താൾ:CiXIV31 qt.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിര 422 നിരാ

നിരപത്രപൻ,ന്റെ. s. A shameless, impudent per-
son. ലജ്ജയില്ലാത്തവൻ.

നിരപരാധം,ത്തിന്റെ. s. Innocence (from നിർ priv :
and അപരാധം offence.)

നിരപരാധി,യുടെ. s. An innocent person. കുറ്റമി
ല്ലാത്തവൻ.

നിരപലക,യുടെ. s. A partition board or plank.

നിരപായം, &c. adj. Immortal, even existent. മരണമി
ല്ലാത്ത.

നിരപെക്ഷം, &c. adj. Not necessary, not desired, or
- wished, &c. അപെക്ഷയില്ലാത്ത.

നിരപ്പ,ിന്റെ. s. 1. Evenness, smoothness. 2. equality.
3. agreement, reconciliation. നിരപ്പപറയുന്നു, To re-
concile, to adjust differences between two parties.

നിരപ്പാകുന്നു,യി,വാൻ. v. n. 1. To become even,
to be made smooth. 2. to be agreed, to be reconciled.

നിരപ്പാക്കുന്നു,ക്കി,വാൻ. v. a. 1. To make plain,
even, to level, to make smooth. 2. to reconcile, to adjust
differences between two parties.

നിരപ്പുകെട,ിന്റെ. s. 1. Unevenness, roughness, un-
dulation. 2. disagreement, disunion.

നിരപ്പെ. adv. Commonly, every where, in every place,
universal.

നിരയം,ത്തിന്റെ. s. Hell. നരകം.

നിരയുന്നു,ഞ്ഞു,വാൻ. v. a. To put up a wooden
partition.

നിരൎഗ്ഗളം, &c. adj. 1. Unobstructed, unimpeded, un-
restrained. തടവില്ലാത്ത. 2. unbolted, unfastened. സാ
ക്ഷായില്ലാത്ത.

നിരൎത്ഥകം, &c. adj. 1. Vain, fruitless, unprofitable. നി
ഷ്ഫലമായുള്ള. 2. unmeaning. അൎത്ഥമില്ലാത്ത.

നിരവഗ്രഹം, &c. adj. 1. Self-willed, head-strong, in-
dependant, uncontrolled. തന്നിഷ്ടമായുള്ള. 2. plentiful,
prosperous. സുഭിക്ഷമായുമുള്ള.

നിരവധി. adj. Infinite, immense, very much, very
many. അവധിയില്ലാത്ത.

നിരസനം,ത്തിന്റെ. s. Rejection, denial, contra-
diction, disallowance. നിഷെധം, തള്ളൽ, adj, Reject-
ed, disallowed.

നിരസിക്കുന്നു,ച്ചു,പ്പാൻ. v. a. To despise, to reject.
to deny, to contradict, to disallow. നിന്ദിക്കുന്നു, തടു
ക്കുന്നു, തള്ളിക്കളയുന്നു.

നിരസ്തൻ,ന്റെ. s. An outcast, a despised or excom-
municated person. ഭ്രഷ്ടൻ. നിരസ്തനാകുന്നു, To be
outcast, to be despised, to the excommunicated. നിരസ്ത
നാക്കുന്നു, To cast out, to despise, to excommunicate.

നിരസ്തം, &c. adj. 1. Shot. വലിച്ചവിട്ട അമ്പ. 2.
uttered rapidly, hurried. ഉഴറിപറക. 3. sent, thrown,
cast, directed എറിയപ്പെട്ടത. 4. abandoned, deserted,
left. ത്യജിക്കപ്പെട്ടത. 5. rejected, disallowed. തള്ള
പ്പെട്ടത.

നിരഹങ്കാരം. &c. adj. Content, moderate, destitute of
care or vanity. അഹങ്കാരമില്ലാത്ത.

നിരഹങ്കാരി,യുടെ. s. One who is content, moderate,
destitute of care or vanity. അഹങ്കാരമില്ലാത്തവൻ.

നിരക്ഷരകുക്ഷി,യുടെ. s. (From the particle നിർ,
അക്ഷരം a letter, and കുക്ഷി the belly.) An illiter-
ate person, a numbscull.

നിരാകരണം,ത്തിന്റെ. s. Obstruction, opposition,
contradiction, rejection. നിരസനം, നിന്ദ.

നിരാകരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To transgress,
disobey, disregard, or contemn. 2. to disgrace. നിന്ദി
ക്കുന്നു.

നിരാകരിഷ്ണു. adj. 1. Obstructive, obstructing. വിരൊ
ധിക്കുന്ന. 2. contemning, despising. നിന്ദാശീലം.

നിരാകാരൻ,ന്റെ. s. The divine spirit, GOD, the su-
preme being. Lit. One without form or shape. ആകൃതി
യില്ലാത്തവൻ, ദൈവം.

നിരാകാരം,ത്തിന്റെ. s. 1. Heaven, sky. ആകാശം.
2. any thing shapeless, ആകാരമില്ലാത്തത. 3. reproach,
censure. ആക്ഷെപം.

നിരാകുലം, &c. adj. Unperplexed, consistent. ആകു
ലം കൂടാതെ.

നിരാകൃതൻ,ന്റെ. s. One rejected, set aside. ത്യക്തൻ,
നിന്ദിതൻ.

നിരാകൃതം, &c. adj. Removed, rejected, set aside. നി
ന്ദിക്കപ്പെട്ടത, ത്യജിക്കപ്പെട്ടത.

നിരാകൃതി,യുടെ. s. 1. Rejection, contradiction, opposi-
tion. വിരൊധം. 2. disallowance. തുള്ളൽ. 3. obstacle,
impediment. തടവ. 4. a person who has not duly gone
through a course of study, especially applied however to
the religious student, who has not duly read the Védas.
adj. Shapeless, formless, viewless.

നിരാഘാട, &c. adj. Easy, unobstructed, without hesita-
tion. തടവകൂടാത്ത.

നിരാചാരം, &c. adj. Unlawful, lawless, corrupt, bar-
barian, uncivilized, depraved. s. Unlawfulness, want of
civilization (caste,) barbarianism.

നിരാതങ്കം, &c. adj, 1. Fearless, undaunted. നിൎഭയം.
2. unperplexed, consistent. അനാകുലം. 3. healthy,
salubrious. സുഖമുള്ള.

നിരാദരം, &c. adj. Disrespected, disregarded, unfavour-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/436&oldid=176463" എന്ന താളിൽനിന്ന് ശേഖരിച്ചത്