Jump to content

താൾ:CiXIV31 qt.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതു 460 പത്തി

പതിമൂന്ന. adj. Thirteen. ൧൩.

പതിംവരാ,യുടെ. s. A bride choosing her husband. ഭ
ൎത്താവിനെ വരിപ്പവൾ.

പതിയൻ,ന്റെ. s. 1. A delatory, tedious, slow person.
2. a stubborn, sturdy, or restiff ox or horse, &c. 3. liquid
Sarkara; molasses.

പതിയൻശൎക്കര,യുടെ. s. A kind of liquid Sarkara,
molasses.

പതിയൻ,ന്റെ. s. A person of a low class, a Paravan.

പതിയിരിക്കുന്നു,ന്നു,പ്പാൻ. v. n. To lie in wait, to
lie in ambush, to lurk, to way lay.

പതിയിരിപ്പ,ിന്റെ. s. Ambushcade, ambush.

പതിയിരുത്തുന്നു,ത്തി,വാൻ. v. a. To place in am-
bush, to set or lay an ambush.

പതിയുന്നു,ഞ്ഞു,വാൻ. v. n. 1. To be enrolled, regis-
tered, recorded. 2. to be or become imprinted or impres-
sed. 3. to be fixed, to be fastened in. 4. to be enchased.
പതിഞ്ഞനടക്കുന്നു, To walk gently, slowly, softly.
പതിഞ്ഞനില്ക്കുന്നു, 1. To be gentle, easy, submissive.
2. to stand in an attitude or position for shooting, &c.

പതിർ,രിന്റെ. s. 1. Chaff. 2. shrivelled or blighted
grain, an empty corn husk. adj. Worthless, good for
nothing. പതിർ പിടിക്കുന്നു, To winnow or cleanse
corn, &c.

പതിർപിടിത്തം,ത്തിന്റെ. s. Winnowing or cleansing
corn.

പതിവ,ിന്റെ. s. 1. Enrollment, a register. 2. a lease,
or written document given to the Ryots to authorize
them to hold land on rent. 3. an impression, an imprint,
infixation. 4. an ambush. 5. use, usage, custom, rule.
പതിവിടുന്നു, പതിവുവെക്കുന്നു, To establish a
custom, rule. പതിവുപിടിക്കുന്നു, To obtain a lease
or written document, to hold land. പതിവുകൊടുക്കു
ന്നു, To give a lease or land-hold to Ryots.

പതിവട്ടം. adj. Delatory, tedious, slow.

പതിവത്നി,യുടെ. s. A married woman, a wife whose
husband is living. സുമംഗലി.

പതിവായിട്ട. adv. Usually, regularly.

പതിവുകാരൻ,ന്റെ. s. 1. A person employed in any
regular business. 2. any customer.

പതിവ്രതാ,യുടെ. s. A good, virtuous or chaste wife.
ഭൎത്താവിന്റെ ഇഷ്ടത്തെ അനുസരിക്കുന്നവൾ.

പതുക്കം,ത്തിന്റെ. s. Hiding, concealing, concealment,
skulking, lurking about.

പതുക്കവെ, or പതുക്കെ. adv. Slowly, gently, softly.

പതുക്കുന്നു,ക്കി,വാൻ. v. a. 1. To hide, to conceal,

to cause to lurk about. 2. to press down, to mark.

പതുങ്ങൽ,ലിന്റെ. s. Lurking about, remaining in
concealment, crouching, sneaking, &c.

പതുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To hide, to conceal
one’s self. 2. to sneak, to lurk, to crouch, to creep slily
or cunningly. 3. to go and come as if afraid of being
seen. 4. to be pressed down.

പതുപതുപ്പ,ിന്റെ. s. Softness, pliancy. പതുപതു
ക്കുന്നു, To be soft, pliant.

പതുപതെ. ind. Soft, easy.

പതുപ്പ,ിന്റെ. s. Softness, easiness.

പതുപ്പത്ത. adj. Ten each, by tens.

പതുപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To make soft, easy.

പതുമുകം,ത്തിന്റെ. s. A sort of drug.

പതെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to foam, or
froth, to agitate. 2. to swim, or froth.

പതെപ്പ,ിന്റെ. s. Making to foam, or froth, frothing.

പത്ത. adj. Ten, ൧൦. പത്തിലൊന്ന,പത്തിനൊന്ന,
പത്താലൊന്ന, One tenth, a tithe. പത്തിലൊന്ന
കൊടുക്കുന്നു, To pay tithes.

പത്തനം,ത്തിന്റെ. s. 1. A town, a city. 2. a palace.

പത്തൽ,ലിന്റെ. s. A hedge stake.

പത്താക്ക,ിന്റെ. s. A dollar, a gold coin.

പത്താമത. adj. Tenth.

പത്താം,പത്താമത്തെ. adj. Tenth.

പത്തായക്കെട്ട,ിന്റെ. s. A granary, &c.

പത്തായപ്പുര,യുടെ. s. A large corn chest, a bin, a
granary, &c.

പത്തി,യുടെ. s. 1. A foot soldier. കാലാൾ. 2. going,
moving, walking. ഗമനം. 3. a company, a platoon
consisting of one chariot, one elephant, three horses and
five foot. സെനാഭെദം. 4. a column of writing, a para-
graph. 5. the expanded hood of a Cobra capell. 6. the
hollow or flat part of the hand or foot. 7. a small column
of writing. 8. a row, a line. 9. the broad part of an oar.
10. the bowl of a spoon. 11. the broad part of a hoe. 12.
a pannel in a partition. പത്തിയെടുക്കുന്നു, To ex-
pand the hood, as a snake. പത്തിയിടുന്നു, To make
lines or columns. പത്തിയിട്ടെഴുതുന്നു, To write in
columns or lines.

പത്തിക്കാൽ,ലിന്റെ. s. The upright piece of wood
or part of the frame work between the boards or pannels
of a wooden partition.

പത്തിക്കീറ്റ,ിന്റെ. s. Decorating the person by means
of fragrant pigments, consisting of sandal, saffron, musk,
&c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/474&oldid=176501" എന്ന താളിൽനിന്ന് ശേഖരിച്ചത്