താൾ:CiXIV31 qt.pdf/485

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 471 പരി

പരിചയിക്കുന്നു,ച്ചു,പ്പാൻ. v. n. To be or become
acquainted with, to know, to try by way of experience,
to prove, to exercise, to accustom one’s self to any thing.

പരിചരണം,ത്തിന്റെ. s. Attendance, service. ശു
ശ്രൂഷ. പരിചരണം ചെയ്യുന്നു, To serve.

പരിചരൻ,ന്റെ. s. 1. A guard, a holy guard. അക
മ്പിടിക്കാരൻ. 2. an attendant, companion or servant.
കൂട്ടക്കാരൻ.

പരിചരിക്കുന്നു,ച്ചു,പ്പാൻ. v. a. To attend, to ac-
company, to serve. ശുശ്രൂഷിക്കുന്നു.

പരിചൎയ്യ,യുടെ. s. Attendance, service, dependance.
ശുശ്രൂഷ.

പരിചാരകൻ,ന്റെ. s. A man servant. ശുശ്രൂഷ
ക്കാരൻ, ഭൃത്യൻ.

പരിചാരകം,ത്തിന്റെ. s. Service, attendance, work.
സെവ.

പരിചാരിക,യുടെ. s. A maid servant. ശുശ്രൂഷ
ക്കാരി.

പരിച്ചാൎയ്യ,യുടെ. s. Sacrificial fire in general.

പരിചിതം, &c. adj. 1. Made, formed. ഉണ്ടാക്കപ്പെ
ട്ടത. 2. acquainted with, known. അറിയപ്പെട്ടത.

പരിച്ഛതം,ത്തിന്റെ. s. Court, train, suite, attendants,
retinue. പരിജനം.

പരിച്ഛെത്താവ,ിന്റെ. s. One who determines, decides,
&c. ഖണ്ഡിക്കുന്നവൻ, നിശ്ചയിക്കുന്നവൻ.

പരിച്ഛെദം,ത്തിന്റെ. s. 1. The division of a book, a
section, a chapter. കാണ്ഡം. 2. determination, decisi-
on, resolution, final conclusion. ഖണ്ഡിതം. 3. certain-
ty. നിശ്ചയം.

പരിച്ഛെദിക്കുന്നു,ച്ചു.പ്പാൻ. v. a. 1. To divide, to
separate, to part. വിഭാഗിക്കുന്നു. 2. to determine, to
decide, to resolve. ഖണ്ഡിക്കുന്നു, നിശ്ചയിക്കുന്നു.

പരിച്ഛെദ്യം, adj. Determinable, divisable. ഖണ്ഡിക്ക
പ്പെടുവാൻ തക്ക.

പരിജനം,ത്തിന്റെ. s. Attendants, suite, servants.

പരിജ്ഞാതം, &c. adj. Experienced, known. അറിയ
പ്പെട്ടത.

പരിജ്ഞാനം,ത്തിന്റെ. s. Experience, knowledge.
പരിചയം.

പരിണതം, &c. adj. 1. Ripe, mature. പക്വം. 2. old,
aged. പഴയത. 3. bowed, bent. വളഞ്ഞത.

പരിണയനം,ത്തിന്റെ. s. Marriage or wedding, വി
വാഹം.

പരിണയം,ത്തിന്റെ. s. Marriage on wedding, വി
വാഹം.

പരിണയിക്കുന്നു,ച്ചു,പ്പാൻ. v. a. To marry. വി

വാഹം കഴിക്കുന്നു.

പരിണാമം,ത്തിന്റെ. s. Change of form or state, di-
versity, അവസ്ഥാഭെദം.

പരിണായം,ത്തിന്റെ. s. Moving a piece at chess,
drafts, &c. ചൂതുപൊർ.

പരിണാഹം,ത്തിന്റെ. s. Width, breadth. വീതി.

പരിതപിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be sorrowful,
to grieve, to bear or suffer pain, anguish, heat, distress.
2. to pity. ഖെദിക്കുന്നു.

പരിതപ്തം, &c. adj. 1. Sorrowful, grieved, pained, dis-
tressed. ദുഃഖിക്കപ്പെട്ടത. 2. heated. ചൂടപ്പെട്ടത.

പരിതസ഻. ind. Around, every where, all round. ചുറ്റും.

പരിതാപം,ത്തിന്റെ. s. 1. Sorrow. ദുഃഖം. 2. exces-
sive pain, anguish. സങ്കടം. 3. heat, warmth. ചൂട. 4.
pity, commiseration.

പരിതുഷ്ടൻ,ന്റെ. s. One who rejoices or is glad. സ
ന്തുഷ്ടൻ.

പരിതുഷ്ടി,യുടെ. s. Joyfulness, gladness. സന്തൊഷം.

പരിതൊഷം,ത്തിന്റെ. s. Great joy, gladness. അ
തിസന്തൊഷം. പരിതൊഷിക്കുന്നു, To be joyful.

പരിത്തി,യുടെ. s. 1. The cotton-shrub. Gossypium her-
bacean. 2. cotton.

പരിത്തികുരു,വിന്റെ. s. Cotton-seed.

പരിത്തിനൂൽ,ലിന്റെ. s. Thread made of cotton.

പരിത്യക്തം, &c. adj. Abandoned, quitted, deserted. ഉ
പെക്ഷിക്കപ്പെട്ടത.

പരിത്യജിക്കുന്നു,ച്ചു,പ്പാൻ. v. a. To abandon, to quit,
to desert, to put away, to reject. ഉപെക്ഷിക്കുന്നു.

പരിത്യാഗം,ത്തിന്റെ. s. Abandonment, quitting, de-
sertion, abdication. ഉപെക്ഷ. പരിത്യാഗം ചെയ്യു
ന്നു, To abandon, to quit.

പരിത്യാഗി,യുടെ. s. 1. One who abandons, quits, de-
serts. ഉപെക്ഷിക്കുന്നവൻ. 2. an ascetic.

പരിത്യാജ്യം, &c. adj. Abandonable. s. Rejection. ത്യാ
ഗം.

പരിത്രസ്തം, &c. adj. Feared, dreaded. ഭയപ്പെട്ടത.

പരിത്രാണം,ത്തിന്റെ. s. Warding of a blow, self-de-
fence, protection. കൈത്തടവ. പരിത്രാണം ചെയ്യു
ന്നു, To ward off a blow, to defend one’s self. തടുക്കുന്നു.

പരിത്രാതാവ,ിന്റെ. s. A defender, a protector. തടു
ക്കുന്നവൻ.

പരിദംശനം,ത്തിന്റെ. s. A bite. കടി.

പരിദംശം,ത്തിന്റെ. s. A bite. കടി.

പരിദംശിക്കുന്നു,ച്ചു,പ്പാൻ. v. a. To bite. കടിക്കു
ന്നു.

പരിദാനം,ത്തിന്റെ. s. 1. Barter, exchange, return-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/485&oldid=176512" എന്ന താളിൽനിന്ന് ശേഖരിച്ചത്