താൾ:CiXIV31 qt.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭി 34 അഭി

inviting. 2. conjuring with certain forms; enchantment.
3. consecration. മന്ത്രം.

അഭിമന്ത്രിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To call, to ad-
dress, to invite. 2. to conjure, to enchant. 3. to sanctify
with (mantras) certain formulas.

അഭിമന്ത്രിതം, &c. adj. 1. Called, invited. 2. conjured.
3. sanctified with certain formulas; consecrated; blessed.

അഭിമരം, ത്തിന്റെ. s. 1. War, battle. യുദ്ധം. 2.
killing, slaughter. കുല.

അഭിമാത്രൻ, ന്റെ. s. An enemy. ശത്രു.

അഭിമാനം, ത്തിന്റെ. s. 1. Pride, haughtiness. 2. af-
fection, regard. 3. esteem, honour. 4. protection.

അഭിമാനി, യുടെ. s, A friend ; a protector; a benefactor.

അഭിമാനിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To regard with
kindness, to favour. 2. to esteem, to honour. 3. to protect.

അഭിമുഖം, ത്തിന്റെ. s. 1. The front; any thing op-
posite to the face. 2. face to face. 3. abatement. adj.
Present.

അഭിമുഖമായി. adv. Face to face. അഭിമുഖമായി പ
റയുന്നു. To speak face to face.

അഭിമുഖീകരിക്കുന്നു, ച്ചു, പ്പാൻ. v. n. To advance
in front. മുമ്പെ ചെല്ലുന്നു.

അഭിമൊദം, ത്തിന്റെ. s. Joy, pleasure, delight.

അഭിയുക്തം, &c. &. 1. Surrounded by an enemy, &c. 2.
diligent, intent. 3. involved in any thing. എൎപ്പെട്ടത.

അഭിയൊഗം, ത്തിന്റെ. s. 1. Attack, onset. 2. chal-
lenging to fight. നെരിടുക. 3. energetic effort; exerti-
on, perseverance.

അഭിരാമം, &c. adj. Delightful; beautiful; charming;
pleasant. സൌന്ദൎയ്യമുള്ള.

അഭിരുചി, യുടെ. s. 1. Wish, desire. 2. good taste.

അഭിലഷിതം, &c. adj. Wished, desired. ആഗ്രഹി
ക്കപ്പെട്ടത.

അഭിലാപം, ത്തിന്റെ. s. Sound. ശബ്ദം.

അഭിലാവം, ത്തിന്റെ. s. Reaping; cutting. ഛെദനം.

അഭിലാഷം, ത്തിന്റെ. s. 1. Wish; desire; inclina-
tion; propensity. 2. pleasure. ഇഛ.

അഭിലാഷകൻ, ന്റെ. s. A covetous person, one
who is greedy. അത്യാഗ്രഹി.

അഭിവന്ദനം, ത്തിന്റെ. s. 1. Obeisance, prostration.
2. homage paid by prostration on the ground. വന്ദനം.

അഭിവന്ദിക്കുന്നു. v. a. 1. To prostrate or make obei-
sance. 2. to pay homage by prostration.

അഭിവന്ദിതം, &c. adj. Reverenced, adored. വന്ദിതം.

അഭിവന്ദ്യം, &c. adj. Adorable, venerable; to be reve
renced. വന്ദിക്കെണ്ടുന്നത.

അഭിവാഞ്ഛ, യുടെ s. Desire, longing for.

അഭിവാഞ്ഛിതം, &c. adj. Desired, longed for.

അഭിവാദകൻ, ന്റെ. s. One who is civil, polite. വ
ന്ദനശീലൻ.

അഭിവാദനം, ത്തിന്റെ. s. 1. Prostration or obei-
sance. 2. homage paid by prostration on the ground, and
grasping the feet. വന്ദനം.

അഭിവാദം, ത്തിന്റെ. s. Opprobrious, or unfriendly
speech. അനിഷ്ട വാക്ക.

അഭിവാദ്യം, ത്തിന്റെ. s. 1. Obeisance, prostration.
2. homage. വന്ദനം.

അഭിവാദ്യം ചെയ്യുന്നു, v. a. 1. To prostrate or make
obeisance. 2. to pay homage to.

അഭിവൃദ്ധി, യുടെ. s. 1. Increase of wealth or prosperi-
ty; exaltation to some new honour or rank. 2. improve-
ment, amendment.

അഭിവൃദ്ധിയാകുന്നു, യി, വാൻ. v. n. 1. To in-
crease; to advance, to prosper. 2. to improve.

അഭിവൃദ്ധിയാക്കുന്നു, ക്കി, വാൻ. v. a. To increase;
to advance, to promote.

അഭിവ്യാപ്തം, &c. adj. Pervaded. വ്യാപിക്കപ്പെട്ടത.

അഭിവ്യാപ്തിയുടെ. s. Co-extending, pervading, om-
nipresence. സൎവ വ്യാപ്തി.

അഭിശംസനം, ത്തിന്റെ. s. A false accusation. അ
പവാദം.

അഭിശസ്തം, &c. adj. Falsely accused, calumniated. അ
പവാദപ്പെട്ടത.

അഭിശസ്തി, യുടെ. s. 1. Asking, begging. നിൎബന്ധ
യാചന. 2. calumny; false accusation. അപവാദം.

അഭിശാപം, ത്തിന്റെ. s. A false accusation.

അഭിഷംഗം, ത്തിന്റെ. s. 1. Imprecation, a curse.
ശാപം. 2. insult, reproach. 3. false accusation. അപ
വാദം. 4. fury. ക്രൊധം.

അഭിഷവം, ത്തിന്റെ. s. 1. Religious bathing, ablu-
tion. സ്നാനം. 2. distillation. 3. spirit distilled from the
.juice of the acid asclepias. ശൎക്കരയിൽനിന്നുണ്ടായ
മദ്യം.

അഭിഷിക്തം, &c. adj. Anointed, bathed.

അഭിഷെകം, ത്തിന്റെ. s. 1. Unction; anointing ; ba-
thing. 2. an installation, coronation, or inauguration by
means of unction or bathing. 3. baptizing. പട്ടാഭിഷെ
കം. A coronation, a consecration. അഭിഷെകം ചെ
യ്യുന്നു. 1. To anoint(a king;) to consecrate. 2. to bap-
tize.

അഭിഷെചനം, ത്തിന്റെ. s. 1. Unction; anointing;
bathing, See അഭിഷെകം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/48&oldid=176075" എന്ന താളിൽനിന്ന് ശേഖരിച്ചത്