താൾ:CiXIV31 qt.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാട്ടു 410 നാഡി

നാടകക്കാരൻ,ന്റെ. s. A dancer, an actor; an opera
actor, a pantomime player.

നാടകക്കാരി,യുടെ. s. An actress.

നാടകമാടുന്നു,ടി,വാൻ. v. a. To dance, to perform a
dance, to gesticulate, to act.

നാടകം,ത്തിന്റെ. s. 1. A play, a drama. 2. dramatic
science.

നാടകശാല,യുടെ. s. A play-house ; a theatre, a dan-
cing or ball room; a dancing school.

നാടകശാലക്കാരി,യുടെ. s. An actress.

നാടൻ.adj. Common, any thing produced in Malabar,
native.

നാടൻപുഴു,വിന്റെ. s. Native musk obtained from
the civet-eat.

നാട,യുടെ. s. 1. Ribbon. 2. a peon’s belt.

നാടാൻ,ന്റെ. s. A person of title among the Sha-
nárs.

നാടിപ്പറയുന്നു,ഞ്ഞു,വാൻ. v. a. 1. To address a
person, to point one out. 2. to suspect.

നാടുവാഴി,യുടെ. s. A governor, a ruler.

നാടുവാഴുന്നു,ണു,വാൻ. v. a. To govern, to reign,
to rule.

നാടുവാഴ്ച,യുടെ. s. Government.

നാടൊടി, adj. Common, customary in the country.

നാടൊടിഭാഷ,യുടെ. s. A language common in the
country.

നാടൊടെ. adv. Through the country, commonly.

നാട്ട, adj. of or belonging to a country. s. A tune. ഒരു
രാഗം.

നാട്ടകുത്തിനില്ക്കുന്നു,ന്നു,ല്പാൻ. v. a. To stoop down.

നാട്ടക്കുറിഞ്ജി,യുടെ. s. A tune. ഒരു രാഗം.

നാട്ടക്കൊൽ,ലിന്റെ. s. Sticks to support vegetables,
plants, &c.

നാട്ടൽ,ലിന്റെ. s. Fixing, setting up, pitching.

നാട്ടാചാരം,ത്തിന്റെ. s. 1. The customs of a country.
2. public mourning on the death of a king.

നാട്ടാണ്മ,യുടെ. s. Superiority of a village.

നാട്ടാണ്മക്കാരൻ,ന്റെ. s. The chief of a village.

നാട്ടാന,യുടെ. s. A tame elephant.

നാട്ടാനടുതല,യുടെ. s. Cultivation of vegetables, gar-
dening.

നാട്ടാർ,രുടെ. s. People.

നാട്ടുകാരൻ,ന്റെ. s. A countryman, a rustic, a vil-
lager.

നാട്ടുകൂട്ടം,ത്തിന്റെ. s. A general assembly of the
people in a country.

നാട്ടുജംബു,വിന്റെ. s. The common rose apple, Eu-
genia Malaccensis.

നാട്ടുനടപ്പ,ിന്റെ. s. The customs or usages of a coun-
try.

നാട്ടുന്നു,ട്ടി,വാൻ. v. a. To fix firmly, to fix or set a
standard, pole, &c., in the ground, to pitch.

നാട്ടുപടവലം,ത്തിന്റെ. s. A plant beating a very
large edible pod or sheath, like a snake, Trichosanthes
anguina.

നാട്ടുപട്ടർ,രുടെ. s. One of a low class of Brahmans.

നാട്ടുപന്നി,യുടെ. s. A tame or domestic pig.

നാട്ടുപൊത്ത,ിന്റെ. s. The common or tame buffaloe.

നാട്ടുപുറം,ത്തിന്റെ. s. An inland country.

നാട്ടുബാലായ്മ,യുടെ. s. A public mourning on the death
of a king.

നാട്ടുഭാഷ,യുടെ. s. A language peculiar to any coun-
try, a native language.

നാട്ടുമട്ടം,ത്തിന്റെ. s. A country pony.

നാട്ടുമാവ,ിന്റെ. s. A native mango tree, a wild man-
go tree. നാട്ടുമാങ്ങാ, The fruit.

നാട്ടുവഴി,യുടെ. s. A high road.

നാട്ടുവെള്ളരി,യുടെ. s. The wild cucumber, of native
or spontaneous growth.

നാട്യക്കാരൻ,ന്റെ. s. A dancer, an actor.

നാട്യപ്രിയൻ,ന്റെ. s. 1. A name of Siva. ശിവൻ.
2. one fond of stage plays.

നാട്യം,ത്തിന്റെ. s. 1. Dancing. നൃത്തം . 2. dance. 3.
play, 4. the science or art of dancing or acting, or the uni-
on of song, dance and instrumental music. നാട്യം ചെയ്യു
ന്നു, To act.

നാഡി,യുടെ. s. 1. Any tabular organ of the body ;
as an artery, vein, or intestine. 2. the pulse. 3. the stalk
or culm of any plant. 4. the hollow stalk of a lotus. 5.
any pipe or tube. 6. an Indian hour of 24 minutes. നാ
ഴിക. 7. a fistulous sore, a sinus.

നാഡിക,യുടെ. s. An Indian hour of 24 English
minutes. നാഴിക.

നാഡിപരീക്ഷ,യുടെ. s. The art of feeling the pulse,
examining the pulse. നാഡിപിടിക്കുന്നു, To feel the
pulse.

നാഡീകാലം,ത്തിന്റെ. s. An Indian hour’s time.
ഒരു നാഴികനെരം.

നാഡീന്ധമൻ,ന്റെ. s. A goldsmith. തട്ടാൻ.

നാഡീപ്രാണൻ,ന്റെ. s. The beating of the pulse.

നാഡീവ്രണം,ത്തിന്റെ. s. A fistulous ulcer. പുണ്ണ.

നാഡീസൂത്രം,ത്തിന്റെ. s. The pulse.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/424&oldid=176451" എന്ന താളിൽനിന്ന് ശേഖരിച്ചത്