Jump to content

താൾ:CiXIV31 qt.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്വാ 449 പച

പകുക്കുന്നു,ത്തു,പ്പാൻ. v. a. To divide, to distribute
into parts, to share, to portion out. പകുത്തുകൊടുക്കു
ന്നു, 1. To part, to share. 2. to distribute. പകുത്തുമെ
ടിക്കുന്നു, To take a share, to partake. പകുത്തുപിരി
യുന്നു, To divide and separate.

പകുതി,യുടെ. s. 1. A share, a portion; a part. 2. divi-
sion, sharing, distributing into shares.

പകുപ്പ,ിന്റെ. s. 1. The act of distributing. 2. dividing
into shares or portions. 3. a section. 4. a part, a portion.

പകുപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to divide or
share.

പകെക്കുന്നു,ച്ചു,പ്പാൻ. v. a. To hate, to detest, to
abhor.

പക്ക,ിന്റെ. s. A side.

പക്കക്കാരൻ,ന്റെ. s. 1. An inferior servant of a rajah.
2. one who eats with the inferior servants.

പക്കക്കാളൻ,ന്റെ. s. Condiment or curry for the in-
ferior servants of a rajah.

പക്കച്ചൊറ,റ്റിന്റെ. s. Food or rice given to the in-
ferior servants of a rajah.

പക്കണം,ത്തിന്റെ. s. The residence of low and out-
cast tribes. കാട്ടാളപ്പുര.

പക്കത്തുഭക്ഷണം,ത്തിന്റെ. s. Food of a rajah’s
inferior servants.

പക്കം,ത്തിന്റെ. s. 1. A lunar day, a phasis of the
moon. 2. victualling to the inferior servants of a rajah
or great personage.

പക്കൽ. postpos. Near to, by, with. part. By, with. പ
ക്കലിരിക്കുന്നു, To be at hand.

പക്കീരി,യുടെ. s. A Mahomedan Fakeer, a mendicant
beggar.

പക്തി,യുടെ. s. Cooking, maturing, ripening. പാച
നം.

പക്വത,യുടെ. s. 1. Maturity, ripeness. 2. experience.
3. opportunity, fitness, propriety.

പക്വമാകുന്നു,യി,വാൻ. v. n. 1. To become mature,
or ripe: to ripen ; to be of mature age. 2. to be cooked. 3.
to be accomplished, to be brought to a settlement.

പക്വമാക്കുന്നു,ക്കി,വാൻ. v. a. 1. To cause to ripen,
to bring to maturity. 2. to cook, to dress victuals, &c.
3. to bring any thing to a proper settlement.

പക്വം, &c. adj. 1. Ripe, mature. 2. dressed, cooked.
3. fit for use; fit, convenient. 4. matured by art or by
nature.

പക്വാശയം,ത്തിന്റെ. s. The lower part of the sto-
mach.

പങ്ക,ിന്റെ. s. 1. A part, portion, share, lot, dividend.
2. party, side. പങ്കിടുന്നു,പങ്കുവെക്കുന്നു, To distri-
bute in shares, to divide, to portion, or form shares. പ
ങ്കിട്ടുകൊടുക്കുന്നു, To distribute, to divide.

പങ്കജബന്ധു,വിന്റെ. s. The sun. ആദിത്യൻ.

പങ്കജം,ത്തിന്റെ. s. A lotus as produced in wet soil.
താമര.

പങ്കജയൊനി,യുടെ. s. A name of BRAHMA. ബ്രഹ്മാ.

പങ്കജശരൻ,ന്റെ. s. A name of the Indian Cupid.
കാമൻ.

പങ്കജസംഭവൻ,ന്റെ. s. A name of BRAHMA. ബ്ര
ഹ്മാ.

പങ്കജാക്ഷൻ,ന്റെ. s. A name of VISHNU. വിഷ്ണു.

പങ്കജെക്ഷണൻ,ന്റെ. s. 1. A name of VISHNU.
വിഷ്ണു. 2. a beautiful man. സുന്ദരൻ.

പങ്കജൊദ്ഭവൻ,ന്റെ. s. A name of BRAHMA. (ബ്ര
ഹ്മാ.

പങ്കപ്പാട,ിന്റെ. s, Bodily suffering, affliction, pain,
oppression, &c., disgrace. പങ്കപ്പാടെല്ക്കുന്നു, To suf-
fer, to endure affliction, oppression, &c., to suffer igno-
minious treatment. പങ്കപ്പാടചെയ്യുന്നു, To aflict, to
oppress, to vex.

പങ്കം,ത്തിന്റെ. s. 1. Mud, mire, clay, dirt, uncleanli-
ness. ചെളി. 2. sin. പാപം. പങ്കം പിരളുന്നു, To
dirty, to smear with mud, &c.

പങ്കാൻ,ന്റെ. s. A kind of paddle, or oar.

പങ്കായം,ത്തിന്റെ. s. A kind of paddle, or oar.

പങ്കിടൽ,ലിന്റെ. s. Sharing, distributing, dividing.

പങ്കിലം. adj. Dirty, muddy. ചെളിയുള്ള. s. A canoe,
a boat. തൊണി.

പങ്കുകാരൻ,ന്റെ. s. 1. A partner, a partaker, a shar-
er, a shareholder. 2. a co-heir.

പങ്കുവീതം,ത്തിന്റെ. s. Share and share alike.

പങ്കെരുഹം,ത്തിന്റെ. s. A lotus. താമര.

പങ്ക്തി,യുടെ. s. 1. A line, a row, a range. വരി. 2. a
sort of metre, a stanza of four lines, each line consisting
of ten syllables, പത്തക്ഷരം കൂടി നാല വരിയുള്ള
ശ്ലൊകം. 3. the number ten (in composition.)

പങ്ക്തികണ്ഠൻ,ന്റെ. s. One who has ten heads, a
name of RÁVANA. രാവണൻ.

പംഗു. adj. Lame, crippled, halt. s. 1. One who has lost
his legs. ഇരുകാൽമുടവൻ. 2. a name of the planet
SATURN. ശനി.

പച,യുടെ. s. Cooking, dressing, ripening. പാകം.

പചനം,ത്തിന്റെ. s. Dressing victuals, cooking, ma-
turing, &c. പാകം.


2 M

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/463&oldid=176490" എന്ന താളിൽനിന്ന് ശേഖരിച്ചത്