താൾ:CiXIV31 qt.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിശ്വ 431 നിഷെ

നിശിചരി,യുടെ, s. 1. A female fiend. രാക്ഷസി.
2. a harlot, a whore. കാമചാരിണി.

നിശിതം, &c. adj. Sharpened, keen, whetted. മൂൎച്ചയാ
ക്കപ്പെട്ടത.

നിശീഥം,ത്തിന്റെ. s. Midnight. പാതിരാത്രി.

നിശീഥിനി,യുടെ. s. 1. Night. രാത്രി. 2. turmeric. മ
ഞ്ഞൾ. 3. wood turmeric. മരമഞ്ഞൾ.

നിശ്ചഞ്ചലം, &c. adj. Firm, stedfast, fixed, immove-
able, still. ഇളക്കമില്ലാത്ത.

നിശ്ചയം,ത്തിന്റെ. s. 1. Certainty, ascertainment,
positive conclusion. 2. positive resolution, settled deter-
mination. 3. surety, reality. 4. truth, veracity. നിശ്ച
യം പറയുന്നു, To affirm, to assert, to vouch. നിശ്ച
യം വരുത്തുന്നു, To make a thing sure, to ascertain
the reality of any things to confirm, to verify.

നിശ്ചയിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To settle, to re-
solve, to determine. 2. to ascertain. 3. to judge, to fix.
4. to purpose, to intend. 5. to appoint, to dispose.

നിശ്ചലം. adj. 1. Resolute, fixed, firm, immoveable,
still. ഇളക്കമില്ലാത്ത. 2. motionless, senseless.

നിശ്ചിതം. adj. Determined, ascertained, settled. നി
ശ്ചയിക്കപ്പെട്ടത.

നിശ്ചിതാൎത്ഥം,ത്തിന്റെ. s. The ceremony of betroth-
ing two persons, in which the terms of future marriage
are settled.

നിശ്ചിന്ത,യുടെ. s. A quiet, or settled mind.

നിശ്ചെഷ്ടം, &c. adj. 1. Fixed, firm, resolute. 2. mo-
tionless, breathless, senseless.

നിശ്രദ്ധ,യുടെ. s. Negligence, carelessness, disregard.

നിശ്രദ്ധം, &c. adj. Negligent, careless, heedless, re-
gardless.

നിശ്രമം, &c. adj. Light, easy, not difficult. പ്രയാസ
മില്ലാത്ത.

നിശ്രയണി,യുടെ. s. A ladder, a staircase. കൊവ
ണി.

നിശ്രെണി,യുടെ. s. A ladder or staircase. കൊവ
ണി.

നിശ്രെയ,യുടെ. s. A plant. കണ്ടിവെണ്ണ.

നിശ്രെയസം,ത്തിന്റെ. s. 1. Eternal bliss, final be-
atitude, the release of the soul from the body and its
re-union with the deity. മൊക്ഷം. 2. happiness, welfare.
സൌഖ്യം.

നിശ്വസനം,ത്തിന്റെ. s. Breathing out, sighing. ദീ
ൎഘശ്വാസം.

നിശ്വസിക്കുന്നു,ച്ചു,പ്പാൻ. v. n. To breathe, to
breathe out, to sigh.

നിശ്വസിതം, adj. Breathed out.

നിശ്വസ്തം, adj. Breathed out.

നിശ്വാസം,ത്തിന്റെ. s. Breath, or the air thrown
out by the lungs.

നിശ്ശങ്കം, adj. 1. Without bashfulness, shameless. 2.
undoubted, undubitable. 3. undaunted. ശങ്കകൂടാതെ.

നിശ്ശലാകം, adj. Private, solitary. വിജനസ്ഥലം.

നിശ്ശെഷം, adj. Whole, complete, entire, all. അശെ
ഷം. adv. 1. Wholly, completely, entirely.

നിശ്ശൊദ്ധ്യം, &c. adj. Cleansed, cleared, purified. ശു
ദ്ധീകരിക്കപ്പെട്ടത.

നിഷംഗം,ത്തിന്റെ. s. 1. A quiver. ആവനാഴിക.
2. union, meeting, association.

നിഷംഗി,യുടെ. s. An archer, a bow-man. വില്ലാളി.

നിഷണ്ണൻ,ന്റെ. s. One who sits, or is sitting. ഇ
രിക്കുന്നവൻ.

നിഷണ്ണം,ത്തിന്റെ. s. Sitting, posture. ഇരിപ്പ.

നിഷാദിക്കുന്നു,ച്ചു,പ്പാൻ. v. n. To sit. ഇരിക്കുന്നു.

നിഷദ്യ,യുടെ. s. 1. A street. തെരുവ. 2. a market.
ചന്ത. 3. a shop. പീടിക.

നിഷദ്വരം,ത്തിന്റെ. s. Dirt, mud, mire. ചെളി.

നിഷധം,ത്തിന്റെ. s. 1. The name of a mountain, or
mountainous range, forming one of the principal ranges
of the universe, and described as lying immediately south
of Ilavrata and north of the HIMALA range. 2. a country
in the south-east of India.

നിഷാണം,ത്തിന്റെ. s. A large or double drum.
ഢക്ക.

നിഷാദൻ,ന്റെ. s. A man of a degraded tribe, an
outcast, especially the son of a Brahman by a Súdra
woman; the usual occupation of this caste is hunting or
fishing. ജാതിഹീനൻ, ചണ്ഡാലൻ.

നിഷാദം,ത്തിന്റെ. s. The first of the seven musical
notes. സപ്തസ്വരങ്ങളിൽ ഒന്ന.

നിഷാദി,യുടെ. s. 1. An elephant keeper or driver.
ആനപാപ്പാൻ. 2. the wife of a person mentioned
under നിഷാദൻ; a woman of that tribe. ചണ്ഡാലി.

നിഷിക്തം, adj. Watered. നനെക്കപ്പെട്ടത.

നിഷിദ്ധം, &c. adj. Prohibited, forbidden. വിരൊധി
ക്കപ്പെട്ടത.

നിഷൂദനൻ,ന്റെ. s. A killer, a slayer. കൊല്ലുന്ന
വൻ.

നിഷൂദനം,ത്തിന്റെ. s. Killing, slaughter, murder:
കുല,വധം.

നിഷെകം,ത്തിന്റെ. s. Consummation of marriage.

നിഷെധം,ത്തിന്റെ. s. 1. Prohibition, negation, de-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/445&oldid=176472" എന്ന താളിൽനിന്ന് ശേഖരിച്ചത്