താൾ:CiXIV31 qt.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 474 പരി

പരിവട്ടം,ത്തിന്റെ. s. 1. A cloth, head-band. 2. a
weaver’s yam reel.

പരിവൎജ്ജനം,ത്തിന്റെ. s. Killing, slaughter. കുല.

പരിവൎജ്ജിതം, &c. adj. Killed, slain. കൊല്ലപ്പെട്ട.

പരിവൎത്തനം,ത്തിന്റെ. s. Barter, exchange. തമ്മിൽ
മാറ്റം.

പരിവൎത്തം,ത്തിന്റെ. s. 1. Barter, exchange. തമ്മിൽ
മാറ്റം. 2. flight, retreat, desertion. ഒടിപ്പൊക്ക. 3. the
end of a period of the four ages, or destruction of the
world. ലൊകനാശം . 4. a chapter, a book, a canto, &c.

പരിവൎത്തിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To barter, to
exchange. തമ്മിൽ മാറുന്നു. 2. to flee, to retreat, ഒടി
പ്പൊകുന്നു.

പരിവാദകൻ,ന്റെ. s. An accuser, a plaintiff, a com-
plainant, a calumniator. ആവലാധിക്കാരൻ, അപ
വാദക്കാരൻ.

പരിവാദം,ത്തിന്റെ. s. 1. Abuse, reproach, reproof,
blame. നിന്ദ. 2. accusation, a charge. അപവാദം.

പരിവാദിനി,യുടെ. s. A lute or a Vina with seven
strings. എഴുകമ്പിയുള്ള വീണ.

പരിവാപനം,ത്തിന്റെ. s. Shaving, shearing. ക്ഷൌ
രം ചെയ്ക.

പരിവാപം,ത്തിന്റെ. s. Sowing. വിത.

പരിവാപിതം, &c. adj. 1. Shaved, shorn. ക്ഷൌരം
ചെയ്യപ്പെട്ടത. 2. sown. വിതെക്കപ്പെട്ടത.

പരിവാരം ത്തിന്റെ. s. 1. A dependant. 2. a train, a
retinue, a suite. പരിജനം.

പരിവാഹം,ത്തിന്റെ. s. An inundation, an overflow-
ing, natural or artificial; a water course or a drain to
carry off excess of water. ഒഴുക്ക.

പരിവിത്തി,യുടെ. s. An unmarried elder brother, the
younger being married. അനുജൻ വെട്ടിട്ടും താൻ
വെൾക്കാത്ത ജെഷ്ഠൻ.

പരിവൃഢൻ,ന്റെ. s. A master, owner, or superior.
അധിപൻ.

പരിവൃതം . adj. 1. Encompassed, surrounded, ചുറ്റപ്പെ
ട്ടത. 2. gained or received entirely. മുഴുവൻ ലഭിക്ക
പ്പെട്ടത.

പരിവൃത്തി,യുടെ. s. 1. Exchange, barter. തമ്മിൽ മാ
റ്റം. 2. an unmarried elder brother. പരിവിത്തി . 3.
surrounding, encompassing. വളയുക. 4. time, term.
പ്രാവശ്യം.

പരിവെത്താവ,ിന്റെ. s. A youngeർ brother married.
before his elder, ജ്യെഷ്ഠനെക്കാൾ മുമ്പിൽവെട്ടവൻ.

പരിവെദനം,ത്തിന്റെ. s. Anguish, pain, misery. അ
തിവെദന.

പരിവെദിനി,യുടെ. s. The wife of a younger brother,
the elder being unmarried. ജ്യെഷ്ഠനെക്കാൾ മുമ്പിൽ
വെട്ടവന്റെ ഭാൎയ്യ.

പരിവെഷം,ത്തിന്റെ. s. 1. The disk of the sun or
moon. 2. a halo. 3. surrounding, encompassing. ചുറ്റുക.

പരിവെഷ്ടനം,ത്തിന്റെ. s. Surrounding, encompass-
ing. ചുറ്റുക.

പരിവെഷ്ടിക്കുന്നു. v. a. To surround, to
encompass, ചുറ്റുന്നു.

പരിവെഷ്ടിതം, &c. adj. Surrounded, encompassed. ചു
റ്റപ്പെട്ടത.

പരിവ്യാധം,ത്തിന്റെ. s. 1. A tree, Pterospermum
acerifolia. കൊങ്ങുമരം. 2. a sort of reed growing in
water, Calamus fasciculatus. ആറ്റുവഞ്ഞി.

പരിവ്യാപ്തം, &c. adj. Pervaded, occupied or penetra-
ted by, thoroughly and essentially. വ്യാപിക്കപ്പെട്ടത.

പരിവ്യാപ്തി,യുടെ. s. 1. Pervading, inherence, the in-
herent and essential presence of any one thing or property
in another, as of oil in sesamum seed, heat in fire, or the
deity in the universe, &c. 2. getting, obtaining, gain.
ലാഭം. 3. universal permeation, omnipresence.

പരിവ്രജ്യ,യുടെ. s. Ascetic devotion, religious austerity,
abandonment of the world. ഭിക്ഷയെടുക്കുക.

പരിവ്രാട഻,ിന്റെ. s. An individual of the last religious
order; the mendicant devotee. ഭിക്ഷു.

പരിശമനം,ത്തിന്റെ. s. 1. Mental tranquillity, calm-
ness, indifference. 2. alleviation, abatement.

പരിശാന്തി,യുടെ. s. 1. Calmness, tranquillity, patience.
2. alleviation, abatement. 3. atonement, a remedy. പരി
ശാന്തിവരുത്തുന്നു, 1. To calm, to pacify, to abate, to
assuage. 2. to make an atonement.

പരിശിഷ്ടം,ത്തിന്റെ. s. A supplement, an appendix.
ശിഷ്ടം കൂട്ടിയത.

പരിശീലനം,ത്തിന്റെ. s. 1. Practice, exercise. 2.
acquaintance. 3. experience. 4. an enquiry, investigation
or scrutiny.

പരിശുദ്ധൻ,ന്റെ. s. A pure, innocent, or holy, one.

പരിശുദ്ധം, &c. adj. 1. Holy, sacred. 2. pure, clean.
പരിശുദ്ധമാക്കുന്നു, 1. To hallow, to make holy, to
keep holy, to sanctify. 2. to make pure, clean.

പരിശുദ്ധാത്മാവ,ിന്റെ. s. The Holy Spirit.

പരിശുദ്ധി,യുടെ. s. 1. Holiness, sacredness. 2. purity,
spotlessness.

പരിശൂഷ്കം,ത്തിന്റെ. s. Meat fried first with ghee
washed well with warm water, and dressed with spice,
&c. നെയ്യിൽ വരട്ടിയ മാംസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/488&oldid=176515" എന്ന താളിൽനിന്ന് ശേഖരിച്ചത്