The tie of the yoke of a
plough.

അമിക്കുന്നു, ച്ചു, പ്പാൻ. v. a. To fasten the tie of the
yoke.

അമിതം. adj. Immoderate; boundless; exorbitant; su-
perfluous; immense; innumerable. വളരെ.

അമിത്രം, ത്തിന്റെ. s. Enmity. ശത്രുത.

അമിത്രാന്തകൻ, ന്റെ. s. A conqueror. ജയിക്കുന്ന
വൻ.

അമിഴ്തുന്നു, ഴ്ത്തി, വാൻ. v. a. 1. To sink a thing. 2. to
fix, to set.

അമീത്ത, ിന്റെ. s. Eating. അമീത്ത കഴിക്കുന്നു.
To eat; a respectful term used in reference to the Calicut
Rajahs taking food.

അമുക്കൽ, ലിന്റെ. s. 1. The act of pressing, pressing
down. 2. squeezing; compression.

അമുക്കുന്നു, ക്കി, വാൻ. v. a. 1. To press; to press down;
2. to squeeze; to pinch

അമുക്കുരം, ത്തിന്റെ. s. A plant. Physalis flexuosa,
the flexuous branched winter cherry.

അമുത്ര. ind. In the next life. പരലൊകത്തിൽ.

അമൂൎത്തം, &c. adj. Unsubstantial, immaterial. അശരീരി.

അമൂല്യം, &c. adj. Invaluable. വിലമതിച്ചു കൂടാത്തത.

അമൃണാളം. s. The root of a fragrant grass used in India
for taties or screens against the hot winds, and for visa-
ries or fans, commonly called Cus-cus, Andropagon muri-
catum. രാമച്ചം.

അമൃത, യുടെ. s. Nectar, or ambrosia.

അമൃതകിരണൻ, ന്റെ. s. The moon. ചന്ദ്രൻ.

അമൃതചെയ്യുന്നു, യ്തു, വാൻ. v. a. To eat; a respect-
ful term used in reference to kings or great men taking
food.

അമൃതം, ത്തിന്റെ. s. 1. The imaginary food of the gods;

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/51&oldid=176078" എന്ന താളിൽനിന്ന് ശേഖരിച്ചത്