താൾ:CiXIV31 qt.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പല 478 പല്ലി

പൎവതപുത്രി,യുടെ. s. A name of PÁRWATI. പാൎവതി.

പൎവതം,ത്തിന്റെ. s. A mountain, a hill.

പൎവതാരി,യുടെ. s. A name of INDRA. ഇന്ദ്രൻ.

പൎവം,ത്തിന്റെ. s. 1. A knot, a joint in a cane, or
the limb, &c. മുട്ട. 2. a name given to certain days in
the lunar month, as the full and change of the moon.
വാവ. 3. particular periods of the year as the equinox,
solstice, &c. 4. the moment of the sun’s entering a new
sign. സങ്ക്രമം. 5. a festival, a holiday. ഉത്സവം. 6.
opportunity, occasion. അവസരം. 7. a chapter, a book,
the division of a book. അദ്ധ്യായം. 8. the name of a
book. ഭാരതം. 9. a moment, an instant. ക്ഷണം.

പൎവസന്ധി,യുടെ. s. 1. The full and change of the
moon, the junction of the 15th and 1st of a lunar fort-
night, or the precise moment of the full and change of
the moon. വാവും പ്രഥമയും കൂടുന്നത. 2. the union
of the joints. മുട്ട.

പൎശൂക,യുടെ. s. A rib. വാരിയെല്ല.

പല. adj. Many, several. പലകാലം, Often, frequent-
ly. പലനാളും, Sometimes, often times, frequently.

പലക,യുടെ. s. 1. A plank, a board in general. 2. a.
shield. 3. a seat. 4. the boards of a partition.

പലകനാക്ക,ിന്റെ. s. A rudder.

പലകപ്പയ്യാനി,യുടെ. s. A tree, Bignonia Indica.

പലഗണ്ഡൻ,ന്റെ. s. 1. A bricklayer, a plasterer.
കല്ലാശാരി. 2. a tank digger.

പലത,പലതും. adj. Many, several.

പലപല. adj. Many, several, different. പലപല വി
ചാരം, An unstable, fickle, or wavering mind.

പലപ്പൊഴും. adv. Often, frequently, constantly; repeat-
edly.

പലം,ത്തിന്റെ. s. 1. A weight of gold or silver equal
to four Carshas. കൎഷനാലകൂടിയത. 2. flesh.മാംസം.

പലങ്കഷ,യുടെ. s. 1. A plant, Ruellia longifolia. ഞരി
ഞ്ഞിൽ. 2. the long leaved Barleria, Barleria longifolia.
3. a tree. കുമ്പിൾ.

പലർ,പലരും. adj. m. &f. Many or several persons.

പലലം,ത്തിന്റെ. s. Flesh. മാസം.

പലലാശയം. s. Swelled neck, bronchocele.

പലലാശി,യുടെ. s. One who eats flesh. മാംസം ഭ
ക്ഷിക്കുന്നവൻ.

പലവക. adj. Many kinds.

പലവിധം. adj. Different or various ways or manners.

പലവും. ind. And so on, or, &c.

പലവുരു. adv. Often, frequently.

പലവൂട. adj. Frequently, often times. പലപ്രാവശ്യം.

പലവൂൎക്കധിപൻ,ന്റെ. s. A superintendant of a
district.

പലവൂഴം. adj. Often times, frequently, പല പ്രാവ
ശ്യം.

പലവ്യഞ്ജനം,ത്തിന്റെ. s. Sauce, or condiment com-
posed of many spices.

പലഹാരം,ത്തിന്റെ. s. Sweet cakes, fritters ; pastry.

പലാഗ്നി,യുടെ. s. Bile, the bilious humour. പിത്തം.

പലാണ്ഡു,വിന്റെ. s. An onion. ഉള്ളി.

പലാലം,ത്തിന്റെ. s. Straw. വൈക്കൊൽ.

പലാശം,ത്തിന്റെ. s. l. A leaf. ഇല. 2. a tree bear-
ing beautiful red blossoms, Butea frondosa. പ്ലാശവൃ
ക്ഷം. 3. a sort of curcuma, Curcuma reclinata. (Rox.)
ചെറുകച്ചൊലം. 4. a sort of mimusops, M. Kauki.
(Rox.) 5. green, the colour. പച്ചനിറം.

പലാശി,യുടെ. s. A tree in general. വൃക്ഷം.

പലിക്നീ,യുടെ. s. An old or greyheaded woman. നര
ച്ചവൾ.

പലിതം,ത്തിന്റെ. s. 1. Greyness of the hair. നര.
2. much or ornamented hair.

പലിശ,യുടെ. s. Interest, usury

പലെടത്തും,പലെടവും. adv. In many or different
places.

പല്പ,ിന്റെ. s. 1. The teeth of a saw, file, sickle, &c.
2. the web of a key.

പല്യങ്കം,ത്തിന്റെ. s. A bedstead. കട്ടിൽ.

പല്ല,ിന്റെ. s. 1. A tooth in general. പല്ലുകാട്ടുന്നു, To
grin, to laugh at, lit: to shew the teeth. 2. a tiger’s tooth.

പല്ലക്ക,ിന്റെ. s. A palanakeen or litter.

പല്ലക്കുകാരൻ,ന്റെ. s. A palankeen bearer.

പല്ലൻ,ന്റെ. s. One who has large teeth.

പല്ലവകൻ,ന്റെ. s. The paramour of a harlot. വിടൻ.

പല്ലവം,ത്തിന്റെ. s. 1. A sprout, a shoot. 2. the ex-
tremity of a brarich bearing new leaves. തളിർ.

പല്ലവിതം. adj. 1. Having new sprouts. 2. spread, ex-
tended. തളിരുള്ള.

പല്ലാങ്കുഴി,യുടെ. s. A tablet with 14 holes, for playing
at a kind of game. പല്ലാങ്കുഴിയാടുന്നു, To play at such
game.

പല്ലി,യുടെ. s. 1. A house lizard. 2. a town, a hamlet,
or small village. നഗരം, കുടി. 3. an affix to words form-
ing the name of a town. 4. a fork.

പല്ലിത്തടി,യുടെ. s. A harrow, a drag, a fake.

പല്ലിറുമ്മൽ,ലിന്റെ. s. Gnashing or grinding the teeth.

പല്ലിറുമ്മുന്നു,മ്മി,വാൻ. v. n. To gnash or grind the
teeth.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/492&oldid=176519" എന്ന താളിൽനിന്ന് ശേഖരിച്ചത്