താൾ:CiXIV31 qt.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്മ 461 പത്ര

പത്തിരട്ടി. adj. Ten-fold.

പത്തിരി,യുടെ. s. A kind of bread or cake, a wafer.

പത്തിവാൾ,ളിന്റെ. s. A kind of sword.

പത്തിസംഹതി,യുടെ. s. A company of footmen. കാ
ലാൾകൂട്ടം.

പത്നീ,യുടെ. s. A wife. ഭാൎയ്യ.

പത്മ*കം,ത്തിന്റെ. s. 1. The coloured marks and spots
on the face and trunk of an elephant. പുകര. 2. a sort
of drug.

പത്മകിഞ്ജല്കം,ത്തിന്റെ. s. The filiment of a lotus,
great numbers of which surround the pericarp. താമര
അല്ലി.

പത്മകെസരം,ത്തിന്റെ. s. See the preceding.

പത്മചാരിണീ,യുടെ. s. A small tree, Hibiscus muta-
bilis. കരത്താമര.

പത്മജൻ,ന്റെ. s. A name of BRAHMA. ബ്രഹ്മാ.

പത്മനാഭൻ,ന്റെ. s. A name of VISHNU from whose
navel is said to have sprung the lotus containing BRAH-
MA sent to create the world. വിഷ്ണു.

പത്മനാളം,ത്തിന്റെ. s. The stalk of a lotus. താമര
ത്തണ്ട.

പത്മനിധി,യുടെ. s. One of CUBÉRA’S treasures. നവ
നിധിയിൽ ഒന്ന.

പത്മൻ,ന്റെ. s. 1. A Nága, or one of the eight ser-
pents of the lower regions. അഷ്ടനാഗങ്ങളിൽ ഒന്ന.
2. one of the twelve Chacravartis, or paramount princes
of the Jainas. 3. one of the nine persons termed Sacla
Bálas by the Jainas. 4. a name of RÁMA. 5. the per-
sonified treasure of CUBÉRA as worshipped by the Tam-
tricas.

പത്മപത്രം,ത്തിന്റെ. s. 1. The leaf of the lotus flower.
2. a sort of costus, Costus speciosus. പുഷ്കരമൂലം.

പത്മപൎണ്ണം,ത്തിന്റെ. s. A sort of costus.

പത്മപൂതൊഡമി,യുടെ. s. A plant, the large-flowered
bindweed or Moon-flower, Convolvulus grandiflorus.

പത്മം,ത്തിന്റെ. s. 1. A lotus, Nelumbium speciosum,
it is often confounded with the water-lily. താമരപ്പൂ. 2.
a form of array. 3. one of CUBÉRA’S treasures, or germs.
4. a large number, ten billions. 5. the coloured marks on
the face and trunk of an elephant. 6. a drug.

പത്മയൊനി,യുടെ. s. A name of BRAHMA. ബ്രഹ്മാ.

പത്മരാഗം,ത്തിന്റെ. s. 1. A ruby. 2. a hyacinth.

പത്മശാരി,യുടെ. s. A plant, the pelated water-lily,
Nelumbium speciosum.

പത്മസംഭവൻ,ന്റെ. s. A name of BRAHMA. ബ്ര
ഹ്മാ.

പത്മാ,യുടെ. s. 1. A name of LACSHMI. ലക്ഷ്മി. 2. a
plant, Hibiscus mutabilis. 3. a shrub. ചെറുതെക്ക.

പത്മാകരം,ത്തിന്റെ. s. A large, deep pond or tank
wherein the lotus does or may grow. താമരപ്പൊയ്ക.

പത്മാടം,ത്തിന്റെ. s. A sort of cassia, Cassia tora.
തകരം.

പത്മാലയൻ,ന്റെ. s. A name of BRAHMA. (ബ്രഹ്മാ.

പത്മാലയ,യുടെ. s. A name of the goddess LACSHMI.
ലക്ഷ്മി.

പത്മാസനം,ത്തിന്റെ. s. A posture in religious me-
ditation, the attitude in which the BUDD’HA statues are
represented and in which tailors sit in Europe. യൊ
ഗാസനത്തിൽ ഒന്ന.

പത്മാക്ഷൻ,ന്റെ. s. A name of VISHNU. വിഷ്ണു.

പത്മാക്ഷം,ത്തിന്റെ. s. The seed of the lotus. താമ
രക്കുരു.

പത്മി,യുടെ. s. An elephant. ആന.

പത്മിനീ,യുടെ. s. 1. A multitude of lotuses on places
abounding with them. താമരപ്പൊയ്ക. 2. a woman of
one of the four classes into which the sex is distinguish-
ed, the first and most excellent. നാലുജാതി സ്ത്രീകളി
ൽ ഒരുത്തി.

പത്മിനീവല്ലഭൻ,ന്റെ. s. The sun. ആദിത്യൻ.

പത്യംഗം,ത്തിന്റെ. s. An army. സെനാംഗം.

പത്രകം,ത്തിന്റെ. s. 1. A leaf. ഇല. 2. a wing. ചി
റക. 3. the leaf of the Laurus cassia. ലവംഗ ഇല.
4. staining the person with sandal, &c., by way of deco-
ration. പത്തിക്കീറ്റ.

പത്രദാരകം,ത്തിന്റെ. s. A saw. അറുപ്പുവാൾ.

പത്രപരശു,വിന്റെ. s. A small file used by silver-
smiths, &c. ചെറിയ അരം, പൊടിവെട്ടി.

പത്രപാലി,യുടെ. s. 1. A large knife. കത്തി. 2. a
pair of shears or scissors. കത്രിക.

പത്രപാശ്യ,യുടെ. s. An ornament for the forehead, a
sort of tiara. നെറ്റിപ്പട്ടം.

പത്രപിശാചിക,യുടെ. s. A sort of cap or cover for
the head made of leaves. പാള, ഇല, ഇത്യാദികൾ
കൊണ്ടുള്ള തൊപ്പി.

പത്രപുടം,ത്തിന്റെ. s. Plantain leaf, &c. stitched so
as to form a vessel. കുറ്റില.

പത്രപുഷ്പം,ത്തിന്റെ. s. A red sort of Tulasi or Basil,
Ocimum pilosum. തുളസി.

പത്രബാലം,ത്തിന്റെ. s. A paddle, an oar, especially
a large one used as a rudder, a rudder. തുഴ, അടനമ്പ.


*The ത്മ in this and the following words is in Sanscrit written ദ്മ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/475&oldid=176502" എന്ന താളിൽനിന്ന് ശേഖരിച്ചത്