താൾ:CiXIV31 qt.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെർ 444 നെരെ

നെത്രമലം,ത്തിന്റെ. s. Rheum of the eyes. പീള.

നെത്രം,ത്തിന്റെ. s. 1. The eye. കണ്ണ. 2. bleached
or wove silk. പട്ടുശീല. 3. time root of a tree. വൃക്ഷ
ത്തിന്റെ വെർ.

നെത്രരൊഗം,ത്തിന്റെ. s. A cataract or disorder in
the eyes. കണ്ണിലുണ്ടാകുന്ന രൊഗം.

നെത്രസംജ്ഞ,യുടെ. s. Motioning with the eyes. കണ്ണു
കാട്ടുക.

നെത്രാന്തം,ത്തിന്റെ. s. The outer corner of the eye.
കടക്കണ്ണ.

നെത്രാന്തസംജ്ഞ,യുടെ. s. Motioning with the eyes.
കണ്ണുകാട്ടുക.

നെത്രാംബു,വിന്റെ. s. A tear. കണ്ണുനീർ.

നെത്രാംബുജം,ത്തിന്റെ. s. A beautiful eye.

നെത്രെന്ദ്രിയം,ത്തിന്റെ. s. The organ of sight. ക
ണ്ണിന്റെ അറിവ.

നെത്രൊന്മീലനം,ന്റെ. s. Opening the eyes. കണ്മി
ഴിക്കാ.

നെത്രൊല്പലം,ത്തിന്റെ. s. A beautiful eye.

നെദിഷ്ഠം, &c. adj. Nearest, very hear. ഏറ്റവും അ
ടുത്ത.

നെന്ത്രക്കായ,യുടെ. s. A large sort of plantain ; See
നെന്ത്രവാഴ.

നെന്ത്രവാഴ,യുടെ. s. A large kind of plantain tree.

നെപഥ്യ,ത്തിന്റെ. s. 1. Dress, ornament, embellish-
ment. അലങ്കാരം. 2. disguise. വെഷം.

നെപാളം,ത്തിന്റെ. s. The name of a country, Ne-
paul. ഒരു രാജ്യം.

നെമം,ത്തിന്റെ. s. Time, period, season. സമയം,
കാലം. 2. term, boundary, limit. അതിര.

നെമവെടി,യുടെ. s. See നിയമവെടി.

നെമി,യുടെ. s. 1. A tree, Dalbergia oujeinensis. തൊ
ടുക്കാര. 2. the circumference of a wheel. തെർവണ്ടി
യുടെ വിളുമ്പ. 3. the wheel of a carriage. തെരുരുൾ.
4. the frame work on the rope of a well, the pulley. തുടി.
5. a frame at the bottom of a well, on which the maso-
nary rests. നെല്ലിപ്പലക.

നെമിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To appoint, to set
apart, to choose. 2. to determine, to fix.

നെര഻,ിന്റെ. s. 1. Truth. 2. right, equity, justice, ho-
nesty, integrity. 3. straightness, directness. 4. imparti-
ality. adj. 1. True. 2. right, equitable, just, honest. 3.
straight, direct. 4. impartial. adv. Truly, justly, equit-
ably, mostly, exactly, straight. നെരുപറയുന്നു, To
speak the truth. നെരുനടക്കുന്നു, To prevail, as truth
or justice. നെരുനടത്തുന്നു, To cause truth to prevail,

to execute or put in force what is true, to cause justice
or right to be done. നെരുവരുത്തുന്നു, To prove the
truth of any thing. നെരുതെളിയുന്നു, The truth to
appear or become manifest. നെരറിയുന്നു, To know
the truth of any thing, to know what is just and right.

നെരത്ത. adv. Morning, at the proper time, seasonably.

നെരത്തെ. adv. In the morning, early, in the day time,
seasonably.

നെരം,ത്തിന്റെ. s. 1. Time, leisure, opportunity. 2.
hour. നെരം പൊകുന്നു, Time goes or passes on, it
grows late. നെരം പൊക്കുന്നു, To spend time.

നെരംപൊക്ക,ിന്റെ. s. 1. Amusement, sport, pas-
time. 2. play. നെരംപൊക്കകാട്ടുന്നു, To amuse. നെ
രംപൊക്കപറയുന്നു, To amuse, to jest.

നെരലർ,രുടെ. s. plu. Enemies, foes. ശത്രുക്കൾ.

നെരസ്ഥൻ,ന്റെ. s. A true or honest man.

നെരാകുന്നു,യി,വാൻ. v. n. 1. To be true, just, right.
2. to be straight, direct.

നെരാക്കുന്നു,ക്കി,വാൻ. v. a. 1. To make right, to
verify. 2. to make straight.

നെരാംവണ്ണം. adv. Rightly, properly, correctly, truly.

നെരിടുന്നു,ട്ടു,വാൻ. v. a. 1. To meet, to challenge, to
join in battle. 2. to oppose, to resist, to contradict.

നെരിയ. adj. Thin, fine, nice, delicate.

നെരിയത,ിന്റെ. s. Any thing fine or thin.

നെരുകാരൻ,നെരുള്ളവൻ,ന്റെ. s. 1. An upright
or honest man. 2. a simpleton.

നെരുകെട,ട്ടിന്റെ. s. A falsehood, a deceit.

നെരുകെട്ടുകാരൻ,ന്റെ. s. A liar, a cheat, a rogue.

നെരുന്നു,ൎന്നു,വാൻ. v. a. To vow, to make a vow,
to offer.

നെരെ. postpos. Against, towards, opposite to.

നെരെ. adv. Straight-way, straight on, directly, rightly,
truly. നെരെയാക്കുന്നു, To rectify, to put right, to
adjust. നെരെനില്ക്കുന്നു, To stand upright. നെരെ
വരുന്നു, To come direct, to come against, to meet. നെ
രെപൊരുതുന്നു, To fight or contend against, to join
in battle. നെരെ പറയുന്നു, To speak truly, to tell
without disguise. നെരെമെടിക്കുന്നു, To receive ho-
nestly, i. e. not indirectly, as a bribe, &c.

നെരെജ്യെഷ്ഠൻ,ന്റെ. s. Elder brother of the same
mother.

നെരെമറിച്ച, &c. adj. On the contrary, directly, the
opposite.

നെരെയനുജൻ,ന്റെ. s. Younger brother of the same
mother.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/458&oldid=176485" എന്ന താളിൽനിന്ന് ശേഖരിച്ചത്